ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

By Santheep

ഇന്ത്യ വൈവിധ്യം നിറഞ്ഞ അതിശയങ്ങളുടെ ഒരു നാടാണെന്നാണല്ലോ വെപ്പ്. പൊതുവിലിങ്ങനെ നോക്കിക്കാണുമ്പോള്‍ സംഗതി ഒരു സത്യമാണ് കേട്ടോ. ഇന്ത്യയിലെ റോഡുകളുടെ കാര്യം തന്നെയെടുക്കൂ. ഇത്രയും ബ്രഹ്മാണ്ഡമാന ഒരു ഊരിനെ പരസ്പരം ബന്ധിപ്പിക്കുന്ന പാതകള്‍ എത്രയെത്ര അത്ഭുതങ്ങളെ പേറുന്നുണ്ടാകാം?! ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ റോഡ് ശൃംഘലയാണ് ഇന്ത്യയുടേത് എന്നറിയാമോ? മൊത്തം 4,320,000 കിലോമീറ്ററോളം വരും രാജ്യത്തെ റോഡുകളുടെ നീളം! ഇതില്‍ത്തന്നെ ആയിരത്തോളം കിലോമീറ്റര്‍ വരുന്നുണ്ട് എക്‌സ്പ്രസ് പാതകള്‍. ദേശീയപാതകളുടെ മൊത്തം നീളമെടുത്താല്‍ 79,243 കിലോമീറ്റര്‍ വരും.

ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന വസ്തുകള്‍ ഒളിഞ്ഞിരിക്കുന്ന ഇന്ത്യയുടെ റോഡുകളിലേക്ക് നമുക്കൊന്നിറങ്ങി നോക്കാം.

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഏറ്റവും നീളമേറിയ ദേശീയപാത

ഏറ്റവും നീളമേറിയ ദേശീയപാത

എന്‍എച്ച്7 ആണ് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ദേശീയപാത. 79,243 കിലോമീറ്റര്‍ നാളമുണ്ടിതിന്. വാരാണസി മുതല്‍ കന്യാകുമാനി വരെ നീണ്ടുകിടക്കുന്നു ഈ പാത. രാജ്യത്തെ ദേശീയപാതകള്‍ക്ക് നല്‍കിയിട്ടുള്ള പേരുകള്‍ കൂടുതല്‍ യുക്തിഭദ്രമാക്കുന്നതിന്റെ ഭാഗമായി എന്‍എച്ച് 7 എന്നത് എന്‍എച്ച് 44 എന്നാക്കി മാറ്റാന്‍ സാധ്യതയുണ്ട്.

നീളമേറിയ എലിവേറ്റഡ് ഫ്രീവേ

നീളമേറിയ എലിവേറ്റഡ് ഫ്രീവേ

ചെന്നൈ തുറമുഖത്തു നിന്ന് മദുരവോയല്‍ വരെ നീളുന്ന ഏലിവേറ്റഡ് എക്‌സ്പ്രസ് വേയ്ക്ക് 19 കിലോമീറ്റര്‍ നീളമുണ്ട്. രാജ്യത്തെ ഏറ്റവും നീളമേറിയ എലിവേറ്റഡ് എക്‌സ്പ്രസ് വേ ആണിത്. ഈ പാതയുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. എന്‍എച്ച്4-മായി ഈ പാത ബന്ധപ്പെടുന്നുണ്ട്.

ഏറ്റവും വലിയ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച്

ഏറ്റവും വലിയ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച്

ഇതും ചെന്നൈയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെയും ഏഷ്യയിലെതന്നെയും ഏറ്റവും വലിയ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ചാണിത്. ചെന്നൈയിലെ കത്തിപ്പാറയില്‍ സ്ഥിതി ചെയ്യുന്നു.

