അമേരിക്കക്കാരനെ രഹസ്യമായി കെട്ടി, പിറന്നാൾ സമ്മാനം റോള്‍സ് റോയ്‌സ്! നടി ആരാണെന്ന് മനസ്സിലായോ?
പിറന്നാളിന് സമ്മാനം ലഭിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല. ഒരാളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് സമ്മാനത്തിന്റെ 'കനം' കൂടും. ഇപ്പോള്‍ ഒരു പ്രമുഖ ബോളിവുഡ് നടിക്ക് ഭര്‍ത്താവ് 10 കോടി രൂപ വിലമതിക്കുന്ന ആഡംബര കാര്‍ ജന്മദിന സമ്മാനമായി ലഭിച്ചിരിക്കുകയാണ്. ഈ കാറിനൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. 'റോക്ക്‌സ്റ്റാര്‍' എന്ന രണ്‍ബീര്‍ കപൂര്‍-ഇംതിയാസ് അലി ചിത്രത്തിലൂടെ അരങ്ങേറിയ നര്‍ഗീസ് ഫക്രിക്കാണ് (Nargis Fakhri) ഭര്‍ത്താവ് ജന്മദിന സമ്മാനമായി റോള്‍സ് റോയ്‌സ് കലിനന്‍ (Rolls-Royce Cullinan SUV) സമ്മാനിച്ചത്.
മദ്രാസ് കഫേ, മേം തേര ഹീറോ, ഹൗസ്ഫുള്‍ 3 എന്നീ ബോളിവുഡ് സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഈ അമേരിക്കന്‍ പൗര സ്‌പൈ എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പാകിസ്താനി പിതാവിനും ചെക്ക് മാതാവിനും പിറന്ന നര്‍ഗീസ് തന്നെ 'ഗ്ലോബല്‍ സിറ്റിസണ്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ മസ്തി 4 ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങി ബോളിവുഡ് ചിത്രം.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നര്‍ഗീസ് അമേരിക്കന്‍ വ്യവസായിയായ ടോണി പേജിനെ രഹസ്യമായി വിവാഹം ചെയ്തത്. വിവാഹശേഷം വന്ന നര്‍ഗീസിന്റെ ആദ്യ ജന്മദിനമായിരുന്നു ഒക്‌ടോബറില്‍ കഴിഞ്ഞത്. ജന്മദിനം അവിസ്മരണീയമാക്കാന്‍ ഭര്‍ത്താവ് ടോണി പേജ് റോള്‍സ് റോയ്‌സിന്റെ കലിനന്‍ എന്ന മോഡലാണ് പ്രിയതമക്ക് സമ്മാനിച്ചത്. കാറിനൊപ്പമുള്ള ചിത്രം നടി തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.
നര്‍ഗീസ് തന്റെ ജന്മദിനത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. നീല നിറത്തിലുള്ള കാറിനൊപ്പം ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം ശ്രദ്ധ നേടി. സമ്മാനം പൊതിയുന്ന കണക്കേ റിബണ്‍ വെച്ച് അലങ്കരിച്ച കാറിന് മുകളില്‍ കയറി ഇരിക്കുകയായിരുന്നു നര്‍ഗീസ്.

റോള്‍സ് റോയ്‌സ് ലൈനപ്പിലെ ഏക എസ്‌യുവിയാണ് കലിനന്‍. നര്‍ഗീസിന് സമ്മാനമായി ലഭിച്ചത് കലിനനിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ്‌ള മോഡല്‍ ആയ കലിനന്‍ സീരീസ് I ആണെന്ന് തോന്നുന്നു. പുത്തന്‍ ആഡംബര വാഹനം ലഭിച്ച നര്‍ഗീസിന് ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു. റോള്‍സ് റോയ്‌സ് കലിനന്‍ സീരീസ് 1 മോഡലിന് ഏകദേശം 7 കോടി രൂപയാണ് വില.
ഇന്ത്യയില്‍ ഏറ്റവും പുതിയ സീരീസ് 2 മോഡല്‍ സ്വന്തമാക്കാന്‍ കുറഞ്ഞത് 10.50 കോടി രൂപയെങ്കിലും ചെലവാകും. കസ്റ്റമൈസ്ഡ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇതിലും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. റോള്‍സ് റോയ്‌സിന്റെ 'ആര്‍ക്കിടെക്ചര്‍ ഓഫ് ലക്ഷ്വറി' എന്ന പ്ലാറ്റ്ഫോമിലാണ് കലിനന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ഫാന്റം കാറും ഇതേ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്.

2018-ലാണ് റോള്‍സ് റോയ്‌സ് കലിനന്‍ ആദ്യമായി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച് കലിനന്‍ സീരീസ് II വിപണിയിലെത്തി. റോള്‍സ് റോയ്സിന്റെ എല്ലാ ക്ലാസിക് ഡിസൈന്‍ സവിശേഷതകളും ആഡംബരപൂര്‍ണമായ ഇന്റീരിയറും പ്രീ-ഫെയ്സ്ലിഫ്റ്റ് കലിനനില്‍ ലഭ്യമായിരുന്നു. എല്ലാ റോള്‍സ് റോയ്സ് കാറുകളെയും പോലെ 4 ഡോറുകളുള്ള എസ്‌യുവിക്ക് മുന്നില്‍ സൂയിസൈഡ് ഡോറുകളും പിന്നില്‍ പരമ്പരാഗത ഡോറുകളും കലിനനെയും സവിശേഷമാക്കുന്നു.
കലിനന്‍ എസ്‌യുവിയില്‍ അഞ്ച് പേര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാം. സ്പിരിറ്റ് OS എന്ന കമ്പനിയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ റോട്ടറി ഓപ്ഷനും ഉണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്രേഡ്മാര്‍ക്ക് ചെയ്ത അനലോഗ് ക്ലോക്ക്, 12 ഇഞ്ച് എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും ഇതിലുണ്ട്.
കലിനന്‍ സീരീസ് 1 മോഡലിലൂടെയാണ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം റോള്‍സ് റോയ്‌സ് വാഹനങ്ങളില്‍ അരങ്ങേറിയത്. ഇതില്‍ 6.75 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 571 bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
കലിനന്‍ ബ്ലാക്ക് ബാഡ്ജ് പതിപ്പിലെ ഇതേ എഞ്ചിന്‍ 600 bhp പവറും 900 Nm ടോര്‍ക്കും പുറത്തെടുക്കും. ആഡംബര എസ്‌യുവിയില്‍ ZF-സോഴ്സ്്ഡ് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നു. 250 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് സാധിക്കും.


Click it and Unblock the Notifications








