ശരിയായ മെയിന്റനൻസ് ഇല്ല സർവ്വീസും പോര; പൊതുഗതാഗത സംവിധാനത്തിൽ നിരാശരായി ജനത, സർവേ റിപ്പോർട്ട് ഇങ്ങനെ
ദൈനംദിന യാത്രകൾക്കായി ബസ്, ട്രെയിൻ, മെട്രോ എന്നിങ്ങനെ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ജങ്ങളും. സാധാരണക്കാരുടെ ഒരു ആഷുകാലത്തേക്കുള്ള യാത്രയും മിക്കവാറും ഇവയിൽ തന്നെയാണ് എന്ന് നിസംശയം പറയാം.
എന്നിരുന്നാലും ഇവയുടെ പ്രവർത്തനങ്ങളിലും സർവ്വീസുകളുടേയും വാഹനങ്ങളുടേയും ഗുണനിലവാരത്തിൽ ജനങ്ങൾ തൃപ്ത്തരാണോ? ഒരു സ്കൂട്ടർ അല്ലെങ്കിൽ കാർ, അതും അല്ലെങ്കിൽ മറ്റ് പല സേവനങ്ങൾക്കും കസ്റ്റമർ ഫീഡ്ബാക്ക് എടുക്കുന്നത് പോലെ നമ്മുടെ പൊതു ഗതാഗത സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരോ, നമ്മുടെ സർക്കാരുകളോ ഇതുവരെ നമ്മോട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് ഓർത്തു നോക്കിക്കെ.

രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും ഇവ വളരെ അപര്യാപ്തമാണെന്നുമാണ് രാജ്യത്തെ 85 ശതമാനം യാത്രക്കാരും വിശ്വസിക്കുന്നുവെന്ന് ഒരു സമീപകാല സർവേ വെളിപ്പെടുത്തുന്നു. പ്രതിദിനം 50,000 യാത്രക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് 21-ലധികം പ്രധാന നഗരങ്ങളിലാണ് ഈ സർവേ നടത്തിയത്.
2070 -ഓടെ കാർബൺ എമിഷനുകൾ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ, ഫോസിൽ ഫ്യുവലിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്ന് മാറുമ്പോൾ തന്നെ, ഇന്ത്യയിലെ സ്ഥിരം യാത്രക്കാർ പൊതുഗതാഗതത്തെ കൂടുതൽ മികച്ച നിലയിലും വലിയ തോതിലും സ്വീകരിക്കുകയും പ്രൈവറ്റ് ഗതാഗതം ഒഴിവാക്കുകയും ചെയ്യേണ്ടതും വളരെ നിർണായകമാണ്.

എന്നിരുന്നാലും, നിലവിലെ അവസ്ഥയിൽ, ദൈനംദിന യാത്രക്കാർ രാജ്യത്തെ പൊതുഗതാഗത സംവിധാനം വളരെയധികം നൂനതകളും പോരായ്മകളും നിറഞ്ഞതാണ് എന്ന് ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ കൂടുതൽ പേരും ബോധപൂർവമായി ഈ യാത്രാമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുന്നു. പേറ്റന്റ് കരസ്ഥമാക്കിയ പൊതുഗതാഗത ആപ്പായ 'Tummoc' നടത്തിയ സർവേ പ്രകാരം, ഇന്ത്യയിൽ പൊതുഗതാഗതം സ്വീകരിക്കുന്നതിൽ യാത്രക്കാർ ചുവടെ പറയുന്ന പ്രധാന തടസ്സങ്ങൾ നേരിടുന്നു.
1. തിരക്ക്: 37 ശതമാനം ഇന്ത്യക്കാരും തിരക്ക് കാരണം അസ്വാസ്ഥ്യം നേരിടുന്നു എന്നാണ് സർവ്വേയുടെ കണ്ടെത്തൽ, അതിനാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു. 2. വിശ്വസനീയമല്ലാത്ത സമയം: കാലതാമസവും ക്രമരം ഇല്ലാത്തതുമായ ഷെഡ്യൂളുകളും സർവ്വീസുകളും ഉൾപ്പെടെ, സമയക്രമത്തിൽ പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വിശ്വസനീയമല്ലെന്ന് പ്രതിദിന യാത്രക്കാരുടെ 28 ശതമാനം പരാതിപ്പെടുന്നു എന്നതാണ് വാസ്തവം.

