കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വി-ക്ക് ആമീർ പരിവേഷം

By Praseetha

ഐഎൻഎസ് വിക്രാന്തിന്റെ ലോഹഭാഗങ്ങൾ കൊണ്ട് രൂപപ്പെടുത്തിയ ബജാജ് 'വി' സ്വന്തമാക്കാൻ ബോളിവുഡിൽ നിന്നും ആമീർഖാൻ എത്തി. ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനി കപ്പലുരുക്കി നിർമ്മിച്ച ബൈക്കായത് കാരണമാണ് വി സ്വന്തമാക്കിയതെന്ന് ആമീർ അറിയിച്ചു.

പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ

ഈ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബജാജ്-വി വിപണിയിൽ എത്തിയത്. ബജാജ് ഓട്ടോയുടെ മാനേജിങ് ‍ഡയറക്ടറായ രാജീവ് ബജാജിൽ നിന്നുമാണ് ആമീർ ഈ ബൈക്ക് ഏറ്റുവാങ്ങിയത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

ആമീറിന് വേണ്ടി ബൈക്കിൽ പ്രത്യേകം ചില മാറ്റങ്ങൾ വരുത്തിയാണ് ബൈക്ക് നിർമിച്ചിട്ടുള്ളത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

ഫ്യുവൽ ടാങ്കിൽ നൽകിയിരിക്കുന്ന ചുവന്നനിറത്തിലുള്ള സ്ട്രൈപ്പിൽ ആമീറിന്റെ പേരിനെ സൂചിപ്പിക്കുന്ന ആദ്യാക്ഷരം 'എ' എന്ന് പതിപ്പിച്ചിരിക്കുന്നതായി കാണാം.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

പിൻ സീറ്റിന്റെ ഭാഗത്തായി ആമീറിനോടുള്ള സ്നേഹപ്രകടനമായി 'ഛോട്ടെലാൽ' എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

ആമീറിന് സമ്മാനിക്കേണ്ട സ്പെഷ്യൽ എഡിഷനായത് കാരണമാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നും ബജാജ് ഓട്ടോയിൽ നിന്ന് ഇത്തരത്തിലുള്ള മറ്റ് ബൈക്കുകൾ ലഭ്യമല്ലെന്നും കമ്പനി അറിയിച്ചു.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

ഫ്യുവൽ ടാങ്കിന്റെ നിർമാണത്തിനായിരുന്നു മുഖ്യമായും വിക്രാന്തിന്റെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തിയത്.

വിക്രാന്തിനോടുള്ള ആദരസൂചകമായി 'വി' എന്നും ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

‘ഭാഗികമായി മോട്ടോർ ബൈക്ക് ' 'ഭാഗികമായി യുദ്ധവീരൻ' എന്നാണ് ബജാജ് വി-യെ കമ്പനി വിശേഷിപ്പിക്കുന്നത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

149.5സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് വി-യ്ക്ക് കരുത്തേകുന്നത്. 11.80 ബിഎച്ച്പിയും 13എൻഎം ടോർക്കുമാണ് എൻജിനുള്ളത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

5 സ്പീഡ് ഗിയർ ബോക്സും, മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട നൈട്രോക്സ് ഷോക് അബ്സോർബറുമാണ് നൽകിയിരിക്കുന്നത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

കൂടാതെ മുൻഭാഗത്ത് ഡിസ്ക് ബ്രേക്കും പിറകിൽ ഡ്രം ബ്രേക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

മുന്നിൽ18 ഇഞ്ച് അലോയ് വീലും പിറകിലായി16 ഇഞ്ച് അലോയ് വീലുമാണ് നൽകിയിട്ടുള്ളത്.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

മുംബൈ എക്സ്ഷോറൂം 66,614 രൂപയാണ് ബജാജ് വിയുടെ വില.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂവീലറുകൾ

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വിയ്ക്ക് ആമീർ പരിവേഷം

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

Most Read Articles

Malayalam
English summary
Aamir Khan Takes Delivery Of Special Bajaj V Motorcycle
Story first published: Wednesday, May 4, 2016, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X