മഴ നനയേണ്ട വെയിൽ കൊള്ളേണ്ട! സ്കൂട്ടറിന്റെ ചെലവേയുള്ളൂ; ആക്ടിവ വിറ്റ് കൊമെറ്റ് ഇവി വാങ്ങി ഉടമ

ഇവി വിൽപ്പന ശക്തമായ വളർച്ച രേഖപ്പെടുത്തുമ്പോൾ, ടു ഡോർ ഇലക്ട്രിക് കാർ സെഗ്‌മെന്റിൽ ഒരല്പം കൺഫ്യൂഷൻ തുടരുകയാണ്. ഈ സെഗ്മെന്റിൽ ഒരു പുരോഗതി ഉണ്ടാവുമോ എന്ന് സംശയിക്കുന്നവർ ഏറെയാണ്, എന്നാൽ ചില പ്രത്യേക ആവശ്യങ്ങൾക്കായി തിരയുന്ന ഉപയോക്താക്കൾക്ക്, ഈ ചെറിയ വലിപ്പമുള്ള ഇവി വൈദ്യൻ കൽപ്പിച്ച ഒന്നു തന്നായായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്. കുഞ്ഞൻ കൊമെറ്റ് ഇവിയുടെ എല്ലാ ഗുണങ്ങളും ദോഷങ്ങളും ഇത് വിശദമാക്കുന്നു.

ചെറിയ സിറ്റി യാത്രകൾക്കായി ആക്ടിവയ്ക്ക് പകരം വയ്ക്കാൻ കഴിയുന്ന ഇലക്ട്രിക് കാറാണ് ഇവിടെ കസ്റ്റമർ തിരഞ്ഞിരുന്നത്. അദ്ദേഹത്തിന് ഇതിനകം തന്നെ ഒരു ഫോക്‌സ്‌വാഗൺ ടൈഗൂൺ ഉള്ളതിനാൽ, ആക്റ്റിവയ്ക്ക് പകരമായി ഒരു സെക്കൻഡ് കാറിനായി അദ്ദേഹം തിരയുകയായിരുന്നു. കൂടാതെ സ്കൂട്ടർ സ്കൂട്ടർ കൂടുതലും ഉപയോഗിച്ചിരുന്ന അമ്മയ്ക്കും കൂടെയാണ് ഈ കാർ. രണ്ട് ഫുൾ സൈസ് കാറുകൾ ഉൾക്കൊള്ളാൻ പാർക്കിംഗ് സ്പെയ്സ് പര്യാപ്തമല്ലാത്തതിനാൽ, കുടുംബം ഒരു ചെറിയ സെക്കൻഡറി കാറിനായി തിരയുകയായിരുന്നു.

Activa Owner Gets Himself MG Comet Ev

ടാറ്റ ടിയാഗോ, എംജി കോമെറ്റ് എന്നിവയായിരുന്നു ഫാമിലി ഷോർട്ട്‌ലിസ്റ്റ് ചെയ്ത രണ്ട് ഓപ്ഷനുകൾ. ടിയാഗോ അതിന്റെ സവിശേഷതകളിലും പെർഫോമെൻസിലും ശ്രദ്ധേയമായി തോന്നി. എന്നിരുന്നാലും, പരിമിതമായ പാർക്കിംഗ് സ്പെയ്സിന്റെ പശ്ചാത്തലത്തിൽ ടിയാഗോയുടെ വീതി ഒരു പ്രശ്നമായിരുന്നു. കൂടാതെ, ഏകദേശം 8.0 ലക്ഷം രൂപ ബജറ്റിൽ, ലഭ്യമായ ഒരേയൊരു ഓപ്ഷൻ XE മീഡിയം റേഞ്ച് വേരിയന്റുമായിരുന്നു. ഒരു ഫ്ലിപ്പ് കീ, മ്യൂസിക് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, പവർ വിൻഡോകൾ മുതലായവ പോലുള്ള ചില പ്രത്യേക ഫീച്ചറുകൾ കസ്റ്റമറിന് ഈ ബജറ്റിൽ ആവശ്യവുമുണ്ട്. ടിയാഗോ XE മീഡിയം റേഞ്ച് വേരിയന്റിനൊപ്പം ഇവ ലഭ്യമല്ല.

അങ്ങനെയാണ് എംജി കോമെറ്റിലേക്ക് ശ്രദ്ധ തിരിഞ്ഞത്, ഇത് കസ്റ്റമറിന്റെ എല്ലാ പ്രാഥമിക ആവശ്യങ്ങളും നിറവേറ്റുന്നതായി തോന്നി. എംജി കോമെറ്റിന്റെ ബേസ് വേരിയന്റിൽ (പേസ്) പോലും ഉപഭോക്താവിന് ആവശ്യമായ എല്ലാ സവിശേഷതകളും ഉണ്ടായിരുന്നു. കൂടാതെ ബേസ് വേരിയന്റിന് ഹിൽ ഹോൾഡ് അസിസ്റ്റ്, വൺ-ടച്ച് പവർ വിൻഡോകൾ തുടങ്ങിയ മറ്റ് പ്രീമിയം സവിശേഷതകളും ഉണ്ടായിരുന്നു.