3. മോശം മെയിന്റനൻസ്: ദൈനംദിന യാത്രക്കാരുടെ മറ്റൊരു പ്രധാന പ്രശ്നം പൊതുഗതാഗത സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മോശം പരിപാലനം/ മെയിന്റനൻസാണ്. ബസ്, ട്രെയിൻ, മെട്രോ എന്നിങ്ങനെ ഏത് സംവിധാനമാണെങ്കിലും കൃത്യമായി പരിപാലിക്കുന്നതിന്റെ കാര്യത്തിൽ അധികൃതർ പിന്നോട്ടാണ്. 24 ശതമാനം പേരും ഇത് ഒരു പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
4. ഡിജിറ്റൽ ഇൻഫൊർമേഷൻ ആക്‌സസ്: ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ആക്‌സസ് ചെയ്യാൻ പ്രയാസമാണെന്നും ഇത് ഒരു റോഡ് ബ്ലോക്ക് ആണെന്നും ഏകദേശം 44 ശതമാനം യാത്രക്കാരും പരാതിപ്പെട്ടു. മുകളിൽ സൂചിപ്പിച്ച പോയിന്റുകൾ പോലെ, യാത്രക്കാർ പൊതുഗതാഗതത്തിലെ മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.

പരിമിതമായ ആക്സസിബിലിറ്റിയാണ് ഇവയ്ക്കുള്ളത് എന്ന് 15 ശതമാനം പേർ പറഞ്ഞു, 22 ശതമാനം പേർ വ്യക്തമായ ഇൻഫൊമേഷൻ ഇല്ല എന്ന് ചൂണ്ടിക്കാട്ടി, 13 ശതമാനം പേർ ടിക്കറ്റിംഗ് പ്രശ്‌നങ്ങൾ ഒരു പ്രധാന വെല്ലുവിളിയി കണ്ടെത്തി, 33 ശതമാനം പേർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കാകുലരാണ്.
49 ശതമാനം പേർ പണരഹിത പേയ്‌മെന്റ് ഓപ്ഷനുകളുടെ ലഭ്യതയിൽ ആശങ്ക പ്രകടിപ്പിച്ചു, 28 ശതമാനം പേർ ഓൺലൈൻ പേയ്‌മെന്റ് രീതികൾ വഴിയുള്ള ഡിജിറ്റൽ സുരക്ഷ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞു. മൊത്തത്തിൽ, സർവ്വേയിൽ പങ്കെടുത്തവരിൽ 78 ശതമാനം പേരും മലിനീകരണവും പാരിസ്ഥിതിക ആശങ്കകളും പരിഹരിക്കുന്നതിൽ പൊതുഗതാഗത മാർഗ്ഗങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നതായി സർവേ സൂചിപ്പിക്കുന്നു.

58 ശതമാനം പേർ ഇൻഫ്രാസ്ട്രക്ചറിന്റെ ഡിജിറ്റൽ സംയോജനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെല്ലാം ഒടുവിൽ, 61 ശതമാനം പേർ പൊതുഗതാഗതവും ട്രാവൽ ചോയികളും മെച്ചപ്പെടുത്തുന്നതിൽ ഡാറ്റ ശേഖരണത്തിന്റെയും ഴയുടെ വിശകലനത്തിന്റെയും മൂല്യം തിരിച്ചറിഞ്ഞു. നിലവിൽ ഉയർന്നു വന്ന ഈ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ അധികൃതർ കാര്യമായ നടപടികൾ സ്വീകരിച്ചില്ല എങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവും.


Click it and Unblock the Notifications








