ചേട്ടനെ പോലെ തന്നെ അനിയനും വാഹനപ്രേമി; മഹീന്ദ്രയുടെ കൊമ്പനെ സ്വന്തമാക്കി അഖിൽ ചക്കാലയ്ക്കൽ

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവികൾ സ്വന്തമാക്കുന്നവരിൽ കൂടുത ഇപ്പോൾ സെലിബ്രിറ്റികളാണ്. ആഡംബര വാഹനങ്ങൾ വാങ്ങുന്നതിലും കൂടുതൽ ആളുകൾ ഇപ്പോൾ ഇവിയിലേക്ക് തിരിയുകയാണ്. ആ കൂട്ടത്തിൽ ഒരാൾ കൂടെ ചേർന്നിരിക്കുകയാണ്. അത് മറ്റാരുമല്ല മലയാള സിനിമയിലെ യൂത്ത് സ്റ്റാറായ അമിത് ചക്കാലയ്ക്കലാണ്. അദ്ദേഹത്തിൻ്റെ അനിയൻ അഖിൽ ആണ് മഹീന്ദ്രയുടെ ഇവിയായ BE6 സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ മീന്ദ്രയുടെ ഷോറൂമിൽ നിന്നാണ് കുടുംബസമേതം എത്തി വാഹനം ഡെലിവറി എടുത്തത്. അഖിൽ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. നിരവധി പേർ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് കൊണ്ട് കമൻ്റ് ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റെൽത്ത് ബ്ലാക്ക് കളര്‍ ഓപ്ഷനാണ് അഖിൽ തെരഞ്ഞെടുത്തിരിക്കുന്നത്. മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ വില 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. കാറിന്റെ ഉയര്‍ന്ന വേരിയന്റായ പായ്ക്ക് 3-യുടെ ഡെലിവറി മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത് എന്നതിനാല്‍ ബ്ലെസ്‌ലിയും അത് തന്നെയായിരിക്കും വാങ്ങിയിട്ടുണ്ടാകുക. ഇവിയുടെ ടോപ് സ്‌പെക് വേരിയന്റ് നിരത്തിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയോളമാകും.

മഹീന്ദ്രയുടെ ബോണ്‍-ഇലക്ട്രിക് കാറുകളില്‍ ആദ്യത്തേതാണ് ഈ എസ്‌യുവി. സ്ലിമ്മും അഗ്രസീവുമായ ഫ്രണ്ട് ഫാസിയയുമായി വരുന്ന ഇവിക്ക് ഒരു അത്‌ലറ്റിക് ലുക്കുണ്ട്. പിന്നില്‍, എല്‍ഇഡി ലൈറ്റ്ബാര്‍ കണക്റ്റ് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്പ്ലിറ്റ് റിയര്‍ സ്പോയിലറും BE 6 ഇവിയില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളാണ് ഇത് ഉപയോഗിക്കുന്നത്.

BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളില്‍ 228 bhp പവറും പരമാവധി 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ 282 bhp പവറില്‍ 380 Nm ടോര്‍ക്ക് വരെ നല്‍കാന്‍ കഴിവുള്ള മോട്ടോറുമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വരുന്നത്.

ഇവയ്ക്ക് സിംഗിള്‍ ചാര്‍ജില്‍ യഥാക്രമം 556 കിലോമീറ്റര്‍, 682 കിലോമീറ്റര്‍ എന്നിങ്ങനെയാണ് റേഞ്ച് നല്‍കാനാവുക. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കാറിലുണ്ട്. മോഡലിന്റെ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടിയും മഹീന്ദ്ര നല്‍കുന്നുണ്ട്. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മഹീന്ദ്ര പറയുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഇന്‍-ബില്‍റ്റ് വൈ-ഫൈയുള്ള 5G കണക്റ്റിവിറ്റി, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും BE 6-ല്‍ സജ്ജീകരിച്ചിരിക്കുന്നു.

എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 13, 2025, 15:00 [IST]
English summary
Actor amith chakkalakals brother akhil brings home new mahindra be6 video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X