വണ്ടിയോടിക്കാൻ പേടിയുള്ളവർ ഈ അമ്മയെ കണ്ട് പഠിക്കൂ! ഗൾഫിൽപ്പോയി റോൾസ് റോയ്സിനെയും മെരുക്കി മണിയമ്മ
ജീവിതത്തിൽ ഡ്രൈവിങ്ങ് പഠിച്ചിരിക്കേണ്ടത് വളരെ അത്യാവശമാണ്. വാഹനം സ്വന്തമായിട്ടില്ലാത്ത ഞാൻ എന്തിനാണ് ഡ്രൈവിങ്ങ് പഠിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എപ്പോഴാണ് ഡ്രൈവിങ്ങിൻ്റെ ആവശ്യം വരിക എന്ന് ആർക്കും പറയാൻ സാധിക്കില്ല, ചിലപ്പോൾ അതൊരു തൊഴിലായി പോലും നിങ്ങൾക്ക് ഗുണമുണ്ടായേക്കാം. പലർക്കും ഡ്രൈവിങ്ങ് എന്ന് കേൾക്കുമ്പോൾ പേടിയാണ്. പ്രത്യേകിച്ച് പ്രായമായതിന് ശേഷം ഡ്രൈവിങ്ങ് പഠിക്കേണ്ടി വരുമ്പോൾ. അത്തരക്കാർക്കൊരു പ്രചോദനവും പ്രോത്സാഹനവുമാണ് കൊച്ചി തോപ്പുംപടി സ്വദേശിനി രാധാമണി അമ്മ. ഈ വളയിട്ട കൈ കൊണ്ട് ഇതു വരെ മെരുക്കാത്ത വാഹനങ്ങളില്ല എന്ന് തന്നെ പറയാം. ബൈക്ക് മുതൽ ക്രെയിനും ജെസിബിയും വരെ ഈ അമ്മയുട കൈയിൽ മെരുങ്ങി നിൽക്കും.
ഇപ്പോൾ അമ്മ വൈറലായിരിക്കുന്നത് ആഡംബരത്തിൻ്റെ അവസാന വാക്കെന്നറിയപ്പെടുന്ന റോൾസ് റോയ്സിൻ്റെ വളയം പിടിച്ചാണ്. സോഷ്യൽ മീഡിയയിൽ രാധാമണിയമ്മയ്ക്ക് നിരവധി ആരാധകരുണ്ട്. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. പിന്നീട് അവിടുന്നിങ്ങോട്ട് ഹെവി വാഹനങ്ങളും ജെസിബിയും പോലുള്ള വമ്പൻ വണ്ടികളാണ് അനായാസം കൈകാര്യം ചെയ്യുന്നത്.

ഇൻ്റർനാഷണൽ ഡ്രൈവിങ്ങ് പെർമിറ്റ് അഥവാ IDP പല വിദേശ രാജ്യങ്ങളിലും വാഹനമോടിക്കുന്നതിന് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിൻ്റെ (IDP) നിയമപരമായ ആവശ്യകതയെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ രാധാമണിയമ്മയുടെ സോഷ്യൽ മീഡിയയിലുണ്ട്. അതിന് ശേഷമാണ് അമ്മ റോൾസ് റോയ്സിലേക്ക് കയറുന്നത്. ദുബായിൽ വന്നിട്ട് റോൾസ് റോയ്സ് ഓടിക്കാതെ പോകുന്നത് എങ്ങനെയെന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
563 bhp കരുത്തിൽ പരമാവധി 850 Nm torque നൽകുന്ന 6.6 ലിറ്റർ ടർബോചാർജ്ഡ് V12 എഞ്ചിനാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ ഗോസ്റ്റ് സെഡാന് തുടിപ്പേകുന്നത്. റിയർ വീൽ ഡ്രൈവ് (RWD) ലേഔട്ടും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത്രയും പെർഫോമൻസുളള ഒരു വാഹനം രാധാമണിയമ്മയുടെ കൈയിൽ വളരെ അനായാസമായി തന്നെ വഴങ്ങി.

റോൾസ് റോയ്‌സ് കാറുകളിൽ കാണപ്പെടുന്ന വലിയ പ്ലഷ് ഗ്രിൽ, എൽഇഡി ലൈറ്റിംഗ്, സൂയിസൈഡ് ഡോറുകൾ, സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി എന്നിവയാണ് ഗോസ്റ്റ് സെഡാന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്. വെറും 4.6 സെക്കൻഡിനുള്ളിൽ കാറിന് 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ പറയുന്നു. ഗംഭീരമായ പെർഫോമൻസ് ഉണ്ടെങ്കിലും ഗോസ്റ്റ് അവിശ്വസനീയമാംവിധമുള്ള യാത്രയാണ് സമ്മാനിക്കുന്നത്.
ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഇന്റീരിയറും കിടിലമാണ്. ലെതർ സീറ്റ്, ഹീറ്റഡ്, വെന്റിലേഷൻ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റോട്ടറി ഡയൽ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യയും ഗോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് റോഡിന്റെ അവസ്ഥ കണ്ടെത്താനും അതിനനുസരിച്ച് സസ്‌പെൻഷൻ ക്രമീകരിക്കാനും ഉപയോഗിക്കുന്ന സവിശേഷമായ "ഫ്ലാഗ് ബെയറർ" സംവിധാനവും റോൾസ് റോയ്‌സ് ഗോസ്റ്റിലുണ്ട്. സെഡാന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ "സൈലന്റ് സീൽ" സാങ്കേതികവിദ്യയാണ്. ഉയർന്ന വേഗതയിൽ പോലും അവിശ്വസനീയമാംവിധം ശാന്തമായ ഇന്റീരിയർ സൃഷ്ടിക്കാൻ ഈ സവിശേഷത വിപുലമായ ശബ്ദ ഇൻസുലേഷൻ ഉപയോഗിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








