ട്രാക്ടർ എന്നാ സുമ്മാവാ; റെക്കോർഡ് വിൽപ്പനയാണ് നേടിയിരിക്കുന്നത്
വാഹനവിപണി എന്ന് പറയുമ്പോൾ അതിൽ എല്ലാത്തരം വാഹനങ്ങളും ഉൾപ്പെടുമല്ലോ. വാണിജ്യമേഖലയാണെങ്കിലും, കാർഷികമേഖലയാണെങ്കിലും വാഹനങ്ങൾ ഉപയോഗിക്കാതെ പറ്റില്ലല്ലോ. കാർഷിക മേഖലയിൽ വലിയ കണ്ടുപിടിത്തമായിരുന്നു ട്രാക്ടർ. കർഷകരുടെ ജോലിഭാരം കുറയക്കാൻ അവരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വാഹനമാണ് ട്രാക്ടർ. 2022-23 സാമ്പത്തിക വർഷത്തിൽ ട്രാക്ടർ വിപണിയിൽ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
9,44,000 യൂണിറ്റുകളാണ് വിറ്റു പോയത്. 12 ശതമാനം വളർച്ചയാണ് ട്രാക്ടർ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. ട്രാക്ടർ കയറ്റുമതി ചെയ്യുന്നതിൻ്റെ കണക്കുകൾ കൂടെ പരിശോധിച്ചാൽ കണക്ക് ഒരു മില്യൺ കഴിഞ്ഞിട്ടുണ്ട്. കർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നത് കൊണ്ട് തന്നെ ട്രാക്ടർ വാങ്ങാൻ എല്ലാ കർഷകരും മുന്നോട്ട് വന്നു. അത് കൊണ്ട് തന്നെ വിൽപ്പനയിലും വലിയ രീതിയിലുളള മാറ്റം വന്നിട്ടുണ്ട്. ട്രാക്ടർ സ്വന്തമാക്കുന്ന കർഷകൻ അത് മറ്റൊരു വരുമാന മാർഗമായിട്ട് കൂടിയാണ്.

കർഷകർ ഇപ്പോൾ അവരുടെ ഉപയോഗവും അടിസ്ഥാനമാക്കിയാണ് ട്രാക്ടറുകൾ വാങ്ങുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കർഷകർക്കും രണ്ട് മുതല്‍ മൂന്നു വരെ ഹെക്ടറിൽ താഴെ ഭൂമിയുള്ളതിനാൽ, 40 മുതല്‍ 50 എച്ച്പി ട്രാക്ടറുകളുടെ വിഭാഗം ഉയർന്ന വില്‍പ്പന കാണിക്കുന്നു. 2022 സെപ്റ്റംബറിൽ ഫെസ്റ്റിവൽ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ ട്രാക്ടർ വിൽപ്പനയിൽ 23 ശതമാനം വളർച്ചയുണ്ടാകുന്നതായി നിരവധി വാഹനനിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. മഹീന്ദ്ര, ടാഫെ, സൊണാലിക, ജോൺ ഡീർ എന്നീ കമ്പനികളാണ് ട്രാക്ടർ വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്നത്.
ട്രാക്ടറുകളുടെ ഈ സെഗ്മെന്‍റ് കൃഷിക്കും വിളവെടുപ്പിനും അനുയോജ്യമാണ്. 40 മുതല്‍ 50 എച്ച്പി വിഭാഗത്തിലെ ട്രാക്ടറുകൾ വൈവിധ്യമാർന്ന നോൺ-ഫാം ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യമാണ്. അങ്ങനെ അത് തന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും പണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകാനും ഒരു കർഷകനെ പ്രാപ്‍തനാക്കുന്നു. ഇന്ത്യയിലെ കർഷകരുടെ പ്രമുഖ ഡിജിറ്റൽ വിപണിയായ ട്രാക്ടർ ജംഗ്ഷൻ കഴിഞ്ഞ വർഷം ഒരു കണക്ക് പുറത്തുവിട്ടിരുന്നു.

