അപകട കാരണം റോഡിലെ 'ആവേശം' എന്ന് റിപ്പോർട്ടുകൾ, എഐ ക്യാമറ വന്നത് ഗുണമോ ദോഷമോ

ഒരു വാഹനം എടുക്കുമ്പോൾ അപകടം ഒന്നും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുക, എന്നാൽ ചിലപ്പോൾ നിർഭാഗ്യവശാൽ അപകടം ജീവൻ കവർന്നെടുത്തേക്കാം. ഒരു അപകടത്തിൻ്റെ പ്രധാന കാരണം പലപ്പോഴും അശ്രദ്ധമായി വാഹനമോടിക്കുന്നതാവാം. ഇന്ത്യയിൽ മര്യാദയ്ക്ക് വാഹനമോടിക്കാൻ ആർക്കും അറിയില്ല എന്ന ചീത്തപേര് പണ്ടേ ഉളളതാണ്. എന്നാൽ ഇപ്പോൾ കേരളത്തിലെ അപകടനിരക്കുകളെ സംബന്ധിച്ചുളള ചില കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്.

കേരളത്തിൽ വാഹനാപകടങ്ങൾ പെരുകുന്നുണ്ടെങ്കിലും അപകടത്തിൽ മരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിന് ഒരു പരിധി വരെ എഐ ക്യാമറകൾ സ്ഥാപിച്ചത് ഗുണകരമായിട്ടുണ്ട് എന്ന് വേണം കരുതാൻ. 2023 -ലെ കണക്കുകൾ പരിശേആധിക്കുകയാണെങ്കിൽ 2022 -ലെ കണക്കിൽ 307 പേരുടെ കുറവുണ്ട്. 2022 -ൽ ഉണ്ടായ 43,910 അപകടങ്ങളിലായി 4317 പേരാണ് മരിച്ചത്.

എന്നാൽ 2022 -ൽ അപകടങ്ങളുടെ നിരക്ക് വർധിച്ച് 48141 ആയപ്പോൾ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4010 ആയി കുറഞ്ഞു. മരിച്ചവരിൽ കൂടുതലും ടൂവീലർ യാത്രക്കാരാണ്. അതിൻ്റെ കണക്ക് പരിശോധിച്ചാൽ 2022-ല്‍ 1288 ഇരുചക്രവാഹനയാത്രക്കാരാണ് മരിച്ചത്. കാറപകടത്തിൽ മരിച്ചവരുടെ എണ്ണം പരിശോധിച്ചാൽ 974 കാർ യാത്രികർ മരിച്ചു. അതോടൊപ്പം തന്നെ അപകടങ്ങളുടെ മൂലകാരണം ഡ്രാവറിൻ്റെ അശ്രദ്ധയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

എഐ ക്യാമറയുടെ പങ്കിനെ പറ്റി പറയുകയാണെങ്കിൽ എഐ ക്യാമറ സ്ഥാപിച്ചത് മുതൽ സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ എണ്ണത്തിൽ വളരെ വലിയ അളവിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് അധികൃതരുടെ വാദം. ആളുകൾ കൂടുതൽ നിയമം പാലിച്ച് വാഹനമോടിക്കുന്നത് അപകടങ്ങളും അതുവഴിയുളള അപകടങ്ങൾ കുറയ്ക്കാനും സഹായിക്കും. വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഒരു കാരണമായി ഉയർത്തിക്കാട്ടുന്നുണ്ട്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

എച്ച്ഡി ക്വാളിറ്റിയില്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ തുടര്‍നടപടികള്‍ക്കായി ഡേറ്റ സെന്ററിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എഐ ക്യാമറ സ്ഥാപിച്ചത് മുതൽ ഗുണവും ദോഷവും ഉണ്ടായിട്ടുണ്ട്, അത് മറ്റൊന്നുമല്ല നിയമലംഘനങ്ങൾ കുറഞ്ഞുവെന്നത് ഗുണം തന്നെയാണ്, പക്ഷേ ചില സാങ്കേതിക തകരാർ മൂലം മോട്ടോർ വാഹന വകുപ്പ് എയറിൽ കയറിയിട്ടുണ്ട്. നിരവധി പരാതികളായിരുന്നു എഐ ക്യാമറയെ പറ്റി ഉയർന്നു വന്നിരുന്നത്. ഏതൊക്കെയാണെന്ന് നിങ്ങൾക്ക് പറയാതെ തന്നെ അറിയാവുന്നതാണല്ലോ.

അത് കൊണ്ട് എഐ ക്യാമറ പ്രവർത്തിക്കുന്നില്ല, കണ്ടുപിടിക്കുന്നില്ല എന്നുളള മുട്ടാപോക്ക് ന്യായങ്ങൾ പറയാതെ എപ്പോഴൊക്കെ വാഹനമെടുത്താലും സീറ്റബെൽറ്റ് ധരിക്കാനും, ടൂവീലറിൽ പോകുമ്പോൾ ഹെൽമറ്റ് ധരിക്കാനും ശ്രദ്ധിക്കുക. വെറുതെ ഹെൽമറ്റ് എടുത്ത് തലയിൽ വയ്ക്കാതെ അതിൻ്റെ ക്ലിപ്പ് ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. ക്ലിപ്പ് ഇടാതെ യാത്ര ചെയ്താൽ അപകട സമയത്ത് ഹെൽമറ്റ് തലയിൽ നിന്ന് തെറിച്ച് പോകാനും തലയിടിച്ച് പരിക്ക് സംഭവിക്കാനുമുളള സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, April 12, 2024, 8:30 [IST]
English summary
Accident death rate in kerala is on the decline this is the reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X