130 കോടി പ്രതിഫലം വാങ്ങുന്ന വിജയ്ക്ക് പോലുമില്ല! 9 കോടി പൊടിച്ച് അജിത് വാങ്ങിയ പുത്തന്‍ കാര്‍

പൊതുവേ സിനിമ താരങ്ങള്‍ സ്വയം ലൈം ലൈറ്റില്‍ നിറഞ്ഞ് നില്‍ക്കാനായി പലതും ചെയ്യാറുണ്ട്. അതിനായി സ്വയം പ്രമോട്ട് ചെയ്യുന്ന ഒരുപാട് താരങ്ങള്‍ ഉണ്ടെങ്കിലും തമിഴ് സൂപ്പര്‍ താരം അജിത് കുമാര്‍ അക്കൂട്ടത്തില്‍ പെടില്ല. വമ്പന്‍ ആരാധകവൃന്ദമുള്ള നടനാണെങ്കിലും, ലളിത ജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അജിത് കുമാര്‍ പൊതുപരിപാടികളില്‍ വളരെ അപൂര്‍വമായി മാത്രമേ പങ്കെടുക്കാറുള്ളൂ. എന്നാല്‍ വലിയ വാഹനപ്രേമിയായ 'തല' ബൈക്കുകളുടെയും കാറുകളുടെയും കാര്യത്തില്‍ അങ്ങനെയല്ല. ബൈക്കില്‍ ഇന്ത്യ മൊത്തം ചുറ്റിയടിച്ച താരം ഇപ്പോള്‍ വീണ്ടും സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.

'വിടമുഴര്‍ച്ചി'യാണ് അജിത്തിന്റെ വരാന്‍ പോകുന്ന ചിത്രം. ഇതിനിടെ സൂപ്പര്‍ സംവിധായകനായ പ്രശാന്ത് നീലുമായി അജിത്ത് കൈകോര്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ഇതിനിടെ തന്റെ ആരാധകരെ ആവേശത്തിലാക്കി അജിത്ത് വീണ്ടും ഇന്റര്‍നെറ്റില്‍ വൈററലാകുകയാണ്. എന്നാല്‍ ഇത് സിനിമയുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഒരു പുത്തന്‍ കാര്‍ വാങ്ങിയാണ് താരം തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്.

Actor Ajith Kumar Added Ferrari SF90 Stradale Worth Rs 9 Crore To His Garage

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബൈക്ക് യാത്ര നടത്തി തിരിച്ചെത്തി വീണ്ടും സിനിമ തിരക്കുകളിലേക്ക് മാറിയ അജിത് കുമാര്‍ ഇപ്പോള്‍ ദുബായില്‍ വെച്ചാണ് പുതിയ ഫെറാറി കാര്‍ വാങ്ങിയത്. വിടമുഴര്‍ച്ചി എന്ന മകിഴ്തിരുമേനി ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അജിത് യുഎഇയില്‍ എത്തിയത്.
വിദേശത്ത് ഷൂട്ടിങ്ങിന് പോകുമ്പോള്‍ അവിടുത്തെ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്ന പതിവ് അജിത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്രാവശ്യം ദുബായ് സന്ദര്‍ശനത്തിനിടെ ഫെറാറി കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയ അജിത് അത് വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

ദുബായില്‍ നിന്ന് ഫെറാറി SF 90 കാറാണ് വാങ്ങിയിരിക്കുന്നത്. ഈ ഫെറാറി കാര്‍ മുമ്പ് ലഭ്യമായിരുന്നുവെങ്കിലും നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കില്ല. ഏകദേശം 9 കോടിയോളം രൂപയാണ് ഈ കാറിന്റെ വില. ഫെറാറി കാറുകളുടെ മുഖമുദ്രയായ ചുവപ്പ് ഷെയ്ഡിലാണ് ഈ കാര്‍ വരുന്നത്. ഫെറാറി SF90 കാറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇത് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ വില്‍ക്കുന്നു. സ്ട്രാഡേല്‍, സ്‌പൈഡര്‍ എന്നിവയാണ് ഫെറാറി SF 90 കാറിന്റെ വേരിയന്റുകള്‍.

Actor Ajith Kumar Added Ferrari SF90 Stradale Worth Rs 9 Crore To His Garage

ഇതില്‍ നടന്‍ അജിത് കുമാര്‍ സ്ട്രാഡേല്‍ വേരിയന്റാണ് വാങ്ങിയത്. നടന്‍ അജിത് കുമാറിന്റെ കാറുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച അദ്ദേഹത്തിന്റെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് മനസ്സിലാകും. 780 PS പവര്‍ നല്‍കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് ഈ ഫെറാറി കാറിന് കരുത്തേകുന്നത്. ഫെറാറി പോര്‍ടേഫിനോ F8 ട്രിബ്യൂട്ടോ എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്.

പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ ആയതിനാല്‍ SF 90-ക്ക് 3 ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കും. ഇലക്ട്രിക് മോട്ടോറുകള്‍ 220 PS പവര്‍ സൃഷ്ടിക്കും. സംയോജിക്കുമ്പോള്‍ ഈ കാര്‍ പരമാവധി 1000 PS പവറും 800 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

ferrari sf90

ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 340 കിലോമീറ്ററാണ്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സ്‌പൈഡര്‍ വേരിയന്റിന് 2.4 സെക്കന്‍ഡും സ്ട്രാഡേല്‍ വേരിയന്റിന് 2 സെക്കന്‍ഡും മതി. നടന്‍ അജിത് കുമാറിന് ലംബോര്‍ഗിനി, മെര്‍സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ കാറുകളും ധാരാളം ബൈക്കുകളും സ്വന്തമായുണ്ട്.

19.8 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ബിഎംഡബ്ല്യു S1000RR, ഏകദേശം 20 ലക്ഷം രൂപ വിലയുള്ള അപ്രീലിയ കപ്പോനോര്‍ഡ് 1200, 21 ലക്ഷത്തിലേറെ വിലയുള്ള ബിഎംഡബ്ല്യു K1300 S, കവാസാക്കി നിഞ്ച ZX 14R എന്നിങ്ങനെ ചില അതിമനോഹരമായ ബൈക്കുകള്‍ അജിത് കുമാറിന്റെ പക്കലുണ്ട്.

പൊതുവേ ഒരു പുതിയ വാഹനം വാങ്ങിയാല്‍ അതില്‍ ഒരു ദീര്‍ഘയാത്ര പോകുന്ന പതിവ് അജിത്തിനുണ്ട്. ഈ പുതിയ ഫെരാരി SF90 കാറില്‍ അജിത് ഏത് യാത്രയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നറിയാന്‍ ആകാംക്ഷയിലാണ് ആരാധകര്‍. ഷൂട്ടിംഗ് തിരക്കുകള്‍ തീര്‍ന്ന ശേഷം കുടുംബത്തോടൊപ്പമായിരിക്കും മിക്കവാറും യാത്ര.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 25, 2024, 11:38 [IST]
English summary
Actor ajith kumar added ferrari sf90 stradale worth rs 9 crore to his garage
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X