ജയലളിതയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന നടന്‍! ഹോബി കാര്‍ വാങ്ങിക്കൂട്ടല്‍, പുതിയത് കണ്ടോ?
മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്ന ശാലിനിയുടെ പ്രിയതമന്‍ എന്ന നിലയില്‍ അല്ലാതെ കേരളക്കരയില്‍ ഒട്ടേറെ ഫാന്‍സുള്ള നടന്‍ ആണ് അജിത് കുമാര്‍. ശാലിനിയെ വിവാഹം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളുടെ ചങ്കുതകര്‍ത്തെങ്കിലും ദീന, ബില്ല, മങ്കാത്ത എന്നീ മാസ് പടങ്ങളിലൂടെ 'തല' കേരളക്കരയിലും പ്രിയങ്കരനായി. സ്വന്തം ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ ധൈര്യം കാണിച്ച അജിത് ഒരു കാലത്ത് തലൈവി ജയലളിതയുടെ പിന്‍ഗാമിയായി വരെ വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ സിനിമ പോലും ഒരു തൊഴിലായി കാണുന്ന അജിത്തിന്റെ പാഷന്‍ മോട്ടോര്‍സ്‌പോര്‍ട്‌സും ബൈക്ക് റൈഡുകളുമെല്ലാമാണ്.
അടുത്ത കാലത്തായി 'അജിത് കുമാര്‍ റേസിംഗ്' എന്ന പേരില്‍ പ്രഫഷനല്‍ സ്‌പോര്‍ട്‌സ് ടീം സ്ഥാപിച്ച അജിത് സിനിമയില്‍ നിന്ന് സമ്പാദിച്ച പണമെല്ലാം വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ വേണ്ടി നീക്കിവെച്ചതായാണ് തോന്നുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ പൊടിച്ച് ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയ നടന്‍ ഇപ്പോള്‍ ഒരു പുതിയ കാര്‍ കൂടി സ്വന്തം വാഹന ശേഖരത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ്.

ഷെവര്‍ലെ കോര്‍വെറ്റ് C8 Z06 റോഡ്സ്റ്റര്‍ മിഡ്-എഞ്ചിന്‍ സ്‌പോര്‍്ട്‌സ കാര്‍ ആണ് താരം പുതുതായി ഗരാജില്‍ ചേര്‍ത്തിരിക്കുന്നത്. കോര്‍വെറ്റിന്റെ ഹൈ-പെര്‍ഫോമന്‍സ് പതിപ്പാണ് Z06. ദുബായിലെ ഒരു ഡീലറില്‍ നിന്ന് നടന്‍ C8 കോര്‍വെറ്റ് Z06 റോഡ്സ്റ്ററിന്റെ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ ajithkumar.0fficial എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. യുഎഇയില്‍ ഏകദേശം 624,800 ദിര്‍ഹമാണ് ഈ കാറിന്റെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1.4 കോടി രൂപ വരും.
അജിത് താക്കോല്‍ സ്വീകരിക്കാന്‍ എത്തുന്നതിന് മുന്നോടിയായി നന്നായി അലങ്കരിച്ച കാറില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. താമസിയാതെ ഡീലര്‍ഷിപ്പിലെത്തിയ അജിത്ത് അകത്തേക്ക് കയറി തന്റെ പുതിയ കാര്‍ പരിശോധിക്കുന്നത് കാണാം. ഡീലര്‍ സ്റ്റാഫുകളുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്. ദുബായില്‍ ഷെവര്‍ലെ കോര്‍വെറ്റ് കൂപ്പെ, കണ്‍വെര്‍ട്ടബിള്‍ (റോഡ്സ്റ്റര്‍) പതിപ്പുകളില്‍ ലഭ്യമാണ്.

അജിത് വാങ്ങിയത് കണ്‍വെര്‍ട്ടബിള്‍ ആണെന്ന് ഉറപ്പിച്ച് വാഹനത്തിന്റെ ടോപ്പ് നീക്കം ചെയ്യുന്നത് കാണാം. സ്വന്തമായി ഡീലര്‍ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇറക്കി നഗരവീഥിയിലൂടെ ചീറിപ്പാഞ്ഞ് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നടന്‍ സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും അഭിനന്ദന സന്ദേശങ്ങളുമായി ആരാധകര്‍ കമന്റ് ബോക്‌സ് നിറച്ചു.
ഷെവര്‍ലെ C8 കൊര്‍വെറ്റ് Z06 റോഡ്‌സ്റ്ററിനെ കുറിച്ച് പറയുമ്പോള്‍ 2021-ല്‍ ഇത് പുറത്തിറങ്ങിയപ്പോള്‍ പോര്‍ഷ 911 GT3-ക്ക് ഒത്ത എതിരാളിയായി കണക്കാക്കപ്പെട്ടു. പേരിനൊപ്പമുള്ള C8, ഈ വാഹനം എട്ടാം തലമുറയിലാണെന്ന് സൂചിപ്പിക്കുന്നു. വാഹനത്തിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പുതിയ എഞ്ചിനായിരുന്നു. കാര്‍ പുറത്തിറങ്ങുമ്പോള്‍, ലോകത്തിലെ ഏറ്റവും ശക്തിയേറിയ നാച്ചുറലി ആസ്പിറേറ്റഡ് V8 എഞ്ചിനായിരുന്നു ഇത്.
ഫ്‌ലാറ്റ്-പ്ലെയിന്‍ ക്രാങ്കോടുകൂടിയ LT5 V8 എഞ്ചിന്‍ കൈകൊണ്ട് നിര്‍മ്മിച്ചതും മോട്ടോര്‍സ്‌പോര്‍ട്ട് പാരമ്പര്യമുള്ളതുമാണ്. ഷെവര്‍ലെയുടെ IMSA C8-R റേസ് കാറുകളില്‍ ഉപയോഗിക്കുന്ന പവര്‍പ്ലാന്റില്‍ നിന്നാണ് ഇതിന്റെ പ്രചോദനം.ഫ്‌ലാറ്റ്-പ്ലെയിന്‍ ക്രാങ്ക്, ഷോര്‍ട്ട് സ്‌ട്രോക്ക്, ഭാരം കുറഞ്ഞ നിര്‍മ്മാണം എന്നിവ ചേരുമ്പോള്‍ ഈ എഞ്ചിന് 8600 rpm വരെ റെവ് ചെയ്യാന്‍ കഴിയും.
ഇത് 660bhp പവറും 624 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്റ ട്രെമെക് സോഴ്‌സ്ഡ് 8 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. ഈ കാറില്‍ ഷെവര്‍ലെ നിരവധി ആഡ്-ഓണുകളും പാക്കേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട് ആക്‌സിലില്‍ Z07 ട്രാക്ക് കാറിനേക്കാള്‍ വീതിയേറിയ ബോഡി വര്‍ക്കുണ്ട്.
ഇതിന് മിഷേലിന്‍ പൈലറ്റ് സ്‌പോര്‍ട്ട് 4S ടയറുകളാണ് ലഭിക്കുന്നത്. Z07-ന്റെ ഹാന്‍ഡ്‌ലിംഗ് പാക്കേജില്‍ ഇവ കപ്പ് 2 ആയി അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നു. മിഡ്-എഞ്ചിന്‍ ലേഔട്ടും റിയര്‍-വീല്‍ ഡ്രൈവുമുള്ള കാറില്‍ പെര്‍ഫോമന്‍സിനും ഹാന്‍ഡ്‌ലിംഗിനും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2026-ല്‍ മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റിന് വിധേയമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








