തമിഴ് സിനിമയുടെ ടോം ക്രൂസ്; റേസിങ്ങ് ട്രാക്കിനെ തീ പിടിപ്പിക്കാൻ തല ഇറങ്ങുന്നതങ്ങ് ഫ്രാൻസിൽ
ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ റേസറായ ഒരു നടനുണ്ടോ എന്ന് ചോദിച്ചാൽ അത് തമിഴ് സിനിമയുടെ തലയായ അജിത് മാത്രമേയുളളു. പലരും ഹോബിയായി റേസിങ്ങിനെ കാണുമ്പോൾ അഭിനയം പോലെ തന്നെ തൻ്റെ ജീവാത്മാവും പരമാത്മാവുമായിട്ടാണ് റേസിങ്ങിനെ താരം കാണുന്നത്. അത് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ കഴിഞ്ഞ തവണത്തെ റേസിങ്ങിലെ പ്രകടനം. ഒന്നു രണ്ട് തവണ അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു എങ്കിലും ഗംഭീര തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്. സിനിമയിലെ അഭിനയം കണ്ട് ആരാധന തോന്നിയെങ്കിൽ ഇപ്പോൾ യുവാക്കൾ അദ്ദേഹത്തിൻ്റെ റേസിങ്ങ് കണ്ടാണ് ആരാധകരായി മാറുന്നത്.
നിലവിൽ പോർഷ 911 G3 കപ്പ് 992 എന്ന കാറാണ് അദ്ദേഹം ഈ പ്രാക്ടീസ് റണ്ണിനും റേസിനുമായി ഉപയോഗിക്കുന്നത്. വൈറ്റ് ഷെയ്ഡിൽ സാഫ്റൺ, Jz[d സ്റ്റിക്കറുകൾ പതിപ്പിച്ചാണ് കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കാറിൻ്റെ വശത്ത് തമിഴ്‌നാട് സർക്കാരിൻ്റെ കായിക വകുപ്പിൻ്റെ ലോഗോയും സ്ഥാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ കാർ കാർ റേസിംഗ് ആവശ്യത്തിന് മാത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

3996 സിസി എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. കാറിന് 4585 mm നീളവും, 1920 mm വീതിയും, 2457 mm വീൽബേസുമാണ് ഉള്ളത്. റേസ് കാറായതിനാൽ ഒരു റിയർ വീൽ ഡ്രൈവ് കാറാണിത്. റേസ് കാറുകൾ സാധാരണയായി റിയർ വീൽ ഡ്രൈവ് കാറുകളായാണ് രൂപകൽപ്പന ചെയ്യുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ താരം ഒരു ഫെറാറി സ്വന്തമാക്കിയിരുന്നു.
3996 സിസി, 6 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ പോര്‍ഷ കാറിന് കരുത്തേകുന്നത്. ഓരോ സിലിണ്ടറിനും 4 വാല്‍വുകള്‍ വീതമുണ്ട്. 8500 ആര്‍പിഎമ്മില്‍ 518 bhp പവറും 6300 ആര്‍പിഎമ്മില്‍ 465 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ താരം ജൂലൈയിൽ നടക്കാനിരിക്കുന്ന ഫ്രാൻസിലെ പോൾ റിച്ചാർഡ് റേസ് ട്രാക്കിൽ മക്ലാരൻ 24H കാർ റേസിന് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളാണ്. വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ അദ്ദേഹത്തിന് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. അപകടം സംഭവിച്ചപ്പോൾ ആരാധകർ അദ്ദേഹത്തിൻ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.
കാറുകളോട് അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്ന അജിത്തിന്റെ പക്കല്‍ വില കൂടിയ നിരവധി കാറുകള്‍ ഉണ്ട്. ലംബോര്‍ഗിനി, മെര്‍സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ കാറുകളും ധാരാളം ബൈക്കുകളും സ്വന്തമായുണ്ട്. 19.8 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ബിഎംഡബ്ല്യു S1000RR, ഏകദേശം 20 ലക്ഷം രൂപ വിലയുള്ള അപ്രീലിയ കപ്പോനോര്‍ഡ് 1200, 21 ലക്ഷത്തിലേറെ വിലയുള്ള ബിഎംഡബ്ല്യു K1300 S, കവാസാക്കി നിഞ്ച ZX 14R എന്നിങ്ങനെ ചില അതിമനോഹരമായ ബൈക്കുകള്‍ അജിത് കുമാറിന്റെ പക്കലുണ്ട്.
അജിത്ത് സ്വന്തമാക്കിയ ഫെറാറിയുടെ വില ഏകദേശം ഒമ്പത് കോടി രൂപയായിരുന്നു. 780 PS പവര്‍ നല്‍കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് ഈ ഫെറാറി കാറിന് കരുത്തേകുന്നത്. ഫെറാറി പോര്‍ടേഫിനോ F8 ട്രിബ്യൂട്ടോ എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സ്‌പൈഡര്‍ വേരിയന്റിന് 2.4 സെക്കന്‍ഡും സ്ട്രാഡേല്‍ വേരിയന്റിന് 2 സെക്കന്‍ഡും മതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