Activa Owner Gets Himself MG Comet Ev

7.90 ലക്ഷം രൂപയുടെ ഓൺറോഡ് വിലയ്ക്കാണ് കസ്റ്റമറിന് ഇത് ലഭിച്ചത്. ഒരു സൗജന്യ റിവേഴ്സ് ക്യാമറയും പാക്കേജിന്റെ ഭാഗമായിരുന്നു. ബുക്കിംഗ് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ എംജി, കോമെറ്റ് ഇവി ഡെലിവറി ചെയ്തു. ഡ്രൈവർ സീറ്റിൽ നിന്ന് മികച്ച വ്യൂ, പരിമിതമായ സ്പെയ്സുകളിൽ അനായാസം പാർക്ക് ചെയ്യാനുള്ള സൗകര്യവും കാരണം ഉപഭോക്താവിന്റെ അമ്മയ്ക്കും കാർ ഇഷ്‌ടപ്പെട്ടു.

റോഡ് ടെസ്റ്റിംഗിൽ 'സ്‌പോർട്‌സ് മോഡിൽ' എംജി കോമെറ്റ് 180 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തു. 230 കിലോമീറ്ററാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്ന റേഞ്ചി. കൂടുതൽ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗും റീജൻ ബ്രേക്കിംഗും ഉപയോഗിച്ച് 200 കിലോമീറ്റർ വരെയുള്ള റേഞ്ച് എളുപ്പത്തിൽ നേടാനാകുമെന്ന് ഉടമ കരുതുന്നു. എംജി ബ്രാൻഡിലുള്ള ലെഗ്രാൻഡ് വോൾ ചാർജിംഗ് കിറ്റും കാറിനൊപ്പം ലഭിക്കുന്നു. കാറിനൊപ്പം നൽകിയിരിക്കുന്ന പോർട്ടബിൾ ചാർജറിനൊപ്പം ഉപയോഗിക്കാവുന്ന 15A സോക്കറ്റാണ് ഇതിനുള്ളത്. ഇൻസ്റ്റാളേഷൻ പ്രൊഫഷണലായി പൂർണ്ണമായും സൗജന്യമായി തന്നെ ചെയ്തു.

Activa Owner Gets Himself MG Comet Ev

എം‌ജി കോമെറ്റിനെക്കുറിച്ച് ഉപഭോക്താവിന് കൂടുതലും പോസിറ്റീവ് കാര്യങ്ങൾ പങ്കിടാനുണ്ടെങ്കിലും, മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ള ചില മേഖലകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവയിലൊന്നാണ് താരതമ്യേന ദൈർഘ്യമേറിയ ചാർജിംഗ് സമയമാണ്, ഏകദേശം 7.0 മണിക്കൂർ. ചെറിയ യാത്രകൾക്ക് മാത്രമുള്ള കാർ എന്നതിനാൽ ഉടമയ്ക്ക് ഇത് വലിയ ആശങ്കയൊന്നും ഉണ്ടാക്കിയിട്ടില്ല. ശ്രദ്ധയിപ്പെട്ട മറ്റൊരു പ്രശ്നം വീലിന്റെ ചെറിയ വലിപ്പവും മെലിഞ്ഞ ടയറുകളുമാണ്. പതിവ് കുണ്ടും കുഴിയും കരണം ചെയ്യുന്നത് പ്രശ്നമായിരുന്നില്ല, എന്നാൽ റോഡിലെ വലിയ തടസ്സങ്ങൾ ഹാൻഡിൽ ചെയ്യുമ്പോൾ എക്സ്പീരിയൻസ് അത്ര നല്ലതായിരുന്നില്ല.

അകത്ത്, മതിയായ ക്ലോസ്ഡ് സ്റ്റോറേജ് സ്പെയ്സുകളുടെ അഭാവവും തോന്നുന്നു. കൂടാതെ, മ്യൂസിക് സിസ്റ്റവും എസി സ്റ്റാറ്റസും ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലാണ് പ്രദർശിപ്പിക്കുന്നത്. എംജി കോമെറ്റ് ഇവിയുടെ ഭാവി പതിപ്പുകളിൽ ഈ കാര്യങ്ങൾ മെച്ചപ്പെടുത്താൻ കമ്പനിക്ക് കഴിയും.

Activa Owner Gets Himself MG Comet Ev

കോമെറ്റ് ഇവി ചാർജ് ചെയ്യാൻ ഉടമ സൗരോർജ്ജം/ സോളാർ പവർ ഉപയോഗിക്കുന്നതിനാൽ, ഈ പ്രത്യേക സാഹചര്യത്തിൽ വഹാനത്തിന്റെ പ്രവർത്തനച്ചെലവ് ഫലത്തിൽ പൂജ്യമാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ 200+ കിലോമീറ്ററുകൾ ഇതിനകം വാഹനം പൂർത്തിയാക്കിയിരിക്കുകയാണ്.

More from DriveSpark

Article Published On: Tuesday, January 30, 2024, 11:19 [IST]
English summary
Activa owner gets himself a mg comet ev because of same running cost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X