എയ്‌സർ ഫാസ്റ്റർ 2023 അവാർഡുകൾ പ്രഖ്യാപിച്ചു; വിജയികളെ അറിയാം

വാഹന പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന എയ്‌സർ ഫാസ്റ്റർ അവാർഡ് 2023 വിജയികളെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. സമഗ്രമായ ജൂറി റൗണ്ടിന് ശേഷമാണ് വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് വെബ്സൈറ്റുകളുടെ അസോസിയേഷനാണ് ഫാസ്റ്റർ (FASTER).

ഫെഡറേഷൻ ഓഫ് ഓട്ടോ സ്‌ക്രൈബ്‌സ് ഓഫ് ദി ഇലക്‌ട്രോണിക് റിയലം എന്നാണ് ഇതിന്റെ പൂർണ രൂപം. ഫാസ്റ്റർ അവാർഡ്സിൻ്റെ രണ്ടാം പതിപ്പിൻ്റെ ടൈറ്റിൽ സ്പോൺസർ ടെക് ഭീമനായ എയ്‌സർ ആണ്. അതോടൊപ്പം ഗോ പ്രോ WD 40 എന്നീ കമ്പനികളും അവാർഡ് ചടങ്ങിന്റെ സഹ സ്‌പോൺസർമാരാണ്.

ചടങ്ങിൽ എയ്‌സർ ഫാസ്റ്റർ അവാർഡ് 2023 ബൈക്ക് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ടിവിഎസ് റോണിനാണ്. അത് പോലെ തന്നെ ഹ്യൂണ്ടായി ട്യുസോൺ എയ്‌സർ ഫാസ്റ്റർ അവാർഡിലെ കാർ ഓഫ് ദി ഇയർ സ്ഥാനം സ്വന്തമാക്കി. പ്രീമിയം കാർ ഓഫ് ദി ഇയറായി മെർസിഡീസ് ബെൻസ് EQS ആണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം ഇലക്ട്രിക് കാർ ഓഫ് ദി ഇയറിന് അർഹമായത് കിയ EV6 ഇവി പ്രീമിയം മോഡലാണ്.

എയ്‌സർ ഫാസ്റ്റർ 2023 അവാർഡുകൾ പ്രഖ്യാപിച്ചു; വിജയികളെ അറിയാം

2022-ൽ അവതരിപ്പിച്ച എല്ലാ കാറുകളും അത് പോലെ തന്നെ ബൈക്കുകളും ഈ അവാർഡിനായി പരിഗണിച്ചിരുന്നു. 7 അംഗ ജൂറി പാനൽ കഴിഞ്ഞ ഏപ്രിൽ 12, 13 തീയതികളിൽ നവി മുംബൈയിൽ വച്ച് കാറുകളും ബൈക്കുകളും പരീക്ഷിച്ചു. ഏകദേശം 13 തരം പരിശോധനകൾക്ക് ശേഷമാണ് അവർ അവരുടെ ഫലം രേഖപ്പെടുത്തിയത്.

ഗുഡ്ഗാവിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്ങ് നടന്നത്. എംസി രവീൺ കുണ്ടുവാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ചടങ്ങിൽ ഇരുചക്രവാഹന, നാലുചക്ര വാഹന നിർമാതാക്കൾ, പിആർ ഏജൻസികൾ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീമുകൾ, ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖർ എന്നിവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