ഏറ്റവും വലിയ ഫ്‌ലൈഓവര്‍

ഏറ്റവും വലിയ ഫ്‌ലൈഓവര്‍

ബങ്കളുരുവിലെ ഹെബ്ബാളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ലൈഓവര്‍ സ്ഥിതി ചെയ്യുന്നത്. മൊത്തം 5.23 കിലോമീറ്റര്‍ നീളമുണ്ട് ഈ ഫ്‌ലൈഓവറിന്.

ഏറ്റവും നീളമേറിയ പാലം

ഏറ്റവും നീളമേറിയ പാലം

നദിക്ക് കുറുകെ നിര്‍മിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പാലം സ്ഥിതി ചെയ്യുന്നത് ബിഹാറിലാണ്. ഗംഗാനദിക്കു കുറുകെ നിര്‍മിച്ചിട്ടുള്ള ഈ പാലത്തിനു പേര് മഹാത്മാഗാന്ധി സേതു എന്നാണ്. 5.5 കിലോമീറ്റര്‍ നീളമുണ്ടിതിന്! പാറ്റ്‌നയെ ഹാജിപൂരുമായി ബന്ധിപ്പിക്കുന്നു മഹാത്മാഗാന്ധി സേതു.

ഏറ്റവും നീളമേറിയ റോഡ്-റെയില്‍ പാലം

ഏറ്റവും നീളമേറിയ റോഡ്-റെയില്‍ പാലം

റോഡും റെയില്‍പ്പാതയും ഒരുമിച്ച് നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഗോദാവരി പാലത്തിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള പാതകളില്‍ ഇന്ത്യയിലെ ഏറ്റവും വലുതാണിത്. ഏഷ്യയില്‍ നീളത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനവും ഈ പാലത്തിനുണ്ട്. 2.7 കിലോമീറ്ററാണ് മൊത്തം നീളം.

ഏറ്റവും വലിയ ടോള്‍ പ്ലാസ

ഏറ്റവും വലിയ ടോള്‍ പ്ലാസ

ദില്ലി-ഗുഡ്ഗാവ് അതിര്‍ത്തിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. മുപ്പത്തിരണ്ട് നിരകളാണ് ഇവിടെ ടോള്‍ പിരിവിനായി സജ്ജീകരിച്ചിട്ടുള്ളത്. ദില്ലി-ഗുഡ്ഗാവ് എക്‌സ്പ്രസ് വേയുടേതാണ് ഈ ടോള്‍ പ്ലാസ. ഏഷ്യയിലെ ഏറ്റവും വലിയ ടോള്‍ പ്ലാസയും ഇതാണെന്നറിയുക.

ഏറ്റവും വലിയ കടല്‍പാലം

ഏറ്റവും വലിയ കടല്‍പാലം

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ബാന്ദ്ര വോര്‍ലി സീ ലിങ്ക് ആണ്. ബാന്ദ്രയും വോര്‍ലിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തെ വലിപ്പത്തിന്റെ കാര്യത്തില്‍ വെല്ലുന്ന മറ്റൊരു കടല്‍പാലം നിര്‍മാണത്തിലിരിക്കുന്നുണ്ട്. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്നു പേരായ ഈ പാലത്തിന് 22 കിലോമീറ്റര്‍ നീളമുണ്ടായിരിക്കും.

ഏറ്റവും നീളമേറിയ റോഡ് ടണല്‍

ഏറ്റവും നീളമേറിയ റോഡ് ടണല്‍

നിര്‍മാണത്തിലിരിക്കുന്ന ചെനാനി നശ്രി ടണലിന് 9.2 കിലോമീറ്റര്‍ നീളമുണ്ട്. ജമ്മു കശ്മീരിലാണ് ഈ ടണല്‍ സ്ഥിതി ചെയ്യുന്നത്.

More from DriveSpark

Article Published On: Monday, December 15, 2014, 14:12 [IST]
English summary
9 Interesting Things About Indian Roads
കൂടുതല്‍... #off beat #auto facts #top 10 #top best most
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X