റീട്ടെയിൽ ഡിമാൻഡിന്റെ കാര്യത്തിൽ, 40 മുതല്‍ 50 എച്ച്പി വരെ കരുത്തുള്ള ട്രാക്ടറുകള്‍ ഡിമാൻഡ് ചാർട്ടിൽ ഒന്നാമതാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏറ്റവും ഉയർന്ന ട്രാക്ഷനും വിൽപ്പനയുമുള്ള പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഏറ്റവും മികച്ച ട്രാക്ടർ ബ്രാൻഡിന്റെ കാര്യത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തന്നെയാണ് മുന്നിൽ. ട്രാക്ടർ ജംഗ്ഷൻ പുറത്തിറക്കിയ പട്ടിക പ്രകാരം മാസി ഫെർഗൂസൺ 241 DI മഹാ ശക്തി (42 HP) രണ്ടാം സ്ഥാനത്തും സ്വരാജ് 744 FE (48 HP) മൂന്നാം സ്ഥാനത്തുമാണ്. ഫാംട്രാക്ക് 60 പവർമാക്സ് (55 എച്ച്പി), മഹീന്ദ്ര 475 ഡിഐ എക്സ്പി പ്ലസ് (44 എച്ച്പി), ജോൺ ഡിയർ 5310 (55 എച്ച്പി), പവർട്രാക് യൂറോ 50 (50 എച്ച്പി), ന്യൂ ഹോളണ്ട് 3230എൻഎക്സ് (42 എച്ച്പി), കുബോട്ട എംയു 4501 എച്ച്പിഡി (4501 എച്ച്പി) 2501 2501. , സ്വരാജ് 735 FE (39 hp), മാസി ഫെർഗൂസൺ 1035 DI (39 hp).
ഇതിനിടയ്ക്കാണ് ചാണകം ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന ട്രാക്ടറുമായി രംഗത്തെത്തിയത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ ബ്രിട്ടീഷ് ഫാമുകളിൽ ഇന്ന് ചാണകമാണ് പ്രധാന ഇന്ധനമായി ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് കമ്പനി പശുവിന്റെ ചാണകത്തിൽ പ്രവർത്തിക്കുന്ന 'ന്യൂ ഹോളണ്ട് T7' ട്രാക്ടർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥാപിതമായ ബെന്നമാൻ എന്ന സ്ഥാപനമാണ് പുതിയ തുടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഫാമിലെ മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ആദ്യത്തെ ട്രാക്ടറായാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നതു തന്നെ.

കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ബൃഹത് ലക്ഷ്യമാണു പ്രമുഖ രാജ്യങ്ങളുടെ പദ്ധതികളെ നിലവിൽ നയിക്കുന്നത്. ഗ്രീൻ ഹൈഡ്രജനായി വൻ പദ്ധതികളാണ് ഇന്ത്യയിൽ ഒരുങ്ങുന്നത്. പുതിയ കണ്ടുപിടിത്തത്തോടെ നമ്മുടെ രാജ്യത്തും ചാണകം ഇന്ധനമാക്കി ഉപയോഗിക്കുന്ന നാളുകൾ പിന്നിലല്ലെന്നു വേണം പറയാൻ. കാർഷിക മേഖലയെ കാർബൺ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ബെന്നമാൻ നിർമിച്ച ട്രാക്ടർ ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. പശുവിന്റെ ചാണകത്തിൽ നിന്ന് 'ഫ്യൂജിറ്റീവ് മീഥേൻ' ആഗിരണം ചെയ്ത് ജൈവ ഇന്ധനമാക്കി മാറ്റിയാണ് ട്രാക്ടർ പ്രവർത്തിക്കുന്നത്.
നിലവിൽ ലോകത്ത് ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നതിൽ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ 2070 ഓടെ സീറോ കാർബൺ ലക്ഷ്യമിടുന്നു. ഈ പുതിയ ഇന്ധന സാങ്കേതികവിദ്യ കർഷകർക്ക് താങ്ങാനാവുന്ന ഊർജ്ജ ഓപ്ഷനായിരിക്കും. കന്നുകാലികളിൽ നിന്നുള്ള മാലിന്യ ഉൽപ്പന്നങ്ങൾ പണമാക്കുന്നതിന് പുതിയ അവസരങ്ങളും വരുമാന മാതൃകകളും ഇത് നൽകും. ഇതുകൂടാതെ, 100 ശതമാനം പ്രകൃതിദത്ത വളങ്ങൾ ഉപയോഗിക്കുന്നതിനും അധിക മീഥേൻ വൈദ്യുതിയാക്കി മാറ്റുന്നതിനും ഇത് വിദൂര, ഗ്രാമപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ഊർജം പകരാനും ഭാവിയിൽ ഉപയോഗിക്കും.


Click it and Unblock the Notifications








