ആഷിക്-റീമ ദമ്പതികളുടെ പുത്തൻ ഓണ സമ്മാനം
മലയാള സിനിമാരംഗത്ത് ജനപ്രീതിയാർജ്ജിച്ച യുവസംവിധായകരിൽ ഒരാളാണ് ആഷിക് അബു. നിരവധി സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ആഷിക് അബുവിന്റെ 22 എഫ്‌കെ, സോൾട്ട് ആന്റ് പെപ്പർ, ഡാ തടിയാ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.
ആഷികിനെപ്പോലെ തന്നെ മലയാള സിനിമയിൽ തിരക്കേറിയ നടികൂടിയാണ് ഭാര്യ റീമ കല്ലിങ്കൽ. ഇപ്പോൾ ഇരുവരുടേയും ജീവിതത്തിലേക്ക് ബിഎംഡബ്ല്യൂ എക്സ് ത്രീ എന്നൊരു ആഡംബര കാർ അതിഥിയായി എത്തിയിരിക്കുന്നു.

താരദമ്പതികൾ കൊച്ചിയിലുള്ള ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ആഡംബര എസ്‌യുവിയായ ബിഎംഡബ്ല്യൂ എക്സ് ത്രീ സ്വന്തമാക്കിയിരിക്കുന്നത്.

ടോപ്പ്- എന്റ് വേരിയന്റായ എക്സ് ഡ്രൈവ് 30ഡി എം സ്പോർടാണ് താരദമ്പതികൾ തിരഞ്ഞെടുത്തത്. സ്പോർട്സ് വാഹനങ്ങളുടെ രൂപഭാവത്തിലും ഒപ്പം കരുത്തുമുള്ളതാണ് ഈ വാഹനം

560 എൻ എം പരമാവധി ടോർക്കും 258 ബി എച്ച് പി കരുത്തുമുള്ള 3.0ലിറ്റർ 6 സിലിണ്ടർ എൻജിനാണ് ഈ സ്പോർട്സ് എസ്‌യുവിക്കുള്ളത്.

8സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്‌ട്രോണിക് സ്പോർട് ട്രാൻസ്മിഷനാണ് ഈ വാഹനത്തിലുള്ളത്. ക്രൂയിസ് കൺട്രോൾ അടക്കമുള്ളതാണാ ഈ സ്റ്റെപ്‌ട്രോണിക് ട്രാൻസ്മിഷൻ.

വേഗതയെ കുറിച്ച് പറയുകയാണെങ്കിൽ വാഹനം സ്റ്റാർട് ചെയ്ത് 5.9സെക്കന്റിനുള്ളിൽ നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

മണിക്കൂറിൽ 232 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 30 ഡി, 20ഡി എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാവുന്നത്.

മൾട്ടി ഫങ്ഷണൽ ലെതർ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, സ്പോർടി ലെതർ സീറ്റുകൾ എന്നിവയാണ് ഈ കാറിലെ മറ്റ് സവിശേഷതകൾ.

ഏതാണ്ട് 65 ലക്ഷത്തോളമാകും ഈ ആഡംബര എസ്‌യുവിയുടെ വില.

തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയ്ക്ക് പിറന്നാൾ സമ്മാനമായി ബീമ്മർ
ജൂനിയർ ലാലിന്റെ പുത്തൻ ഓഡി


Click it and Unblock the Notifications








