Just In
- 1 hr ago
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- 3 hrs ago
കുറച്ച് എക്സ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി
- 4 hrs ago
എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- 7 hrs ago
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
Don't Miss
- Movies
ശ്രീവിദ്യാമ്മ അന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; നന്നായി വരുമെന്ന് പറഞ്ഞത്രെ; മേനകയുടെ വാക്കുകൾ
- News
ത്രിപുരയില്‍ പുത്തരിയില്‍ കല്ലുകടി; 17 പേരുമായി കോണ്‍ഗ്രസ്, 5 സീറ്റില്‍ സിപിഎമ്മിനെതിരെ മല്‍സരിക്കും
- Finance
10 വർഷത്തിമുള്ളിൽ 1 കോടി സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് മതി; മാസത്തിൽ എത്ര രൂപ അടയ്ക്കണം
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അടയാളപ്പെടുത്തുക കാലമേ! ഇവ 2022 -ൽ വിപണിയിൽ എത്തിയ മികച്ച എസ്‌യുവികൾ
ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ 2022 അവസാനിക്കാൻ പോവുകയാണ്, വളരെ പെട്ടെന്ന് കടന്നു പോയ ഈ വർഷം വാഹന വിപണിയെ സംബന്ധിച്ച് സംഭവ ബഹുലമായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ മോഡലുകൾ മുതൽ ഫെയ്‌സ്‌ലിഫ്റ്റുകളും സ്പെഷ്യൽ എഡിഷനുകളും വരെയുള്ള പുതിയ കാർ ലോഞ്ചുകളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു 2022 -ൽ. പുതുവർഷത്തിന് ഏതാനും ആഴ്‌ചകൾ മാത്രം ശേഷിക്കെ, ഈ വർഷം പുറത്തിറക്കിയ ചില പ്രധാനപ്പെട്ട എസ്‌യുവികൾ ഏതെല്ലാം എന്ന് നമുക്ക് ഒന്നുനോക്കാം.
മഹീന്ദ്ര XUV300 ടർബോസ്‌പോർട്ട്
2022 ഒക്ടോബറിൽ ലോഞ്ച് ചെയ്ത മഹീന്ദ്ര XUV300 ടർബോസ്‌പോർട്ട് XUV300 സബ്‌കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ ശക്തമായ പതിപ്പാണ്. 130 bhp കരുത്തും 230 Nm torque ഉം (ഓവർബൂസ്റ്റ് ഫംഗ്ഷനോടുകൂടിയ 250 Nm) സൃഷ്ടിക്കുന്ന 1.2 ലിറ്റർ T-GDi ടർബോ പെട്രോൾ എഞ്ചിനുമായിട്ടാണ് പുതിയ മോഡലിന്റെ വരവ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 5.0 സെക്കൻഡിൽ 0-60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. XUV300 ടർബോസ്പോർട്ട് ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. ഇത് W6, W8, W8 (O) എന്നീ മൂന്ന് വകഭേദങ്ങളിൽ വരുന്നു. എസ്‌യുവിയുടെ എക്സ്-ഷോറൂം വില 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ്.
മാരുതി ഗ്രാൻഡ് വിറ്റാര/ടൊയോട്ട ഹൈറൈഡർ
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും പുതിയ എസ്‌യുവികളിൽ ഒന്നാണ്. ഇരു മോഡലുകളും അവയുടെ പ്ലാറ്റ്ഫോം, പവർട്രെയിനുകൾ, സവിശേഷതകൾ, നിരവധി ഡിസൈൻ ഘടകങ്ങൾ എന്നിവ പങ്കിടുന്നു. 103 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ K15C പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 ലിറ്റർ അറ്റ്‌കിൻസൺ സൈക്കിൾ പെട്രോൾ പവർട്രെയിനുകൾ ഇവയിൽ വരുന്നു. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്, ഒരു e-CVT (സ്ട്രോംഗ് ഹൈബ്രിഡ് മാത്രം) എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളിലും എസ്‌യുവികൾ ലഭ്യമാണ്. മാരുതി ഗ്രാൻഡ് വിറ്റാരയുടെ എക്സ്-ഷോറൂം വില 10.45 ലക്ഷം മുതൽ 19.45 ലക്ഷം രൂപ വരെയാണ്, അതേസമയം ടൊയോട്ട ഹൈറൈഡറിന് 10.48 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും.
