പിതാവിന് 1862 കോടിയുടെ ആസ്തിയുണ്ടായിട്ടും യാത്ര ഓട്ടോയിൽ! ലാളിത്യത്തില്‍ പ്രണവിനെ പിന്നിലാക്കും ഈ താരപുത്രൻ
ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടനാണ് ആമിര്‍ ഖാന്‍. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിര്‍ ഖാന്‍ അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം എന്നീ മേഖലകളിലും തന്‍േറതായ കയ്യൈാപ്പ് പതിപ്പിച്ചിട്ടുണ്ട്. ആഗോള ബോക്‌സ്ഓഫീസി 2000 കോടിയിലധികം വാരിയ ചിത്രം സ്വന്തം പേരിലുള്ള താരം കൂടിയാണ് ആമിര്‍. സൂപ്പര്‍ താരങ്ങളായ പിതാക്കന്‍മാരെ പോലെ സ്റ്റാര്‍ കിഡ്‌സും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന സമയമാണിത്. അടുത്തിടെയാണ് ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത പീരിയഡ് ഡ്രാമ ചിത്രമായ മഹാരാജിലൂടെ അരങ്ങേറ്റം കുറിച്ചത്. ആമിര്‍ ഖാന് ആദ്യഭാര്യ റീന ദത്തയില്‍ പിറന്ന മകനാണ് ജുനൈദ്.
മഹാരാജില്‍ മാധ്യമപ്രവര്‍ത്തകനായ കര്‍സണ്‍ദാസ് മുല്‍ജിയുടെ കഥാപാത്രം അവിസ്മരണീയമാക്കിയ ജുനൈദ് (Junaid Khan) കൈയ്യടികള്‍ നേടി. അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ നിന്ന് അഭിനയത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ജുനൈദ് വെള്ളിത്തിരയിലേക്ക് ചുവടുവെച്ചത്. അരങ്ങേറ്റം ഗംഭീരമാക്കിയതിനൊപ്പം റിയല്‍ ലൈഫില്‍ താരം കാണിക്കുന്ന ലാളിത്യത്തിനും കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഏകദേശം 1862 കോടി രൂപ ആസ്തിയുള്ള ആമിര്‍ ഖാന്റെ മകന്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താണ് നെറ്റിസണ്‍സിനെ ഞെട്ടിച്ചത്. ഓട്ടോയില്‍ യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെ താരത്തിന്റെ എളിമയെയും ലാളിത്യത്തെയും അഭിനന്ദിച്ച് നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. e-24 ആണ് ജുനൈദ് ഖാന്‍ മുംബൈ നഗരത്തിലൂടെ ഓട്ടോയില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്. കോടികള്‍ ആസ്തിയുളള താരത്തിന്റെ മകന്‍ ആയിരുന്നിട്ട് കൂടി ജുനൈദ് ഖാന് സ്വന്തമായി കാറില്ല. തന്റെ മകന്‍ ജുനൈദിന് ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു അഭിമുഖത്തില്‍ അടുത്തിടെ ആമിര്‍ തുറന്നു പറഞ്ഞിരുന്നു. താന്‍ കാര്‍ വാങ്ങുന്നതിനെ കുറിച്ച് പറയുമ്പോള്‍ ജുനൈദ് എല്ലാ സമയത്തും നിരസിക്കുകയാണെന്നായിരുന്നു ആമിര്‍ പറഞ്ഞത്.

പൊതുവേ ആഡംബര ജീവിതം നയിക്കുന്ന മറ്റ് താരപുത്രന്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് ജുനൈദ്. പിതാവ് കാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞപ്പോള്‍ വിസമ്മതിച്ചത് എന്തിനാണെന്ന് ജുനൈദ് ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സാധ്യമായ ഏറ്റവും കാര്യക്ഷമമായ രീതിയില്‍ മാത്രമാണ് താന്‍ യാത്ര ചെയ്യുന്നതെന്നം അതിനാല്‍ പലപ്പോഴും മുംബൈയിലൂടെ ഓട്ടോയില്‍ കറങ്ങാറുണ്ടെന്നും ജുനൈദ് പറഞ്ഞു.
അതുകൊണ്ട് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രയാസം തനിക്കില്ലെന്നും ലളിത ജീവിതം നയിക്കാനും പ്രേക്ഷകരുമായി അടുത്ത് ഇടപെടാനുമാണ് തന്റെ താല്‍പര്യമെന്നും ജൂനിയര്‍ ഖാന്‍ പറഞ്ഞു. ഇക്കാരങ്ങളില്‍ തനിക്ക് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ തനിക്ക് ഉണ്ടെന്നും ജുനൈദ് പറഞ്ഞു. ജുനൈദ് ഖാന്റെ എളിമ കാണുമ്പോള്‍ മലയാളികള്‍ക്ക് സൂപ്പര്‍ താരം മോഹന്‍ലാലിന്‍െ മകന്‍ പ്രണവ് മോഹന്‍ലാലിനെയാകും ഓര്‍മ വന്നുകാണുക.

താര ജാഡകളില്ലാതെ പലപ്പോഴും പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രണവിന് അങ്ങ് ബോളിവുഡില്‍ നിന്നാണ് വെല്ലുവളി ഉയര്‍ന്നിരിക്കുന്നത്. നമ്മുടെയെല്ലാം ഇഷ്ട താരമായ ആമിര്‍ ഖാന്റെ മകന്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








