നെക്സോണുമായി കൂട്ടിയിടിച്ച ജർമൻ പോരാളിക്ക് സംഭവിച്ചത് കണ്ടോ; ഫോക്സ്‌വാഗൺ പോളോ സേഫ് ആണോ
ഫീച്ചറുകളേക്കാൾ ആളുകൾ കൂടുതലായി സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് ഇപ്പോൾ. സേഫ്റ്റിയുടെ കാര്യത്തിൽ ടാറ്റയെ വെല്ലാൻ ആരുമില്ല. ക്രാഷ് ടെസ്റ്റുകളിലും അല്ലാതെ റോഡിൽ സംഭവിക്കുന്ന അപടങ്ങളിലും യാത്രക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ ടാറ്റ ഇപ്പോഴും മുന്നിൽ തന്നെയാണ്. ടാറ്റയുടെ ലൈനപ്പിലെ പല വാഹനങ്ങളും ക്രാഷ് ടെസ്റ്റിൽ ഫൈവ്സ്റ്റാർ നേടിയവരാണ്.ഫോക്‌സ്‌വാഗൺ പോളോ പിൻഭാഗത്ത് ഇടിച്ചതിന് ശേഷം ടാറ്റ നെക്‌സോൺ ഇവിയുടെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഒറ്റ ഇടിയിൽ തന്നെ ഫോക്സ്‌വാഗൺ പോളോയുടെ മുൻവശം തകർന്നിരിക്കുകയാണ്. ഹെഡ്‌ലൈറ്റ്, ബമ്പർ, ബോണറ്റ് എന്നിവ മുഴുവൻ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, മുൻവശത്തെ ഇടതുവശത്തെ ഹെഡ്‌ലൈറ്റും ബമ്പറും തകർന്നു.
വാഹനങ്ങളുടെ സുരക്ഷയെ പറ്റി പറയുകാണെങ്കിൽ വാഹനത്തിൻ്റെ എക്സ്റ്റീരിയറിൽ സംഭവിക്കുന്ന കേടുപാടുകൾ കണ്ട് വാഹനത്തിന് സുരക്ഷ കുറവാണ് എന്ന് പറയാൻ സാധിക്കില്ല. അകത്തിരിക്കുന്ന യാത്രക്കാർക്ക് അപകടം സംഭവിക്കാതെ ഇരിക്കുക എന്നതാണ് പ്രധാനം. നെക്സോൺ ഇവി MR -ന് സിംഗിൾ ചാർജിൽ 325 കിലോമീറ്ററാണ് ARAI - സാക്ഷ്യപ്പെടുത്തിയ റേഞ്ച്. മികച്ച ഈ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 30 kWh ബാറ്ററിയും ഇതിന് ലഭിക്കുന്നു.

അതേസമയം നെക്സോൺ ഇവി LR -ന് വലിയ 40.5 kWh ബാറ്ററിയും 465 കിലോമീറ്റർ ബെറ്റർ റേഞ്ചും ലഭിക്കും. 14.49 ലക്ഷത്തിനും 19.49 ലക്ഷത്തിനും ഇടയിലാണ് നെക്‌സോൺ ഇവിയുടെ എക്സ്-ഷോറൂം വില, ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV400 ഇവിയാണ് ഇതിന്റെ പ്രധാന എതിരാളി. നെക്സോൺ ഇവി പ്രൈമും ഇവി മാക്സും പെർമെനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഉപയോഗിക്കുന്നത്.
പ്രൈമിൽ 129 bhp പവറിൽ 245 Nm torque വികസിപ്പിക്കുമ്പോൾ 0-100 കി.മീ. വേഗത വെറും 9.9 സെക്കൻഡിൽ നെക്സോണിന് കൈവരിക്കാനാവും. മാക്‌സ് വേരിയന്റിലെ മോട്ടോറിന് 143 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനാവും. നെക്സോൺ ഇവി മാക്‌സിന് വെറും 9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈയെത്തിപ്പിടിക്കാനാവും. 2010ലാണ് ഫോക്സ്‌വാഗൺ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വാഹനമായി പോളോ വിപണിയിലെത്തിയത്.
പോളോ നമ്മുടെ വിപണിയിൽ നിന്നും കളമൊഴിഞ്ഞെങ്കിലും ആഗോള വിപണിയിൽ ഇന്നും പുതിയ ആവർത്തനത്തിൽ വണ്ടി തകർത്തോടുന്നുണ്ട്. ടാറ്റയുടെ ഇപ്പോൾ ഡിമാൻ്റ് കൂടുതലുളള വാഹമാണ് കർവ്വ്. ടാറ്റ കര്‍വ് സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഗോള്‍ഡ് എസെന്‍സ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ്, ഡേടോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.
ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.
ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്കും പുതുമയ്ക്കും ഉള്ള ടാറ്റയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








