വിനോദസഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി; രക്ഷപ്പെടുത്തിയത് 4000 മീറ്റർ ഉയരത്തിൽ നിന്ന്

ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേബിൾ കാറിൽ 75-ഓളം യാത്രക്കാർ കുടുങ്ങിക്കിടന്നത് 10 മണിക്കൂർ. കുടുങ്ങിക്കിടന്ന ആളുകളെ വിജയകരമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങളും പോലീസും ഉൾപ്പെട്ട സംയുക്ത ശ്രമത്തിലാണ് ഇവരെയെല്ലാം താഴെ എത്തിക്കാൻ സാധിച്ചത്.

കേബിൾ കാർ സംവിധാനം നിന്ന് പോയത് വൈദ്യുതി തകരാർ മൂലമാണ്. ഏകദേശം 4,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയർന്ന ടെർമിനലിൽ കുടുങ്ങിയ 48 വ്യക്തികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. കൂടാതെ, കേബിൾ ലൈനിൽ കുടുങ്ങിയ കാറിൽ നിന്ന് 17 പേരെ വിജയകരമായി രക്ഷപ്പെടുത്തുകയും, സിസ്റ്റം പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം മറ്റൊരു 10 പേർ കൂടി രക്ഷപ്പെടുകയപം ചെയ്തു.

വിനോദസഞ്ചാരികൾ കോബിൽ കാറിൽ കുടുങ്ങി; രക്ഷപ്പെടുത്തിയത് 4000 മീറ്റർ ഉയരത്തിൽ നിന്ന്

ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോകുമ്പോൾ വളരെ ശ്രദ്ധയോടെ വേണം ഇത്തരത്തിലുളള കേബിൾ കാറുകളിലൊക്കെ കയറാൻ. കാരണം എന്തെങ്കിലും ഒരു തകരാറോ വൈദ്യുതി മുടങ്ങുകയോ ചെയ്താൽ കേബിൾ കാർ സ്തംഭിച്ച് പോകും. ഇത്തരത്തിൽ വിനോദസഞ്ചാരവുമായി പോയതാണല്ലോ ടൈറ്റൻ. അത് കൊണ്ട് വിനോദസഞ്ചാരവും സാഹസികതയും ഒക്കെ നല്ലതാണ് പക്ഷേ മുൻകരുതലുകൾ എടുത്തിരിക്കണം, അല്ലെങ്കിൽ ടൈറ്റൻ്റെ അവസ്ഥയായിരിക്കും.

കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷണം ചെയ്യാനുള്ള അഞ്ച് സാഹസികരുടെ ദൗത്യം അതിദാരുണമായി അവസാനിച്ചതിനെ വളരെ ഞെട്ടലോടെയാണ് ലോകം കേട്ടറിയുന്നത്. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ ടൈറ്റാനിക് കപ്പലുമായി ബന്ധപ്പെട്ട ദുരന്തം രണ്ടായി.

വിനോദസഞ്ചാരികൾ കോബിൽ കാറിൽ കുടുങ്ങി; രക്ഷപ്പെടുത്തിയത് 4000 മീറ്റർ ഉയരത്തിൽ നിന്ന്

ടൈറ്റാനിക്കിന് ഏതാണ്ട് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ലോക ചരിത്രത്തിന്റെ തന്നെ വലിയ ഭാഗമായ ടൈറ്റാനിക് തകർന്നുകിടക്കുന്നതു കാണാനാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ടൈറ്റന്‍ എന്ന ജലപേടകം സർവീസ് നടത്തുന്നത്. കാനഡയുടെ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങളുള്ളത്.

ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിൽ ഉണ്ടായിരുന്നത്. ടൈറ്റാനിയം, ഫിലമെന്റ്-വുൺഡ് കാർബൺ ഫൈബർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ടൈറ്റന് 20,000 പൗണ്ട് (9,072 കിലോഗ്രാം) ഭാരമുണ്ടെന്നാണ് കണക്കുകൾ

6.7 മീറ്റര്‍ നീളമുള്ള പേടകത്തിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് സഞ്ചരിക്കാൻ കഴിയുക. ഗെയിംപാഡുകൾ ഉപയോഗിച്ചാണ് ഈ സമുദ്രക്കപ്പൽ പ്രവർത്തിപ്പിക്കുന്നത്. അതേസമയം ടൈറ്റന്റെ പ്രവർത്തനം ശരിയാണെന്ന് അറിയിക്കാൻ ഓരോ പതിനഞ്ച് മിനിറ്റിലും മദർ ഷിപ്പിലേക്ക് ബീപ്പ് അയക്കുന്ന തരത്തിലാണ് വാഹനം പ്രോഗ്രാം ചെയ്തിരിക്കുന്നത്. 2021-ലും 2022-ലും ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ സാഹസികരായ യാത്രക്കാരേയും വഹിച്ച സമാന ദൗത്യം ടൈറ്റൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

അഞ്ച് യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുള്ളത്. മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗത്തിലാണ് സമുദ്രാഴത്തിൽ ടൈറ്റൻ സഞ്ചരിക്കുന്നത്. എട്ടുദിവസത്തോളം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ഒരാളില്‍നിന്ന് 2 കോടി രൂപയാണു ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. സമുദ്രപേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണുള്ളത് എന്നതിനാൽ അകത്തു നിന്നും യാതൊരു വിധത്തിലും പുറത്തുകടക്കാനാവില്ല.

More from DriveSpark

Article Published On: Monday, July 10, 2023, 9:20 [IST]
English summary
75 tourist stucked in cable car equador escaped
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X