എയ്‌സർ ഫാസ്റ്റർ 2023 അവാർഡുകൾ പ്രഖ്യാപിച്ചു; വിജയികളെ അറിയാം

ജോബോ കുരുവിള (എഡിറ്റർ, ഡ്രൈവ്സ്പാർക്ക്), അമിത് ചങ്കാനി (എഡിറ്റർ, മോട്ടോറോയിഡ്‌സ്), ആയുഷ് ജെയിൻ (എഡിറ്റർ, ഇന്ത്യൻ ടോർക്ക്), ഗൗരവ് യാദവ് (എഡിറ്റർ, ഗാഡിവാഡി), നരേന്ദ്ര ശർമ (എഡിറ്റർ, ഗിയർഫ്ലിക്ക്), രോഹിത് ഖുറാന (എഡിറ്റർ, കാർബ്ലോഗ് ഇന്ത്യ), റോഷൻ ജോസഫ് (എഡിറ്റർ, പൈലറ്റ് ഓൺവീൽസ്) എന്നിവരാണ് ഫാസ്റ്റർ അവാർഡ്‌സിന്റെ ജൂറിയിലുള്ളത്. ജൂറി അംഗവും സ്മാർട്ട് ഡ്രൈവിന്റെ എഡിറ്ററുമായ ബൈജു എം.നായർക്ക് ചില പ്രത്യേക കാരണങ്ങളാൽ പങ്കെടുക്കാനായില്ല.

എയ്‌സർ ഫാസ്റ്റർ 2023 അവാർഡുകൾ പ്രഖ്യാപിച്ചു; വിജയികളെ അറിയാം

ഇൻഡസ്ട്രി പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡിന് മഹീന്ദ്ര ഗ്രൂപ്പ് ഓട്ടോ ആൻ്റ് ഫാം സെക്ടർ സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ രാജേഷ് ജെജുരിക്കർ അർഹനായി. മോട്ടോർസ്‌പോർട്ട് പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് F2 ഡ്രൈവറും മഹീന്ദ്ര റേസിംഗ് ഫോർമുല ടീം അംഗവുമായ ദാരുവാല അർഹനായി. അതേ സമയം ഈ വർഷത്തെ CSR സംരംഭങ്ങൾക്കുളള അവാർഡിന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡാണ് അർഹമായിരിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനാണ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ടീം ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത്. ഈ വർഷത്തെ ഓട്ടോ പരസ്യ കാമ്പയിൻ അവാർഡ് ടാറ്റ കാസിരംഗ എഡിഷനാണ് ലഭിച്ചത്. പിആർ ടീം ഓഫ് ദി ഇയർ അവാർഡിന് അർഹമായത് ഫസ്റ്റ് പാർട്ണേഴ്സാണ്.

എയ്‌സർ ഫാസ്റ്റർ അവാർഡ് 2023-നെ കുറിച്ച് സംസാരിച്ച മോട്ടോറോയിഡ്‌സ് എഡിറ്ററും ഫാസ്റ്ററിന്റെ ചെയർമാനുമായ അമിത് ചങ്കാനി പറഞ്ഞതിങ്ങനെയാണ്, നന്നായി ഗവേഷണം ചെയ്ത ഉളളടക്കവുമായി വരുന്ന ഓൺലൈൻ ഓട്ടോമോട്ടീവ് മീഡിയയിൽ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടു വരുന്നതാണ് പ്രധാനം എന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. തെറ്റായ വാർത്തകളും ഉളളടക്കങ്ങളും പ്രചരിപ്പിക്കുന്നവരിൽ നിന്ന് വിട്ടു നിൽക്കുകയും കൂടുതൽ ഗുണനിലവാരമുളള ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങൾ ഫാസ്റ്ററിലേക്ക് ചേർക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

എയ്‌സർ ഫാസ്റ്റർ 2023 അവാർഡുകൾ പ്രഖ്യാപിച്ചു; വിജയികളെ അറിയാം

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ മികവിന്റെ യഥാർത്ഥ ആഘോഷമായ എയ്‌സർ ഫാസ്റ്റർ അവാർഡ് 2023 വിജയികളെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്നാണ് ഡ്രൈവ്സ്പാർക്ക് എഡിറ്ററും ഫാസ്റ്റർ ജൂറി അംഗവുമായ ജോബോ കുരുവിള അഭിപ്രായപ്പെട്ടത്". എയ്‌സർ ഫാസ്റ്റർ അവാർഡുകൾ 2023 എന്നാൽ അത് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആഘോഷമാണ്. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ, വ്യവസായം വികസിക്കുകയും വളരുകയും ചെയ്യുന്നതിനാൽ വരും വർഷങ്ങളിലും നൂതനത്വവും മികവും തുടരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

More from DriveSpark

Article Published On: Thursday, May 4, 2023, 22:34 [IST]
English summary
Acer faster awards announced 2023 winners car of the year hyundai tucson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X