5G വിപ്ലവം തീർക്കുമെന്ന് റിപ്പോർട്ടുകൾ, ഇനി റോഡുകൾ ഭരിക്കാൻ പോകുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
ടെക്നോളജികളുടെ കണ്ടുപിടിത്തം വാഹനമേഖലയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അതിൽ ഗുണവും ദോഷവും ഉണ്ട് എന്നാണ് പല അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്. ടെക്കാർക്ക് ഇന്ത്യ കണക്റ്റഡ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം റോഡുകൾ ഭരിക്കാൻ പോകുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആയിരിക്കുമെന്നാണ്. 5ജി സേവനങ്ങൾ വാഹന മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാഹനം വാങ്ങുന്നത് മുതൽ സർവീസ്, പാർക്കിങ്, മെയിൻ്റനൻസ് തുടങ്ങി എല്ലാ കാര്യങ്ങളിലും ടെക്നോളജിയുടെ അതിപ്രസരം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യയിലെ പാസഞ്ചർ കാറുകൾക്ക് 5G മെഷീൻ-ടു-മെഷീൻ കണക്റ്റിവിറ്റി, ഓൺ-ഡിവൈസ് ജെൻ AI, ക്ലൗഡ് കണക്റ്റിവിറ്റി എന്നീ അത്യാധുനിക സാങ്കേതികവിദ്യകളാണ് ലഭിക്കാൻ പോകുന്നത്.
പുത്തൻ ടെക്നോളജിയുടെ കടന്ന് വരവോടെ ഡ്രൈവർക്ക് ഡ്രൈവിംഗ് സമയത്ത് ഉപഭോക്താക്കൾക്ക് ഓഡിയോ/വീഡിയോ കോൺഫറൻസിംഗ്, OTT വിനോദ ആപ്പുകൾ, മ്യൂസിക് സ്ട്രീമിംഗ്, പോഡ്‌കാസ്റ്റുകൾ, ഓൺലൈൻ ഷോപ്പിംഗ്, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, സർവീസുകൾ എന്നിവയുടെ ആപ്പുകൾ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കേരളത്തിലേക്ക് വന്നാൽ എഐ ക്യാമറകൾ വീണ്ടും മിഴിതുറന്നിട്ടുണ്ട്. കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് നൽകാനുണ്ടായിരുന്ന കുടിശിക തീർത്തിരിക്കുകയാണ്. ഇനി മുതൽ പെറ്റികൾ കിട്ടാനുളള സാധ്യത വളരെ കൂടുതലാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക. ക്യാമറകൾ പണി തുടങ്ങി എന്ന് അറിയിച്ചു കൊണ്ട്, പല വാഹനയാത്രക്കാർക്കും ഇതിനോടകം പിഴകൾ വന്നുതുടങ്ങി.
സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ്,മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി മഞ്ഞവര, സീബ്രാലൈൻ എന്നിവ കടക്കുകയും തെറ്റിക്കുകയും ചെയ്യുന്നവർക്ക് വരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള മെസേജുകളാണ് ഇപ്പോൾ വന്നുതുടങ്ങിയിട്ടുള്ളത്. ഈ പിഴകൾ ഏഴുദിവസത്തിനകം ഒടുക്കി ഇല്ലെങ്കിൽ കോടതിക്കു കൈമാറും എന്ന മുന്നറിയിപ്പും ഇതോടൊപ്പം വരുന്നുണ്ട്.

കെൽട്രോണിന് നാളിതുവരെ നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും AI ക്യാമറകൾ പൂർവ്വാധീകം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ എല്ലാം കാരണം AI ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.
സിഗ്നലിൽ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ വാഹനം കയറ്റി നിർത്തിയതിനുമൊക്കെ 3,000 രൂപ പിഴ ചുമത്തിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ എല്ലാം നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു പലരുടേയും യാത്ര, ഈ കാലയളവിൽ ഗതാഗത നിയമലംഘനങ്ങളും മുമ്പത്തേക്കാൾ അധികമായി ഏറിയിരുന്നു. ക്യാമറകൾ ഒന്നും പകർത്തുന്നില്ല എന്ന ധൈര്യത്തിലായിരുന്നു പലരുടേയും പോക്കും വരവും.
പിഴ ഈടാക്കിക്കൊണ്ടുള്ള മെസേജുകൾ മൊബൈൽഫോണുകളിൽ വന്നു തുടങ്ങിയപ്പോൾ മുതലാണ് ഇവ വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








