ഹൈവേയില്‍ ശ്രദ്ധിക്കണേ... ട്രക്ക് ഡ്രൈവര്‍മാരുടെ കാഴ്ചയെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ദേശീയപാതകളിലൂടെയും ഹൈവേകളിലൂടെയും വാഹനം ഓടിക്കുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ ഒരുപക്ഷേ നിങ്ങളെ ഞെട്ടിച്ചേക്കാവുന്ന ചില വിവരങ്ങളടങ്ങിയ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. രാജ്യത്തെ ദേശീയ പാതകളില്‍ ലോറികളും ട്രക്കുകളും ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരില്‍ പകുതി പേര്‍ക്കും കണ്ണിന് പ്രശ്നങ്ങളുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.

ഈ റിപ്പോര്‍ട്ടിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഇന്ത്യയിലെ ദേശീയ പാതകളിലൂടെ ദിവസവും ധാരാളം ഹെവി വാഹനങ്ങളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്ക് നീക്കം ഇത്തരം ഭാരംകൂടിയ വാഹനങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ക്രമാനുഗതമായി വളരുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഓരോ വര്‍ഷവും നിരവധി ചരക്ക് ലോറികളാണ് അപകടങ്ങളില്‍ പെടുന്നത്.

ഹൈവേയില്‍ ശ്രദ്ധിക്കണേ... ട്രക്ക് ഡ്രൈവര്‍മാരുടെ കാഴ്ചയെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഹെവി വാഹനങ്ങള്‍ കടന്ന് പോകുന്ന ഹൈവേകളില്‍ അത്തരം വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍ പെടുന്നത് എന്തുകൊണ്ടാണെന്ന് ഒരുപക്ഷേ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത്തരത്തില്‍ ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവരെ നിരീക്ഷിച്ചാല്‍ അവര്‍ കണ്ണട വെച്ചതായി നിങ്ങള്‍ക്ക് കാണാനാകില്ല. ചിലരൊക്കെ സണ്‍ഗ്ലാസുകള്‍ വെക്കാറുണ്ടെങ്കിലും അധികം ട്രക്ക് ഡ്രൈവര്‍മാരും എന്തുകൊണ്ടാണ് കണ്ണട ധരിക്കാത്തതെന്ന ചോദ്യം ഉയരുന്നു. ഈ സാഹചര്യത്തിലാണ് നോയിഡയിലെ ഐ കെയര്‍ ഐ ഹോസ്പിറ്റലും സൈറ്റ് സേവേഴ്‌സ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയും സംയുക്തമായി ഇന്ത്യയിലെ ലോറി, ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹന ഡ്രൈവര്‍മാരുടെ കാഴ്ച പരിശോധിക്കാന്‍ തീരുമാനിച്ചത്.

ഇതിനായി അവര്‍ രാജ്യത്തുടനീളം സഞ്ചരിക്കുകയും ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൊത്തം 34,000 ട്രക്ക് ഡ്രൈവര്‍മാരുടെ കാഴ്ച സംഘം പരിശോധിച്ചു. പഠനത്തിന്റെ ഞെട്ടിക്കുന്ന ഫലങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ പഠന വിധേയമാക്കിയവരില്‍ കണ്ണട ധരിക്കാത്ത 38 ശതമാനം പേര്‍ക്ക് ദീര്‍ഘദൃഷ്ടിയും 8 ശതമാനം പേര്‍ക്ക് ഹ്രസ്വദൃഷ്ടിയുടെയും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ടായിരുന്നു.

ഹൈവേയില്‍ ശ്രദ്ധിക്കണേ... ട്രക്ക് ഡ്രൈവര്‍മാരുടെ കാഴ്ചയെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഏകദേശം 4 ശതമാനം പേര്‍ക്ക് സമീപത്തെയും ദൂരത്തെയും കാഴ്ചക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. 36-50 വയസ് പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ കാഴ്ച പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും അടുത്തുള്ള കാര്യങ്ങള്‍ കാണുന്നതിനാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത്. അതേസമയം 18-35 വയസ് പ്രായമുള്ള യുവാക്കളില്‍ പലര്‍ക്കും ദൂരക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

