നിസ്സാന്‍-റിനോ കാറുകള്‍ വാങ്ങരുതെന്ന് ആം ആദ്മി ആഹ്വാനം

By Santheep

ചെന്നൈക്കടുത്ത് ഒറഗഡത്ത് സ്ഥിതി ചെയ്യുന്ന നിസ്സാന്‍-റിനോ പ്ലാന്റില്‍ നിന്ന് ഇരുന്നൂറോളം ട്രെയിനി തൊഴിലാളികളെ പുറത്താക്കിയതിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി ഇടപെടുന്നു. കാരണം വ്യക്തമാക്കാതെയാണ് ഇരുന്നൂറ് പോരെ കമ്പനി പുറത്താക്കിയിട്ടുള്ളതെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ആം ആദ്മി നേതാവ് എംഎസ് ചന്ദ്രമോഹന്‍ ചൂണ്ടിക്കാട്ടി.

2014 ഡിസംബര്‍ മാസത്തില്‍തന്നെ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രത്യേക്ഷസമരങ്ങളിലേക്ക് നീങ്ങിയിരുന്നു പാര്‍ട്ടി. നിസ്സാന്‍-റിനോ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോള്‍.

മൂന്നു വര്‍ഷമായി കമ്പനിയില്‍ ജോലി നോക്കുന്ന തൊഴിലാളികളെയാണ് കാരണം വ്യക്തമാക്കാതെ കമ്പനി പിരിച്ചുവിട്ടത്. പരിശീലനകാലയളവിനുശേഷം സ്ഥിരം തൊഴിലാളികളായി നിയമിക്കുമെന്ന് കമ്പനി വ്ഗാദാനം ചെയ്തിരുന്നതായി പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ആവശ്യം കഴിഞ്ഞതിനുശേഷം വലിച്ചെറിയുന്ന നടപടിയാണ് കമ്പനി ചെയ്യുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.

AAM Aadmi Party Asks to Boycott Cars Produced by Nissan and Renault

സ്ഥിരപ്പെടുമെന്ന പ്രതീക്ഷയില്‍ മൂന്നുവര്‍ഷമായി കമ്പനിയില്‍ തൊഴിലെടുത്തു വരികയായിരുന്നു ഇവര്‍. മാസം ആറായിരത്തിന്റെ ചുറ്റുപാടിലാണ് ട്രെയിനി തൊഴിലാളികളുടെ ശമ്പളം. കമ്പനിയിലെ സ്ഥിരം തൊഴിലാളികള്‍ ചെയ്യുന്ന എല്ലാ ജോലികളും ഇവര്‍ ചെയ്യേണ്ടതുണ്ട്. സ്ഥിരം തൊഴിലാളികള്‍ക്ക് 24,000 രൂപയോളം ശമ്പളമുണ്ട്. ട്രെയിനി തൊഴിലാളികളെ വെച്ച് സാമ്പത്തികലാഭമുണ്ടാക്കാനാണ് കമ്പനി ശ്രമിച്ചുവന്നതെന്ന് ആം ആദ്മി നേതാക്കള്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ യുവാക്കളെ അടിമവേലയെടുപ്പിച്ച് സാമ്പത്തികലാഭമുണ്ടാക്കുകയാണ് നിസ്സാനെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ട്രെയിനികളുടെ മോശം പ്രകടനമാണ് അവരെ പുറത്താക്കാന്‍ കാരണമായി പറയുന്നത്. എല്ലാ ട്രെയിനി തൊഴിലാളികളും ഒരുപോലെ മോശം പ്രകടനം നടത്തിയെന്ന് കമ്പനി പറയുന്നു. എന്നാല്‍, കമ്പനിതന്നെ മികച്ച പെര്‍ഫോമര്‍ക്കുള്ള അവാര്‍ഡ് നല്‍കിയവരും പുറത്താക്കപ്പെട്ട തൊഴിലാളികളിലുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

More from DriveSpark

Article Published On: Thursday, January 8, 2015, 14:20 [IST]
English summary
Boycott cars manufactured by Renault and Nissan companies till they end their modern slavery imposed on Indian youths, says AAM Aadmi party.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X