ഹ്യുണ്ടായി വെന്യു N-ലൈൻ
ഹ്യുണ്ടായി വെന്യു N-ലൈൻ 2022 സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തി. മുഖം മിനുക്കിയ വെന്യുവിനെ അടിസ്ഥാനമാക്കിയാണ് ഈ പെർഫോമെൻസ് മോഡൽ ഒരുക്കിയിരിക്കുന്നത്. N6, N8 എന്നീ രണ്ട് വകഭേദങ്ങളിൽ വരുന്ന മോഡലിന് 12.16 ലക്ഷം മുതൽ 13.15 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. വെന്യു N-ലൈനിന് കരുത്തേകുന്നത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ്. യൂണിറ്റ് 120 bhp പവറും 172 Nm torque ഉം പുറപ്പെടുവിക്കും. പാഡിൽഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് അല്ലെങ്കിൽ ഓപ്ഷണൽ ആറ് സ്പീഡ് iMT എന്നിവയ്‌ക്കൊപ്പം വാഹനം സ്വന്തമാക്കാം. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേർതിരിച്ചറിയുന്നതിന് മോഡൽ ചില സ്പോർട്ടി ഡിസൈൻ ഘടകങ്ങൾ വഹിക്കുന്നു. ഹ്യുണ്ടായി വെന്യു N-ലൈനിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും ട്വീക്ക് ചെയ്ത എക്‌സ്‌ഹോസ്റ്റ് നോട്ടും അപ്‌ഡേറ്റ് ചെയ്ത സസ്‌പെൻഷനും സ്റ്റിയറിംഗും ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്.
കിയ സോനെറ്റ് X-ലൈൻ
കിയ സോനെറ്റ് X-ലൈൻ 1.0 ലിറ്റർ പെട്രോൾ X-ലൈൻ, 1.0 ലിറ്റർ പെട്രോൾ GTX+, 1.5 ലിറ്റർ ഡീസൽ X-ലൈൻ, 1.5 ഡീസൽ GTX+ എന്നിങ്ങനെ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇവയുടെ വില യഥാക്രമം 13.39 ലക്ഷം രൂപ, 13.19 ലക്ഷം രൂപ, 13.99 ലക്ഷം രൂപ 13.79 ലക്ഷം രൂപ എന്നിങ്ങനെയാണ്. എല്ലാ വേരിയന്റുകളിലും 1.0-ലിറ്റർ ടർബോ പെട്രോൾ മോട്ടോർ DCT -ക്കൊപ്പവും, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ഓട്ടോമാറ്റിക് എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. സോനെറ്റ് X-ലൈനിന് ചുറ്റും ഗ്ലോസ് ബ്ലാക്ക് ആക്‌സന്റുകളുള്ള മാറ്റ് ഗ്രേ പെയിന്റ് സ്‌കീമും ക്യാബിനിനുള്ളിൽ പുതിയ ഡ്യുവൽ-ടോൺ സീറ്റ് അപ്‌ഹോൾസ്റ്ററിയും ഡോർ പാഡുകളും വരുന്നു. സ്റ്റിയറിംഗ് വീൽ, സീറ്റുകൾ, ഡോർ പാഡുകൾ എന്നിവയിലെ കോൺട്രാസ്റ്റ് ഓറഞ്ച് സ്റ്റിച്ചിംഗ് വാഹനത്തിന്റെ സ്പോർട്ടി ആകർഷണം വർധിപ്പിക്കുന്നു.
