ഊഞ്ഞാലാടാം...ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ കാണിച്ച അഭ്യാസം; വീഡിയോ വമ്പൻ വൈറൽ
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഇരുന്നും പല അഭ്യാസങ്ങളും കാണിക്കാറുണ്ട്, ചിലർ കാറിന് മുകളിൽ ഇരിക്കുന്നു, കാറിൻ്റെ മുകളിൽ നൃത്തം ചെയ്യുന്നു അങ്ങനെ പല വാർത്തകളും വീഡിയോകളും ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു സംഭവമാണ് പുതിയതായി നിങ്ങളെ അറിയിക്കാനുളളത്.
വീഡിയോയിൽ കാണുന്നത് പോലെ, ഓടുന്ന ട്രക്കിനുള്ളിൽ ഒരാൾ ഊഞ്ഞാൽ പോലെ കെട്ടി ആടുകയും വാഹനം നീങ്ങുമ്പോൾ അതിൽ നിന്ന് ചാടുകയും ചെയുകയാണ്. വീഡിയോ കാണുമ്പോൾ വളരെ രസകരമായിട്ടൊക്കൊ തോന്നുമെങ്കിലും ഇതിന് പിന്നിലുളള അപകടസാധ്യതകളാണ് ആരും മനസിലാക്കാത്തത്. വീഡിയോ ഒരുപാട് പേർ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഏത് വാഹനത്തിൽ സഞ്ചരിച്ചാലും സുരക്ഷയ്ക്കാണ് മുൻഗണന എന്ന് ദയവായി ഓർക്കണം. കഴിഞ്ഞ മാസമാണ് ഗോവയിൽ വിദേശികൾ കാറിന് മുകളിൽ കയറി യാത്ര ചെയ്തത്. ഗോവ ന്യൂസ് ഹബ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തതോടെ വീഡിയോ വമ്പൻ വൈറലാകുകയായിരുന്നു. ഈ സംഭവം നടന്ന സ്ഥലം കൃത്യമായി വ്യക്തമല്ല. കാറിന്റെ പിന്നിൽ ഇരുചക്രവാഹനത്തിലെത്തിയ ആളാണ് ഈ വീഡിയോ പകർത്തിയത്. ഒരു സ്വകാര്യ കാറിന്റെ മേൽക്കൂരയിൽ ഒരാൾ ഇരിക്കുന്നത് ഈ വീഡിയോയിൽ കാണാം.
ഒരു പെൺകുട്ടി കാറിന്റെ വിൻഡോയിൽ ഇരിക്കുന്നത് കാണാം. രണ്ടുപേരും വിദേശികളാണ്, മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഡോറിൽ ഇരിക്കുന്ന പെൺകുട്ടി കയ്യിൽ ഒരു കുപ്പി പിടിച്ചിരുന്നത് കാണാൻ സാധിക്കുന്നുണ്ട്. റോഡിൽ വാഹനങ്ങൾ അധികമില്ലാത ഒരു പ്രദേശത്ത് കൂടിയാണ് വാഹനം പൊയ്കൊണ്ടിരിക്കുന്നത്. ഗോവയിലെ ഇടുങ്ങിയ തെരുവുകളിലൂടെ ഡ്രൈവർ വാഹനം ഓടിക്കുകയാണ്. കാർ മുന്നോട്ട് നീങ്ങിയപ്പോൾ കാറിന്റെ ഇടതുവശത്ത് നിന്ന് ഒരാൾ ക്യാമറ നോക്കി കൈവീശി കാണിക്കുന്നത് വീഡിയോയിലുണ്ട്.
ഓടുന്ന കാറിൽ സൺറൂഫിന് പുറത്തേക്ക് നിൽക്കുന്നത് എത്ര അപകടകരമാണെന്ന് കാണിക്കുന്ന നിരവധി വീഡിയോകൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടല്ലോ. മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു.
