പുറംവിപണിയില്‍ നിന്ന് വാങ്ങേണ്ട അത്യാവശ്യ ബൈക്ക് ആക്‌സസറികള്‍
വാഹന വിപണിയുടെ വളര്‍ച്ച രാജ്യത്തെ അനുബന്ധ വിപണികള്‍ക്ക് ഏറെ സഹായകമായിരിക്കുകയാണ്. ആക്‌സസറി മേഖലയുടെ വളര്‍ച്ചയാണ് ഇതില്‍ എടുത്തു പറയേണ്ട ഒന്ന്. കാറോ ബൈക്കോ മറ്റെന്തു വാഹനമോ വാങ്ങുന്നവര്‍ക്ക് ഈ പുറം വിപണികളുടെ സഹായം ഒഴിവാക്കാനാവാത്തതാണ്.
മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത 8 ആക്‌സസറികളെക്കുറിച്ചാണ് താഴെ ചര്‍ച്ച.

01. ടയറുകള്‍
ബൈക്കിന്റെ മൊത്തം വില നിയന്ത്രിച്ചു നിറുത്തുക എന്ന ഉദ്ദേശ്യം മനസ്സില്‍ വെച്ചാണ് ഓരോ നിര്‍മാതാവും ഉല്‍പന്നം നിര്‍മിക്കുന്നത്. ഇക്കാരണത്താല്‍ പലപ്പോഴും ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ച ചെയ്‌ത ടയറുകളായിരിക്കും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുക. മിഷെലിന്‍, പിരെല്ലി, കോണ്‍ടിനെന്റല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ടയറുകള്‍ വിപണിയില്‍ ലഭ്യമാണ്. മികച്ച ടയറുകള്‍ ഇന്ധനക്ഷമത, പ്രകടനശേഷി എന്നിവ കൈവരിക്കുന്നതിന് സഹായിക്കുന്നുവെന്ന് തിരിച്ചറിയുക.

02. ഹാന്‍ഡില്‍ബാര്‍
ഹാന്‍ഡില്‍ബാര്‍ കംഫര്‍ട്ടായി തോന്നുന്നില്ലെങ്കില്‍ പുറംവിപണിയില്‍ നിന്ന് മാറ്റാവുന്നതാണ്. ഇതോടൊപ്പം ആക്‌സിലറേറ്റര്‍ കേബിള്‍, ക്ലച്ച് കേബിള്‍, ബ്രേക്ക് കേബിള്‍ എന്നിവയും മാറ്റേണ്ടി വന്നേക്കും. ഒരു അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നു തന്നെ ഇതെല്ലാം ചെയ്യിക്കുക. വാഘന്റിയെ ബാധിക്കില്ല.

03. കാരിയര്‍
ഒരുപട് സാധനങ്ങളും കൊണ്ട് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് കാരിയറുകള്‍ വാങ്ങി ഘടിപ്പിക്കാവന്നതാണ്. നരവധി നിര്‍മാതാക്കള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.

04. ഓക്‌്‌സിലിയറി ലൈറ്റുകള്‍
ഹെഡ്‌ലൈറ്റുകള്‍ക്ക് വേണ്ടത്ര തെളിച്ചമില്ലെങ്കില്‍ മികച്ച ഹെഡ്‌ലൈറ്റ് ബള്‍ബുകള്‍ തെരഞ്ഞെടുത്ത് ഘടിപ്പിക്കാവുന്നതാണ്. സര്‍വീസ് സെന്ററില്‍ നിന്നു തന്നെ ഇത് ചെയ്‌തു കിട്ടും. അഥവാ സധിക്കില്ലെങ്കില്‍ പുറംവിപണിയില്‍ നിന്ന് ഓക്‌സിലിയറി ലൈറ്റുകള്‍ തെരഞ്ഞെടുക്കുക. ഇവ വണ്ടിയുടെ ബാറ്ററിക്ക് യോജിച്ചതാണെന്ന്‌് ഉറപ്പുവരു്‌തുകയും വേണം.

05. ക്രാഷ് ഗാര്‍ഡ്
ചെറിയ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷിക്കാന്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് സാധിക്കും. ബൈക്കിന് ഭാരക്കൂടിതല്‍ തോന്നുന്നുണ്ടെങ്കില്‍ ക്രാഷ് ഗാര്‍ഡുകള്‍ ഒരത്യാവശ്യമാണ്.

06. ലിവര്‍ ഗാര്‍ഡുകള്‍
ബൈക്ക് വീഴുകയും മറ്റും ചെയ്യുമ്പോള്‍ ആദ്യം തകരാറിലാവുക ബ്രേക്കും ക്ലച്ച് ലിവറുമാണ്. ഇവയെ സംരക്ഷിച്ചു നിറുത്താന്‍ ലിവര്‍ ഗാര്‍ഡുകള്‍ സഹായിക്കുന്നു.

07. ചാര്‍ജിങ് പോയിന്റ്
വലിയ ചെലവൊന്നുമില്ലാത്ത സാധനമാണ്. വാങ്ങി വെച്ചാല്‍ ഉപകരം വളരെ വലുതും.

08. എയര്‍ ഫില്‍റ്റര്‍
ഇതൊരു അത്യാവശ്യ സാധനമൊന്നുമല്ല. എങ്കിലും ബൈക്കിന്റെ പ്രകടനശേഷി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വാങ്ങി ഘടിപ്പിക്കാവുന്നതാണ്. കെ ആന്‍ഡ് എന്‍, ബിഎംസി എന്നിവ നല്ല ബ്രാന്‍ഡുകളാണ്. കെ ആന്‍ഡ് എന്‍ ഫില്‍റ്ററുകള്‍ വാറന്റിയെ ബാധിക്കില്ല.


Click it and Unblock the Notifications