'ഒരു നേത്രരോഗ വിദഗ്ധന്‍ എന്ന നിലയില്‍, ഇന്ത്യയിലെ മിക്ക അപകടങ്ങളും നേത്രരോഗങ്ങള്‍ മൂലമാണെന്ന് ഞങ്ങള്‍ക്കറിയാം. പല ഡ്രൈവര്‍മാരും കണ്ണിന് പ്രശ്നങ്ങളുള്ളവരാണ്. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതിന് പരിഹാരമായി അവര്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ക്ക് കണ്ണിന് പ്രശ്നമുണ്ടെന്ന് അറിയാം. എങ്കിലും ചികിത്സ ഒന്നും സ്വീകരിക്കില്ല' വിഷയത്തെ കുറിച്ച് ഐകെയര്‍ നേത്രാശുപത്രി സിഇഒ സൗരഭ് ചൗധരി പറഞ്ഞു.

'ഇന്ത്യയിലെ റോഡുകളില്‍ ആകെ 90 ലക്ഷം ട്രക്ക് ഡ്രൈവര്‍മാരുണ്ട്. ഞങ്ങള്‍ 34,000 പേരെ മാത്രമാണ് പഠന വിധേയമാക്കിയത്. കണക്കുകള്‍ പ്രകാരം 90 ലക്ഷം ഡ്രൈവര്‍മാരില്‍ പകുതിയിലധികം പേര്‍ക്കും നേത്രരോഗങ്ങളുണ്ട്. ഇവരില്‍ ഭൂരിഭാഗവും കണ്ണടയില്ലാതെ വാഹനമോടിക്കാന്‍ യോഗ്യരല്ല' അദ്ദേഹം പറഞ്ഞു.

'ഈ പഠനത്തിന്റെ ഭാഗമായി ഞങ്ങള്‍ നടത്തിയ നേത്ര പരിശോധന ക്യാമ്പുകളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള കാഴ്ച പ്രശ്‌നങ്ങള്‍ കണ്ടെത്തി അവര്‍ക്ക് കണ്ണട നല്‍കി. പെട്ടെന്ന് വിതരണം ചെയ്യാന്‍ കഴിയാത്തവര്‍ക്കായി റൂട്ടില്‍ അടുത്തതായി ഞങ്ങളുടെ ക്യാമ്പ് എവിടെ കണ്ടാലും അവര്‍ക്ക് ഗ്ലാസുകള്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ ക്രമീകരണം ചെയ്തു. ഇതുവഴി അവര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കാനാകും'
ചൗധരി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ലോറി ഡ്രൈവര്‍മാര്‍ അസംഘടിത തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ കണ്ടെത്തുക പ്രയാസമാണ്. ഇത് അവരുടെ ശാരീരിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. അവ കൂടുതലും ഗ്രാമപ്രദേശങ്ങളിലോ നഗരപ്രാന്തങ്ങളിലോ ഒതുങ്ങുന്നു. ഇതുമൂലം നേത്രചികിത്സാ ക്യാമ്പുകള്‍ ഇവരിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ദൈര്‍ഘ്യമേറിയ ജോലി സമയവും ശരിയായ ശുചിത്വ സൗകര്യങ്ങളുടെ അഭാവവും കാരണം ഇന്ത്യന്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കണ്ണിന്റെ വരള്‍ച്ച, വിട്ടുമാറാത്ത അലര്‍ജി എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സര്‍ക്കാര്‍ ഇത് ഔപചാരികമാക്കണമെന്നും രാജ്യത്തെ റോഡുകളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധന നിര്‍ബന്ധമാക്കണമെന്നും ഡോക്ടര്‍മാര്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. കാഴ്ച പ്രശ്‌നങ്ങള്‍ ഉള്ള ഡ്രൈവര്‍മാരാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതെന്ന റിപ്പോര്‍ട്ട് ഏതായാലും ഗൗരവമേറിയതാണ്. വാഹനമോടിക്കുമ്പോള്‍ ശരിയായ കാഴ്ച ലഭിക്കേണ്ടത് ഡ്രൈവര്‍മാരുടെയും മറ്റ് സഹജീവികളുടെയും സുരക്ഷിതത്വത്തിന് വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ ഡ്രൈവര്‍മാര്‍ നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ അമര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ വേണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

Most Read Articles

Malayalam
English summary
50 percentage truck drivers in india have eye sight issues research study viral
Story first published: Monday, January 23, 2023, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X