Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

ലോകമെമ്പാടുമുള്ള ഇരുചക്രവാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഒരു സ്‌കൂട്ടര്‍ പോലെ ലളിതവും താങ്ങാനാവുന്നതുമായ ഒരു ഗതാഗത മാര്‍ഗ്ഗത്തിന്റെ പൂര്‍ണ്ണമായ ആവശ്യം മാറ്റിസ്ഥാപിക്കാനാവില്ല.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

അതിനാല്‍, ഡിമാന്‍ഡ് ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍, ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകളുടെ ഒരു വലിയ നിര തന്നെ ഇപ്പോഴുണ്ട്, അതുകൊണ്ട് തന്നെ മികച്ച ഒരു മോഡല്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും വളരെ ദുഷ്‌കരമായ ഒരു കാര്യമായിരിക്കാം. ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു മോഡലാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഏതാനും മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

ഹോണ്ട ആക്ടിവ 6G

ഇന്ത്യയില്‍ എക്കാലത്തെയും ജനപ്രിയ സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ 6G. സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത് 70,348 രൂപ മുതലാണ്. ഇത് 4 വേരിയന്റുകളിലും 8 നിറങ്ങളിലും ലഭ്യമാണ്, ഏറ്റവും ഉയര്‍ന്ന വേരിയന്റ് വില 73,600 രൂപയുമാണ്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

7.68 bhp കരുത്തും 8.79 Nm torque ഉം വികസിപ്പിക്കുന്ന 109.51 സിസി ബിഎസ് VI എഞ്ചിനാണ് ഹോണ്ട ആക്ടിവ 6G-യ്ക്ക് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളോടെ, ഹോണ്ട ആക്ടിവ 6G രണ്ട് ചക്രങ്ങളുടെയും സംയുക്ത ബ്രേക്കിംഗ് സംവിധാനവുമായി വരുന്നു. ഈ ആക്ടിവ 6G സ്‌കൂട്ടറിന് 107 കിലോഗ്രാം ഭാരവും 5.3 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുമുണ്ട്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

ടിവിഎസ് ജൂപ്പിറ്റര്‍ 125

ജൂപ്പിറ്ററിന്റെ ചെറിയ പതിപ്പിന് ലഭിച്ച സ്വീകാര്യത മനസ്സിലാക്കിയാണ് കമ്പനി ഉയര്‍ന്ന പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ 125-സിസി അവതാറില്‍, ജൂപ്പിറ്റര്‍ ഒരു സമ്പൂര്‍ണ ഫീച്ചര്‍ പട്ടികയുമായി വരുന്നു.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

സ്‌കൂട്ടറിന് മുന്‍വശത്ത് ഒരു ഫ്യൂവല്‍-ഫില്ലര്‍ ക്യാപ് ലഭിക്കുന്നു, അവിടെ 2 ലിറ്റര്‍ ഗ്ലൗ ബോക്‌സും മൊബൈല്‍ ചാര്‍ജറും ഉണ്ട്. എന്നിരുന്നാലും, 2 ഫുള്‍-ഫേസ് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 32-ലിറ്റര്‍ ബൂട്ട് സ്പെയ്സിന്റെ രൂപത്തിലാണ് ഏറ്റവും ആകര്‍ഷകമായ വശം വരുന്നത്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

ഇത് നേടുന്നതിന്, ടിവിഎസ് ഫ്യുവല്‍ ടാങ്കിന്റെ പരമ്പരാഗത സ്ഥാനം പിന്നില്‍ നിന്ന് മുന്നിലേക്ക്, ഫുട്‌ബോര്‍ഡിന് താഴെയായി നീക്കി. ഇനി, എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാല്‍, ജൂപ്പിറ്ററില്‍ നല്‍കിയിരിക്കുന്ന എഞ്ചിന്‍ അടിത്തറയില്‍ നിന്ന് നിര്‍മ്മിച്ച പുതിയതാണ് എന്ന് ടിവിഎസ് അവകാശപ്പെടുന്നു.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

