പബ്ലിസിറ്റി വേണ്ടേ വേണ്ടെന്ന് അജിത്; കൂട്ടുകാരന് കിട്ടിയ സമ്മാനം കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമ ലോകത്തെ പകരംവെക്കാനില്ലാത്ത സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അജിത്് കുമാര്‍. ആരാധകര്‍ സ്‌നേഹത്തോടെ 'തല' എന്ന് വിളിക്കുന്ന അജിത് തൊഴില്‍പരമായി ചലച്ചിത്ര നടനാണെങ്കിലും തന്റെ പാഷനെ പിന്തുടരുന്ന ഒരാളാണ്. വളരെ അപൂര്‍വമായി മാത്രം പൊതുപരിപാടികളില്‍ സംബന്ധിക്കുന്ന താരം തന്റെ എളിമയാര്‍ന്ന ജീവിതം കൊണ്ട് കൂടിയാണ് ആരാധക മനം കീഴടക്കുന്നത്.

അജിത്തിന് വാഹനങ്ങുളോടുള്ള പ്രണയം ഏവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ താരം ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലുമായി ബൈക്ക് പര്യടനം നടത്തിയിരുന്നു. എന്നാല്‍ റൈഡുകളില്‍ തന്റെ സന്തതസഹചാരിയായിരുന്ന സുഗത് സത്പതിക്ക് ഒരു വിലപിടിപ്പുള്ള സമ്മാനം നല്‍കി ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അജിത് ഇപ്പോള്‍.

ajith kumar gift superbike fellow rider

നേപ്പാള്‍ പര്യടനം സംഘടിപ്പിച്ചതിനുള്ള നന്ദി സൂചകമായി സൂപ്പര്‍ താരം സുഗത് സത്പതിക്ക് 12.5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു സൂപ്പര്‍ ബൈക്കാണ് സമ്മാനിച്ചത്. മെയ് മാസം തുടക്കത്തിലാണ് അജിത് തന്റെ ഓള്‍ ഇന്ത്യ ബൈക്ക് ടൂര്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. എന്നാല്‍ തന്റെ യാത്രകള്‍ തുടരാനാണ് അജിത് തീരുമാനിച്ചിരിക്കുന്നത്. തന്റെ പര്യടനത്തിന്റെ അടുത്ത ഘട്ടം നവംബറില്‍ ആരംഭിക്കാനാണ് താരം പ്ലാന്‍ ചെയ്യുന്നത്.

തന്റെ മുന്റൈഡുകള്‍ വിജയകരമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ സുഗത്തിനെ ഏറ്റവും മികച്ച രീതിയില്‍ തന്നെ അഭിനന്ദിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. സൂപ്പര്‍ താരത്തില്‍ നിന്ന് ലഭിച്ച സമ്മാനം ലഭിച്ച വിവരം സുഗത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താന്‍ ഒന്നല്ല അജിത്തിന്റെ രണ്ട് ബൈക്ക് ടൂറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും സുഗത് വെളിപ്പെടുത്തി.

ajith kumar gift superbike fellow rider

യാത്രയിലുടനീളമുള്ള സുഗത്തിന്റെ അര്‍പ്പണബോധത്തിലും പിന്തുണയിലും ആകൃഷ്ടനായ അജിത് അതിന് ഏറ്റവും മികച്ച രീതിയില്‍ കൃതജ്ഞത പ്രകടിപ്പിക്കുകയായിരുന്നു. 12.5 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു F 850 GS സൂപ്പര്‍ബൈക്കാണ് അജിത് സഹ റൈഡര്‍ക്ക് സമ്മാനിച്ചത്. സൂപ്പര്‍ താരത്തില്‍ നിന്നും ലഭിച്ച സമ്മാനം കണ്ട് സുഗത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

'2022 വര്‍ഷത്തിന്റെ അവസാനം എനിക്ക് ആ മഹാഭാഗ്യം ലഭിച്ചു. തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ അജിത് കുമാറുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു അഡ്വഞ്ചര്‍ ബൈക്ക് ഓടിക്കുന്ന ഒരു മികച്ച ബൈക്കര്‍ കൂടിയായ അദ്ദേഹത്തിന് വേണ്ടി ഒരു സമ്പൂര്‍ണ നോര്‍ത്ത്-ഈസ്റ്റ് ടൂര്‍ സംഘടിപ്പിച്ചു. അദ്ദേഹത്തോടൊപ്പമുള്ള റൈഡില്‍ എന്റെ വിശ്വസ്തനായ ഡ്യൂക്ക് 390 പങ്കാളിയായി' സുഗത് ഇന്‍സ്റ്റയില്‍ കുറിച്ചു.

