'വഴങ്ങിക്കൊടുക്കാത്തതിന്' അവസരങ്ങള്‍ നഷ്ടമായ നടന്‍! ലക്ഷങ്ങളുടെ ബെന്‍സ് വാങ്ങി മുന്‍ മിസ്റ്റര്‍ ഇന്ത്യ

കഴിഞ്ഞ വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മലയാളികള്‍ക്ക് പരിചിതമായ വാക്കാണ് 'കാസ്റ്റിംഗ് കൗച്ച്'. അവസരം വാഗദാനം ചെയ്ത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഏത് തൊഴില്‍ മേഖലയിലും ഈ വാക്ക് അനുയോജ്യമാണെങ്കിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണ് ഈ ഇത് കൂടുതലായി ഉപയോഗിക്കാറുള്ളത്. അടുത്ത കാലത്തായി സിനിമ നടിമാരാണ് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയത്. എന്നാല്‍ 2023-ല്‍ വിട്ടുവീഴ്ചക്ക് തയാറാകാത്തതിന് ചില ഷോകള്‍ നഷ്ടമായതായി തുറന്ന് പറഞ്ഞ നടനാണ് ആകാശ് ചൗധരി. ഇത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.

ടിവി ഷോകളിലൂടെ ശ്രദ്ധേയനായ ആകാശ് ചൗധരി (Akash Chaudhary) മുന്‍ മിസ്റ്റര്‍ ഇന്ത്യ കൂടിയാണ്. സ്പ്ലിറ്റ്‌സ്‌വില്ല ഷോയിലൂടെ പ്രശസ്തനായ ആകാശ് നടന്‍ മാത്രമല്ല നിര്‍മാതാവ് കൂടിയാണ്. ഇപ്പോള്‍ തന്റെ യാത്രകള്‍ കൂടുതല്‍ ആഡംബര പൂര്‍ണമാക്കി പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചുവടെ വായിക്കാം.

akash chaudhary mercedes benz c-class

പുതിയ മെര്‍സിഡീസ് ബെന്‍സ് C ക്ലാസ് ആണ് ആകാശ് വാങ്ങിയിരിക്കുന്നത്. ഓട്ടോഹാംഗര്‍ എന്ന പേജ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ മെര്‍സിഡീസ് കാറുകള്‍ വാങ്ങുന്ന പുതിയ സെലിബ്രിറ്റികളെ ചുറ്റിപ്പറ്റിയുള്ള കണ്ടന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മെര്‍സിഡീസ് ഡീലര്‍ഷിപ്പിലെത്തിയാണ് നടന്‍ കാര്‍ ഡെലിവറിയെടുത്തത്. ഷോറൂം ജീവനക്കാര്‍ നടനെ അഭിനന്ദിക്കുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. കാറിന്റെ കവര്‍ മാറ്റിയ ശേഷം നടന്‍ പുതിയ കാറിന്റെ കൂടെ ചിത്രങ്ങള്‍ എടുത്തു.

ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണ് C-ക്ലാസ്. സെലിബ്രിറ്റികളെ സംബന്ധിച്ച് ഇത് ഒരു സാധാരണ ഉല്‍പ്പന്നം മാത്രമാണെങ്കിലും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബെന്‍സ് കാറുകളില്‍ ഒന്നാണ്. മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് ഉടമയാകുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ആകാശ് ചൗധരി.

akash chaudhary mercedes benz c-class

കോടികള്‍ ഒന്നും മുടക്കാതെ ലക്ഷ്വറി ഫീച്ചറുകളും ശക്തമായ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ഈ കാറിന് ആവശ്യക്കാര്‍ ഏറെയാണ്. 2024 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന്റെ സമയത്ത് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, യുഎസ്ബി പാക്കേജ് പ്ലസ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ഡിജിറ്റല്‍ കീ ഹാന്‍ഡ്ഓവര്‍ എന്നീ ഫീച്ചറുകള്‍ കാറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ ഈ കാര്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലക്ഷ്വറി സെഡാന്‍ വാങ്ങാന്‍ കഴിയും. 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 204 hp പവറും 300 Nm പീക്ക് പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പെട്രോള്‍ പതിപ്പുകള്‍ വെറും 7.3 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

akash chaudhary mercedes benz c-class

C220d, C300d എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് ലഭ്യമാണ്. ആദ്യത്തെ വേരിയന്റില്‍ ഡീസല്‍ എഞ്ചിന്‍ 200 bhp പവറും 440 Nm ടോര്‍ക്കും നല്‍കുന്നു. C300d വേരിയന്റില്‍ പവര്‍, ടോര്‍ക്ക് കണക്കുകള്‍ യഥാക്രമം 265 hp/ 550 Nm ആണ്. ഇവ രണ്ടിലും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നു.

കൂട്ടത്തില്‍ ശക്തമായ ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന് 4.75 മീറ്ററില്‍ കൂടുതല്‍ നീളവും 2.86 മീറ്റര്‍ വീല്‍ബേസും ഉണ്ട്. ഈ ആഡംബര സെഡാന്‍ കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.

7 നിറങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് വാങ്ങാം. 61.85 ലക്ഷം മുതലാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 69 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയോടാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Saturday, January 18, 2025, 17:11 [IST]
English summary
Actor akash chaudhary buys brand new mercedes benz c class luxury sedan
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X