കേരളത്തിൽ കാണിക്കുന്ന ഉഡായിപ്പൊന്നും അബുദാബിയിൽ നടക്കൂല മക്കളേ, പിഴയടച്ച് പോക്കറ്റ് കീറും
കേരളത്തിൽ എഐ ക്യാമറ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനത്തിൽ കുറവ് വന്നിരുന്നു, എന്നാൽ വീണ്ടും പഴയപടി ആയിരിക്കുന്ന അവസ്ഥയാണ്. എന്നാൽ കേരളത്തിലെ അവസ്ഥയല്ല അങ്ങ് അബുദാബിയിൽ. കേരളത്തിൽ കാണിക്കുന്ന ഉഡായിപ്പൊന്നും അങ്ങ് വിദേശ രാജ്യത്ത് നടക്കൂല്ല എന്ന് എല്ലാവർക്കും അറിയാം. അത് കൊണ്ട് തന്നെ കേരളത്തിൽ ട്രാഫിക് നിയമങ്ങൾക്ക് ഒരു മര്യാദയും കൊടുക്കാത്ത ആളുകൾ വിദേശ രാജ്യത്ത് ചെന്നാൽ ഭയങ്കര ഡീസൻ്റാ. അതിൻ്റെ പ്രധാന കാരണം കനത്ത പിഴത്തുക കൂടിയാണ് കേട്ടോ. മൊബൈലില്‍ സംസാരിച്ചോ അശ്രദ്ധമായോ വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ മുന്നറിയിപ്പുമായി അബുദാബി പോലീസ്.
നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. വാഹനം കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അശ്രദ്ധ കാണിക്കുക, ഭക്ഷണം കഴിക്കുന്നതും, മേക്കപ്പിടുന്നതും എല്ലാം ഈ നിയമലംഘനങ്ങളില്‍ ഉൾപ്പെടുന്നതാണ് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കാര്യം വളരെ റിച്ചായ സ്ഥലമാണ് യുഎഇ എങ്കിലും നിയമം പാലിക്കുന്ന കാര്യത്തിൽ വളരെ സ്ട്രിക്റ്റാണ്. എന്നാൽ വാഹനപ്രേമവും അത് പോലെ തന്നെ നമ്പർ പ്ലേറ്റുകൾക്ക് വേണ്ടി ഇത് പോലെ പണം ചിലവാക്കുന്നവരുളള സ്ഥലവും കൂടിയാണ് ഈ മായാനഗരം. 'വണ്‍ ബില്യണ്‍ മീല്‍സ്' പദ്ധതിയിലേക്ക് തുക സമാഹരിക്കുന്നതിനായി യുഎഇയില്‍ നടത്തിയ 'മോസ്റ്റ് നോബിള്‍ നമ്പേഴ്‌സ്' എന്ന ചാരിറ്റി ലേലത്തിൽ വിഐപി കാര്‍ നമ്പര്‍ പ്ലേറ്റ് 'P 7' 55 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 122.6 കോടി രൂപ) ലേലത്തില്‍ വിറ്റുപോയത്.
ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡും ഇതിന് സ്വന്തമായി. നമ്പര്‍ പ്ലേറ്റ് വാങ്ങിയയാള്‍ അജ്ഞാതനായിരിക്കാന്‍ താല്‍പര്യപ്പെടുന്നു. ലേലത്തില്‍ നിന്നുള്ള വരുമാനം നേരിട്ട് '1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' ക്യാമ്പയിനിലേക്കാണ് പോകുന്നത്. റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനായി കഷ്ടത അനുഭവിക്കുന്നവരെ ഈ ക്യാമ്പയിനിലൂടെ സഹായിക്കാന്‍ സാധിക്കും.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സഹകരണത്തോടെ എമിറേറ്റ്സ് ഓക്ഷനാണ് ലേലം നടത്തിയത്. 2008-ല്‍ അബുദാബിയിലെ കാര്‍ നമ്പര്‍ 1 പ്ലേറ്റ് 52.2 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 116.3 കോടി രൂപ) വിറ്റതായിരുന്ന നിലവിലുണ്ടായിരുന്ന റെക്കോഡ്. അതിനാല്‍ തന്നെ ഈ റെക്കോഡ് തകര്‍ക്കപ്പെടണമെന്ന വാശി പലര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ തന്നെ 'P 7' ലേലപ്പട്ടികയില്‍ ഒന്നാമതെത്തി. 15 ദശലക്ഷം ദിര്‍ഹത്തിനാണ്് ലേലം ആരംഭിച്ചത്.
AA19, AA22, AA80, O71, X36, W78, H31, Z37, J57, N41 എന്നിങ്ങനെ 10 രണ്ടക്ക നമ്പറുകള്‍ ഉള്‍പ്പെടെ വിവിധ നമ്പര്‍ പ്ലേറ്റുകളും ലേലത്തിന്റെ ഭാഗമായിരുന്നു. മറ്റ് പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ Y900, Q22222, Y6666 എന്നിവ ഉള്‍പ്പെടുന്നു. AA19 എന്ന നമ്പര്‍ 4.9 ദശലക്ഷം ദിര്‍ഹത്തിന് വിറ്റുപോയി.
O 71 നമ്പര്‍പ്ലേറ്റിന് 150 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. 975,000 ദിര്‍ഹത്തിനാണ് Q22222 നമ്പര്‍ വിറ്റുപോയത്. അപൂര്‍വമായ 14 വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കൊപ്പം 35 മൊബൈല്‍ ഫോണ്‍ നമ്പറുകളും ലേലത്തില്‍ വെച്ചിരുന്നു. ഇത്തിസലാത്ത് ഡയമണ്ട് പ്ലസ്, ഡു പ്രത്യേക നമ്പറുകളുടെ ലേലത്തിലൂടെ മൊത്തം 3,007,500 ദിര്‍ഹം സമാഹരിക്കാന്‍ സാധിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