സൂര്യപ്രകാശം കാറുകളിലേക്ക് കടത്തിവിടുക എന്നതാണ് സൺറൂഫിന്റെ അടിസ്ഥാന ഉപയോഗം, എന്നാൽ ആളുകൾ അവരുടെ തലയോ ശരീരമോ പുറത്തേക്ക് വയ്ക്കുമ്പോൾ, അത് മറ്റുള്ളവരുടെ കാഴ്ചയെ തടയും, അതുവഴി മറ്റേതെങ്കിലും അപകടങ്ങളിലേക്ക് നയിക്കും. എംവി ആക്ടിന്റെ സെക്ഷൻ 184 (എഫ്) അനുസരിച്ച്, കഴിവുള്ളതും ശ്രദ്ധയുള്ളതുമായ ഒരു ഡ്രൈവർ പ്രതീക്ഷിക്കുന്നതിലും വളരെ താഴെയായി ഏത് വിധത്തിലും വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്, ആ രീതിയിൽ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് വ്യക്തമാണ്.
ഓടിക്കൊണ്ടിരിക്കുന്ന ഫോർ വീലറിൽ നിന്ന് തല പുറത്തെടുക്കുന്ന ആളുകളുടെ കഴുത്ത് അബദ്ധത്തിൽ വഴിയില്‍ തൂങ്ങിക്കിടക്കുന്ന പട്ടച്ചരടുകള്‍ കഴുത്തില്‍ കുരുങ്ങുകയും, അത് പോലെ തന്നെ നമ്മുടെ നാട്ടില്‍ ധാരാളം കേബിളുകള്‍ റോഡിന് കുറുകെയും മറ്റും പോകുന്നുണ്ട്. ഇതും അപകടത്തിന് ഇടയാക്കാം. ഇന്ന് പല ബജറ്റ് കാറുകളിലും ഇലക്ട്രിക് സണ്‍റൂഫുകള്‍ ഒരു ഫീച്ചറായി മാറിയിരിക്കുന്നു.
കാറിന്റെ മൊത്തം രൂപഭാവം തന്നെ പൂര്‍ണ്ണമായി മാറ്റുന്നതിനാല്‍ ഇത് നല്ലൊരു ഫീച്ചറായി നമുക്ക് പറയാന്‍ പറ്റും. വിന്‍ഡോസ് തുറക്കാതെ തന്നെ ക്യാബിനിലേക്ക് കൂടുതല്‍ ശുദ്ധവായു എത്തിക്കാന്‍ സണ്‍റൂഫ് നമ്മളെ സഹായിക്കുന്നു. സൺറൂഫ് എന്ന് പറഞ്ഞാൽ മുകളിലുളള ഗ്ലാസ് മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത്. സൺറൂഫ് എന്നാൽ അത് മൊത്തമായിട്ടുളള പാർട്സിനെയാണ്.
അത് കൊണ്ട് തന്നെ വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്. മുഴുവൻ മോട്ടോറിൽ പ്രവർത്തിക്കുന്നത് ആയത് കൊണ്ട് തന്നെ വല്ലപ്പോഴും പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് കേടാകാൻ സാധ്യതയുണ്ട്.
സൺറൂഫ് എന്ന് പറഞ്ഞാൽ അതിന് അധികം ഭാരം താങ്ങാനുളള കഴിവില്ല അത് കൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കരുത്. വെള്ളച്ചാട്ടത്തിനടിയിൽ കൊണ്ട് പാർക്ക് ചെയ്ത സ്കോർപ്പിയോയുടെ സൺറൂഫ് ചോർന്നൊലിക്കുന്നുവെന്നും അതിന് മറുപടിയായി മഹീന്ദ്ര മറ്റൊരു വീഡിയോ ഇറക്കിയതിൻ്റേയും വാർത്തകൾ നിങ്ങൾ നമ്മുടെ സൈറ്റിൽ വായിച്ചു കാണുമല്ലോ. അത് കൊണ്ട് സൺറൂഫിൽ ദയവായി ഭാരം കൂടിയ വസ്തുക്കൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








