ആറു വയസ്സുകാരന്‍ ഹാര്‍ലിയോടിക്കുന്നു!
കേരളത്തിലെ ഒരു പാവം കോടീശ്വരന്റെ എട്ടുവയസ്സുള്ള മകന്‍ ഫെരാരി സ്‌കഡേറിയ ഓടിച്ചതിനു ശേഷമുണ്ടായ പുകിലുകള്‍ ചില്ലറയല്ല. മാധ്യമങ്ങളുടെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ഞരമ്പു പൊട്ടുകയും കുട്ടിയുടെ പിതാവിനെ പൊലീസ് കൈയോടെ പിടിക്കുകയും ചെയ്തു.
ഡ്രൈവ്‌സ്പാര്‍ക് ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ ആയി അവതരിപ്പിക്കുന്നത് ഇത്തരമൊരു സംഭവമാണ്. ഇവിടെ ആറുവയസ്സുകാരനാണ് വണ്ടിയോടിക്കുന്നതെന്ന് ലഭ്യമായ വിവരങ്ങള്‍ പറയുന്നു. പയ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന ഹാര്‍ലി ഡേവിസന്‍ ബൈക്കിന്റെ ഇന്ധനടാങ്കിലിരിക്കുകയാണ്. കൈ നിറയെ ടാറ്റൂ കുത്തിയ ഒരുത്തന്‍ വണ്ടിയോടിക്കുന്നു. കുട്ടിയുടെ തന്തയാണ് ഇങ്ങോരെന്നാണ് വിവരണങ്ങളില്‍ കാണുന്നത്. ആറു വയസ്സുകാരനെ വണ്ടിയോടിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ ടാറ്റൂക്കാരനാണ്. വീഡിയോ താഴെ കാണാം.


Click it and Unblock the Notifications