ajith kumar gift superbike fellow rider

'റൈഡിന് ശേഷം തന്നോടൊപ്പം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഒരു ടൂര്‍ കൂടി നടത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ആ റൈഡ്് ഞങ്ങള്‍ മെയ് 6-ന് പൂര്‍ത്തിയാക്കി. യാത്രയിലുടനീളം മറക്കാനാവാത്ത നിരവധി ഓര്‍മ്മകളാണ് എനിക്ക് സമ്മാനിച്ചത്. നിരവധി മനോഹരമായ സൂര്യാസ്തമയങ്ങള്‍ക്കും സൂര്യോദയങ്ങള്‍ക്കും സാക്ഷിയാവാനായി. ഒരു മോട്ടോര്‍ സൈക്കിള്‍ എന്നതിലുപരി എന്നെ സംബന്ധിച്ചിടത്തോളം ഈ ബിഎംഡബ്ല്യു F 850 GS എനിക്ക് വളരെയധികം വിലപിടിപ്പുള്ളതാണ്. ഇത് എനിക്ക് അദ്ദേഹം സമ്മാനിച്ചതാണ്. ' സുഗത് എഴുതി.

'ലോകം ചുറ്റാന്‍ കഴിയുന്ന ഈ മനോഹരമായ F 850 GS എനിക്ക് ലഭിക്കണമെന്ന് രണ്ടാമതൊന്ന് ആലോചിച്ചിക്കാതെ തന്നെ അദ്ദേഹം ആഗ്രഹിച്ചു. ഈ വ്യക്തിക്ക് എന്റെ ജീവിതത്തിലുള്ള പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. എനിക്ക് നല്ലത് വരണമെന്ന് മാത്രം ആഗ്രഹിക്കുന്ന, തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരു ജ്യേഷ്ഠസഹോദരനായി അദ്ദേഹം നിലകൊള്ളുന്നു. നിങ്ങളാണ് ബെസ്റ്റ്, അണ്ണാ' സുഗത് എഴുതി അവസാനിപ്പിച്ചു.

കരുത്തിനും ചാരുതയ്ക്കും പേരുകേട്ട ഒരു സൂപ്പര്‍ ബൈക്കാണ് ബിഎംഡബ്ല്യു F 850 GS. ഏകദേശം 12.5 ലക്ഷം രൂപയാണ് ഈ ബിഎംഡബ്ല്യു മോഡലിന്റെ പ്രാരംഭ വില. സഹ റൈഡറും സഹോദര തുല്യനുമായ വ്യക്തിയോട് അജിത് കാണിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് ഈ സൂപ്പര്‍ ബൈക്ക്. 90 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള 853 cc പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 6 സ്പീഡ് കോണ്‍സ്‌റ്റെന്റ് മെഷ് ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്.

മികച്ച ലുക്കും ഫിറ്റും ഫിനിഷുമുള്ള ഈ സൂപ്പര്‍ ബൈക്ക് വൈവധ്യമാര്‍ന്ന റേഞ്ചിലുള്ള സീറ്റ് ഹൈറ്റുകളില്‍ ലഭ്യമാണ്. മികച്ച ഇലക്‌ട്രോണിക്‌സ് സജ്ജീകരണങ്ങളും മറ്റൊരു പ്ലസാണ്. എച്ച് വിനോദ് ഒരുക്കിയ 'തുനിവ്' ആണ് അജിത്തിന്‍േറതായി ഒടുവില്‍ പുറത്ത് വന്ന ചിത്രം. ആഗോള തലയത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ അജിത് ചിത്രങ്ങളില്‍ രണ്ടാമതെത്തിയിരുന്നു തുനിവ്. അജിത്തിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ വിടമുയര്‍ച്ചിക്കായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 25, 2023, 13:11 [IST]
English summary
Actor ajith kumar gifts bmw f 850 gs super bike worth rs 12 5 lakh to fellow rider
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X