ബിഎംഡബ്ല്യു നീന്തല്‍ക്കുളം പിടിച്ചെടുത്തു!

റോഡിലൂടെ സ്വിമ്മിംഗ് പൂള്‍ ഓടിക്കരുതെന്ന നിയമം ഏതെങ്കിലും നാട്ടിലുണ്ടാകുമോ? സംഗതി തികച്ചും അപൂര്‍വ്വവും പ്രതീക്ഷിക്കാന്‍ കഴിയാത്തതുമായതിനാല്‍ ജര്‍മന്‍ അധികൃതര്‍ അത്തരമൊരു ചട്ടം കൊണ്ടുവന്നിരുന്നില്ല. ചട്ടമില്ലാത്തത് എവിടെയാണ് അവിടെ നോക്കി പണിയാന്‍ ജര്‍മനിയിലെ കൂതറകള്‍ക്ക് നന്നായറിയാം. അവര്‍ ഒരു ബിഎംഡബ്ല്യു കാറില്‍ സ്വിമ്മിംഗ് പൂളുണ്ടാക്കി നിരത്തിലിറങ്ങി.

ഒരു റൂഫില്ലാത്ത ബിഎംഡബ്ല്യു സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങുന്നത് കണ്ടാണ് പട്രോളിംഗിനിറങ്ങിയ പൊലീസുകാര്‍ പരിശോധന നടത്താം എന്നുവെച്ചത്. ലൈസന്‍സ് പ്ലേറ്റുണ്ടായിരുന്നില്ല വണ്ടിക്ക്.

നാല് പയ്യന്‍സാണ് വണ്ടിയിലുണ്ടായിരുന്നത്. ഒരുത്തന്‍ വണ്ടിയോടിക്കുകയും രണ്ടു പേര്‍ വെള്ളത്തില്‍ നീന്തിത്തുടിക്കുകയുമായിരുന്നു. ഒരാള്‍ കരയില്‍ കുളത്തിലേക്ക് കാലിട്ടടിച്ച് രസിക്കുകയുമായിരുന്നു.

കാറിനകത്ത് 2000 ലിറ്റര്‍ വെള്ളമാണ് ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടപാടെ പാഞ്ഞ നാല്‍വര്‍ സംഘത്തില്‍ ഒരുത്തനെ പിന്നീട് പൊലീസ് പിടിച്ചു. അദ്ദേഹത്തിന്റെ പഴ്‌സ് സംഭവ സ്ഥലത്ത് കളഞ്ഞു പോയിരുന്നു. അത് തിരിച്ചെടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Swimming Pool

25 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത വിധം വാഹനത്തെ സാങ്കേതികമായി സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ഗിയര്‍ മാത്രമാണ് വാഹനത്തിനുള്ളത്.

പിടിയിലായത് ഡ്രൈവറാണ്. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചെങ്കിലും ബിഎംഡബ്ല്യു കുളം വിട്ടുകൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. അതിലിനി പൊലീസുകാര്‍ കുളിക്കും!

More from DriveSpark

Article Published On: Friday, November 8, 2013, 23:45 [IST]
English summary
Earlier this year a police on patrol came across a roofless BMW without license plate, but what he encountered was something he could have never thought of in his wildest dreams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X