ഈ യൂണിറ്റ് 8.3 bhp കരുത്തും 10.5 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ജൂപ്പിറ്ററിന്റെ സംഖ്യകള്‍ എന്‍ടോര്‍ഖ് 125-നേക്കാള്‍ കുറവാണ്. ടിവിഎസ് അവകാശപ്പെടുന്നതുപോലെ, ഇന്ധനക്ഷമതയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നഗരസൗഹൃദമായ ഒന്നായാണ് ഈ എഞ്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

യമഹ റേ ZR 125

യമഹ റേ ZR 125 അടുത്തിടെ ഒരു ഹൈബ്രിഡ് സിസ്റ്റവുമായി അതിന്റെ സമീപകാല അപ്ഡേറ്റില്‍ അവതരിപ്പിച്ചു. ഇത് 7 വേരിയന്റുകളിലും 17 നിറങ്ങളിലും ലഭ്യമാണ്, ഏറ്റവും ഉയര്‍ന്ന വേരിയന്റ് വില 85,857 രൂപയാണ്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

8.04 bhp കരുത്തും 9.7 Nm torque ഉം വികസിപ്പിക്കുന്ന 125 സിസി ബിഎസ് VI എഞ്ചിനാണ് യമഹ റേ ZR 125-ന് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍ക്കൊപ്പം, യമഹ റേ ZR 125 രണ്ട് ചക്രങ്ങളുടെയും സംയോജിത ബ്രേക്കിംഗ് സിസ്റ്റവുമായി വരുന്നു. ഈ റേ ZR 125 സ്‌കൂട്ടറിന് 99 കിലോഗ്രാം ഭാരവും 5.2 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുമുണ്ട്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 രണ്ട് 2 വേരിയന്റുകളിലും 5 നിറങ്ങളിലും ലഭ്യമാണ്, ഏറ്റവും ഉയര്‍ന്ന വേരിയന്റ് വില 89,529 രൂപ മുതല്‍ ആരംഭിക്കുന്നു. 8.58 bhp കരുത്തും 10 Nm torque ഉം വികസിപ്പിക്കുന്ന 124 സിസി ബിഎസ് VI എഞ്ചിനാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125-ന് കരുത്തേകുന്നത്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

ഫ്രണ്ട് ഡിസ്‌കും പിന്‍ ഡ്രം ബ്രേക്കുകളും ഉള്ള സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 രണ്ട് ചക്രങ്ങളുടെയും സംയോജിത ബ്രേക്കിംഗ് സംവിധാനത്തോടെയാണ് വരുന്നത്. ഈ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിന് 110 കിലോഗ്രാം ഭാരവും 5.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുമുണ്ട്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

അപ്രീലിയ സ്റ്റോം 125

അപ്രീലിയയുടെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് സ്റ്റോം 125. ഇത് അതിന്റെ SR പതിപ്പുകളില്‍ നിന്ന് ഡിസൈന്‍ ഭാഷയും ഹാര്‍ഡ്‌വെയറും കടമെടുക്കുന്നു. എന്നിരുന്നാലും, സ്റ്റോമിനെ വ്യത്യസ്തമാക്കുന്നത് നോബി വീ റബ്ബര്‍ ടയറുകളുള്ള ചെറിയ 12 ഇഞ്ച് അലോയ് വീലുകളുടെ സാന്നിധ്യമാണ്.

Activa 6G മുതല്‍ Aprilia Storm 125 വരെ; 1 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്‌കൂട്ടറുകള്‍

9.78 bhp കരുത്തും 9.6 Nm torque ഉം വികസിപ്പിക്കുന്ന 124.45 സിസി ബിഎസ് VI എഞ്ചിനാണ് അപ്രീലിയ സ്റ്റോം 125-ന് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളോടെ, അപ്രീലിയ സ്റ്റോം 125 രണ്ട് ചക്രങ്ങളുടെയും സംയോജിത ബ്രേക്കിംഗ് സിസ്റ്റവുമായി വിപണിയില്‍ എത്തുന്നു.

Most Read Articles

Malayalam
English summary
Activa 6g to aprilia storm 125 find here some best scooters under rs 1 lakh in india
Story first published: Friday, December 31, 2021, 9:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X