ദീപാവലിക്ക് പടക്കത്തിന് പകരം പൊട്ടിച്ചത് കോടികള്‍! മെയ്ബാക്ക് സ്വന്തമാക്കി ഷാരൂഖിനെ 'ഡോണ്‍' ആക്കിയ നടന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കപ്പെടുന്ന സമയമാണ് ഉത്സവകാലം. ദീപാവലി സമയത്ത് പുത്തന്‍ വാഹനം വീട്ടിലെത്തിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നതിനാല്‍ മാസ് മാര്‍ക്കറ്റ് കാറുകള്‍, ലക്ഷ്വറി കാറുകള്‍ എന്ന വ്യത്യാസമില്ലാതെ കച്ചവടം പൊടിപൊടിക്കും. എല്ലാ വര്‍ഷവും സാധാരണക്കാരെ പോലെ സെലിബ്രിറ്റികളും ദീപാവലി സമയത്ത് കാറുകള്‍ വാങ്ങാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സീരിയല്‍ നടിമാരില്‍ ഒരാളായ നിയ ശര്‍മ പുതിയ മെര്‍സിഡീസ് AMG CLE 53 കൂപ്പെ സ്വന്തമാക്കിയത്. ഇപ്പോള്‍ ബോളിവുഡിലെ ബഹുമുഖ പ്രതിഭകളില്‍ ഒരാളായ ഫര്‍ഹാന്‍ അക്തര്‍ ദീപാവലിക്ക് കോടികള്‍ വിലമതിക്കുന്ന മെര്‍സിഡീസ് കാര്‍ ഗരാജിലെത്തിച്ചു.

പുതിയ മെര്‍സിഡീസ് മെയ്ബാക്ക് GLS 600 എന്ന അത്യാഡംബര കാര്‍ ആണ് നടനും സംവിധായകനും നിര്‍മാതാവുമായ ഫര്‍ഹാന്‍ സ്വന്തമാക്കിയത്. മെര്‍സിഡീസ് മെയ്ബാക്ക് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫര്‍ഹാന്‍ മെര്‍സിഡീസ് മെയ്ബാക്ക് S ക്ലാസ് S 580 സ്വന്തമാക്കിയിരുന്നു. ഐതിഹാസിക തിരക്കഥാകൃത്തും ഗാന രചയിതാവുമായ ജാവേദ് അക്തറിന്റെയും ഹണി ഇറാനിയുടെയും മകനാണ് ഫര്‍ഹാന്‍.

farhan akhtar buys maybach gls600

അദ്ദേഹത്തിന്റെ കന്നി ചിത്രമായ ദില്‍ ചാഹ്താ ഹേ (2001) യൂത്തിനെ കേന്ദ്രീകരിച്ച് വരുന്ന സിനിമകളുടെ രീതി തന്നെ പൊളിച്ചെഴുതിയ കള്‍ട്ട് ക്ലാസിക് ആണ്. ശേഷം ഷാരൂഖ് ഖാനെ നായകനാക്കി ഡോണ്‍, ഡോണ്‍ 2 എന്നീ സിനിമകള്‍ ചെയ്ത ശേഷം നായകനായി വെള്ളിത്തിരയില്‍ തിളങ്ങി. റോക്ക് ഓണ്‍, സിന്ദഗി നാ മിലേഗി ദോബാര, ഭാഗ് മില്‍ഖ ഭാഗ്, തൂഫാന്‍ എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍.

എക്‌സല്‍ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന ബാനറിന് കീഴില്‍ റിതേശ് സിദ്ധ്വാനിയുമായി ചേര്‍ന്ന് ഡോണ്‍ അടക്കമുള്ള സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 2025-ലെ കണക്കുകള്‍ അനുസരിച്ച് 150 കോടി രൂപയാണ് ഫര്‍ഹാന്‍ അക്തറിന്റെ ആസ്തി. സിനിമയില്‍ നിന്ന് കോടികള്‍ സമ്പാദിക്കുന്ന ഫര്‍ഹാന്‍ ആഡംബര കാറുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

പോര്‍ഷ 911 കരേര S, മെര്‍സിഡീസ് ബെന്‍സ് GLS 350d, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, റേഞ്ച് റോവര്‍ വോഗ് എന്നിവയടങ്ങുന്ന ഗരാജിലേക്കാണ് ഇന്ത്യയിലെ ഏറ്റവും ആഡംബരം തുളുമ്പുന്ന എസ്‌യുവികളില്‍ ഒന്നായ 2025 മെര്‍സിഡീസ മെയ്ബാക്ക് GLS 600 4MATIC എത്തുന്നത്.കാര്‍ മോഡലിന് 3.20 കോടി രൂപയാണ് വില. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് മുംബൈയില്‍ 3.80 കോടി രൂപ ഓണ്‍റോഡ് വിലയാകും.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സഞ്ജയ് ദത്ത് ഇതേ വാഹനം സ്വന്തമാക്കിയിരുന്നു. മെര്‍സിഡീസ് മെയ്ബാക്കിന്റെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയാണ് GLS 600. 2025 അപ്ഡേറ്റിന്റെ ഭാഗമായി പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, മെയ്ബാക്ക് മോണോബ്ലോക്ക് അലോയ് വീലുകള്‍, സൂക്ഷ്മമായ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ എന്നിവ ലഭിച്ചു. അതേസമയം സിഗ്‌നേച്ചര്‍ ക്രോം-ഹെവി ലുക്ക് നിലനിര്‍ത്തുന്നു. എസ്യുവിയില്‍ റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 27-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയുണ്ട്.

farhan akhtar buys maybach gls600

ഭീമാകാരനായ ആഡംബര എസ്‌യുവിയില്‍ 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് തുടിപ്പേകുന്നത്. മൊത്തത്തില്‍ 557 bhp പവറും 730 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് മാത്രമാണ് 22 bhp പവറും 250 Nm ടോര്‍ക്കും വരുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും മെര്‍സിഡീസിന്റെ 4MATIC സിസ്റ്റവും വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.

ഇതിന്റെ വലുപ്പം വെച്ച് നോക്കുമ്പോള്‍ ശ്രദ്ധേയമായ പ്രകടനമാണ് മെര്‍സിഡീസ് മെയ്ബാക്ക് GLS 600 എസ്‌യുവി കാഴ്ചവെക്കുന്നത്. വെറും 4.9 സെക്കന്‍ഡിനുള്ളില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കുറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്‌ട്രോണിക്കി പരിമിതപ്പെടുത്തിയിരിക്കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഹൈ-ബീം അസിസ്റ്റ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) GLS 600 ലക്ഷ്വറി എസ്‌യുവിയില്‍ ലഭ്യമാണ്. സമ്പത്തിന്റെയും വിജയത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് മെര്‍സിഡീസ് മെയ്ബാക്ക്. മുന്‍നിര ബിസിനസുകാര്‍ക്കും എ-ലിസ്റ്റ് സെലിബ്രിറ്റികള്‍ക്കും ഇടയില്‍ GLS 600 മെയ്ബാക്ക് ഇതിനകം തന്നെ ഒരു ജനപ്രിയ ചോയ്‌സാണ്.

More from DriveSpark

Article Published On: Tuesday, October 21, 2025, 19:40 [IST]
English summary
Actor and filmmaker farhan akhtar buys mercedes maybach gls600 luxury suv worth rs 3 80 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X