ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

നടുറോഡില്‍ വാഹന പരിശോധന നടത്താതെ ഗതാഗത നിയമലംഘനത്തിനുള്ള ചലാനുകള്‍ വീട്ടിലേക്കയക്കുന്നതാണ് ഇപ്പോള്‍ നിയമപാലകരുടെ ഒരു രീതി. എന്നാല്‍ ഇത്തരം ചലാനുകളില്‍ പല അബദ്ധങ്ങളും പറ്റാറുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഇരുചക്രവാഹനം പോലുമില്ലാത്ത കാര്‍ ഡ്രൈവര്‍ക്ക് ഹെല്‍മെറ്റ് വെക്കാത്തതിന് പിഴ ലഭിച്ചത്.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

കൊല്ലം ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ഹെല്‍മറ്റ് വെക്കാത്തതിന് 500 രൂപ പിഴയിട്ടത്. ഒക്ടോബര്‍ 24ന് രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് പൊലീസില്‍ നിന്ന് ഫോണില്‍ സന്ദേശം ലഭിച്ചത്.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

ഈ വര്‍ഷം മേയ് രണ്ടിന് കടയ്ക്കല്‍ കിളിമാനൂര്‍ പാതയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വെക്കാത്ത കുറ്റത്തിന് 500 രൂപ പിഴ അടക്കണമെന്നാണ് പറയുന്നത്. എന്നാല്‍ ഇരുചക്രവാഹനം ഓടിക്കാത്ത സ്വന്തമായി ബൈക്കോ സ്‌കൂട്ടറോ ഇല്ലാത്ത സജീവ് കുമാറിനാണ് പിഴയിട്ടതെന്നതാണ് ആശ്ചര്യകരം.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

അധ്യാപകനായി ജോലി ചെയ്യുകയാണ് സജീവ് കുമാര്‍. കാറിന്റെ നമ്പറും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ഹെല്‍മെറ്റ് ധരിച്ചില്ലെന്നാണ് കുറ്റമായി രേഖപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ബൈക്കില്ലെന്നും ഓടിക്കാന്‍ അറിയില്ലെന്നും കാര്‍ മാത്രമാണുള്ളതെന്നും സജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

പിഴ ചുമത്തിയതിലുണ്ടായ സാങ്കേതിക പ്രശ്‌നമായിരിക്കാം ഇത്തരമൊരു പിഴവ് വരാന്‍ കാരണമെന്നാണ് ട്രാഫിക് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഒരു ഇലക്ട്രിക് വാഹന ഉടമക്ക് പിഴ ചുമത്തിയ സംഭവവും അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു. ഈ ചലാന്‍ നല്‍കിയതും നമ്മുടെ സ്വന്തം കേരള പൊലീസ് തന്നെയായിരുന്നു. സാധുവായ മലിനീകരണ നിയന്ത്രണമോ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് ഏഥര്‍ ഇ സ്‌കൂട്ടര്‍ ഉടമക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. പിന്നാലെ സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

ട്രാഫിക് പൊലീസ് നല്‍കിയ ചലാന്‍ രസീത് ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഏഥറിന്റെ 450X സ്‌കൂട്ടറിനാണ് ഫൈന്‍ ലഭിച്ചതെന്ന് പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാത്തതിനാണ് കേരള പൊലീസ് 250 രൂപയുടെ ചലാന്‍ രസീത് നല്‍കിയിരിക്കുന്നത്.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

മലിനീകരണത്തിന് കാരണമാകുന്ന ഹൈഡ്രോകാര്‍ബണുകള്‍ കത്തിക്കാന്‍ ഐസി എഞ്ചിന്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450x. അതായത് ഈ സ്‌കൂട്ടര്‍ വാതകങ്ങളൊന്നും പുറത്ത് വിടുന്നില്ല. കാര്‍ബണ്‍ മോണോക്സൈഡോ കാര്‍ബണ്‍ ഡൈ ഓക്സൈഡോ കാര്‍ബണോ ഇല്ല.സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം ഒരു ട്വിറ്റര്‍ ഉപയോക്താവ് ഏഥര്‍ സിഇഒയെ ടാഗ് ചെയ്തു. ഒരു നെടുവീര്‍പ്പിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇതിനിടെ മറ്റൊരു ഉപയോക്താവായ രോഹന്‍ ഖരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചു.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

ഒരു വര്‍ഷം മുമ്പ് ഏഥര്‍ അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് മുംബൈയില്‍ തനിക്ക് സമാനമായ അനുഭവം ഉണ്ടായതായാണ് അദ്ദേഹം എഴുതിയത്. എന്റെ സ്‌കൂട്ടറിലെ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നെ കാണിക്കൂ, എന്നിട്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് കാണിക്കാം എന്നായിരുന്നു രോഹന്റെ മറുപടി. അന്ന് രോഹനില്‍ നിന്ന് പിഴ ഈടാക്കാന്‍ അവര്‍ക്കായില്ല.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

മലിനീകരണം പരിശോധിച്ചാണ് പിയുസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഐസിഇ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അതിന്റെ ക്ലാസിന് നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്നില്ല എന്നതിന്റെ തെളിവാണിത്. വിവിധ വകുപ്പുകളുമായും ബോര്‍ഡുകളുമായും സഹകരിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഈ പരിധി നിശ്ചയിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് ഏഥര്‍ ഉടമക്ക് പിഴ ലഭിച്ചത്.

ഹെല്‍മെറ്റ് വെക്കാത്തതിന് കാര്‍ ഡ്രൈവര്‍ക്ക് 500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്; സംഭവം കൊല്ലത്ത്

പിഴ ചുമത്തുന്ന ഉദ്യോഗസ്ഥര്‍ കാരണം തെറ്റായി രേഖപ്പെടുത്തുന്നതുമൂലം ഇത്തരം തെറ്റായ പിഴകള്‍ സംഭവിക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഹെല്‍മെറ്റ് ധരിക്കാത്തതിന് ഒരു കാര്‍ ഡ്രൈവര്‍ക്ക് പിഴ ലഭിച്ചിരുന്നു. എന്നാല്‍ കാറിന്റെ രജിസ്ട്രേഷന്‍ നമ്പറുമായി പൊരുത്തപ്പെടുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച ഒരു സ്‌കൂട്ടര്‍ കണ്ടെത്തുകയായിരുന്നു.

Source: Manoramaonline

More from DriveSpark

Article Published On: Thursday, October 27, 2022, 15:32 [IST]
English summary
500 rupees fined to car driver by traffic police for not wearing a helmet in kerala kollam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X