മഹീന്ദ്ര സ്കോർപിയോ N/സ്കോർപിയോ ക്ലാസിക്
മഹീന്ദ്ര & മഹീന്ദ്ര യഥാക്രമം ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ പുതിയ സ്കോർപിയോ N, പുതുക്കിയ സ്കോർപിയോ ക്ലാസിക് എന്നിവയുടെ വില പ്രഖ്യാപിച്ചു. ആദ്യത്തേത് നിലവിൽ 11.99 ലക്ഷം മുതൽ 23.90 ലക്ഷം രൂപ വരെ വിലയ്ക്ക് ലഭിക്കുമെങ്കിൽ, S, S 11 വേരിയന്റുകളിൽ യഥാക്രമം 11.99 ലക്ഷം രൂപയും 15.49 ലക്ഷം രൂപയുമാണ് ക്ലാസിക് മോഡലിന്റെ എക്സ്-ഷോറൂം വില. പുതുക്കിയ 132 bhp/ 300 Nm, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് പുതിയ സ്കോർപിയോ ക്ലാസിക്കിന്റെ ഹൃദയം. മഹീന്ദ്ര സ്കോർപിയോ N 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിനിനൊപ്പം ലഭിക്കും.
ന്യൂ ഹ്യുണ്ടായി ട്യൂസോൺ
ഹ്യുണ്ടായിയുടെ മുൻനിര എസ്‌യുവിയായ ട്യൂസോണിന് 2022 ഓഗസ്റ്റിൽ ഒരു ജനറേഷൻ മാറ്റം ലഭിച്ചു. നിലവിൽ, എസ്‌യുവി മോഡൽ ലൈനപ്പ് പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. വാഹനത്തിന്റെ എക്സ്-ഷോറൂം വില 27.70 ലക്ഷം മുതൽ 34.54 ലക്ഷം രൂപ വരെയാണ്. ലെവൽ 2 ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവിയാണ് 2022 ഹ്യുണ്ടായി ട്യൂസോൺ. എസ്‌യുവിയുടെ എഞ്ചിൻ സജ്ജീകരണത്തിൽ 2.0 ലിറ്റർ പെട്രോളും 2.0 ലിറ്റർ ഡീസൽ മോട്ടോറും വരുന്നു. പെട്രോൾ യൂണിറ്റ് 186 bhp പവറും 192 Nm torque ഉം സൃഷ്ടിക്കുന്നു, ഡീസൽ യൂണിറ്റ് 156 bhp പവറും 416 Nm torque ഉം നൽകുന്നു. വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ ഹ്യുണ്ടായി വരുത്തിയിട്ടുണ്ട്.
പുതിയ മാരുതി ബ്രെസ
രണ്ടാം തലമുറ മാരുതി ബ്രെസ 2022 ജൂണിൽ വിപണിയിലെത്തിയിരുന്നു. കോംപാക്ട് യുഎസ്‌വി ഗണ്യമായി മെച്ചപ്പെടുത്തിയ ഡിസൈനും അപ്‌മാർക്കറ്റ് ഇന്റീരിയറുമായാണ് വരുന്നത്. മാനുവലിന് 19.80 kmpl, ഓട്ടോമാറ്റിക്കിന് 20.5 kmpl മൈലേജും നൽകുന്ന 1.5 ലിറ്റർ K15C പെട്രോൾ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് കരുത്തേകുന്നത്. യൂണിറ്റ് 103 bhp പവറും 137 Nm torque ഉം പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ലഭ്യമാണ്. പഴയ മോഡലിനെ അപേക്ഷിച്ച് പുതിയതിന് 45 mm ഉയരമുണ്ട്. എന്നിരുന്നാലും, വാഹനത്തിന്റെ മൊത്തത്തിലുള്ള നീളം, വീതി, വീൽബേസ് എന്നിവ മാറ്റമില്ലാതെ തുടരുന്നു.