പണമില്ലാത്തതിനാല്‍ നടന്റെ ഗരാജില്‍ കഴിഞ്ഞ സൂപ്പര്‍താരം! ഇന്ന് സഞ്ചാരം കോടികളുടെ ഡിഫെന്‍ഡറില്‍

സിനിമാ താരങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള എസ്‌യുവികളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാകും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ആഗോള തലത്തില്‍ ഏറ്റവും പോപ്പുലറായ ഓഫ്‌റോഡര്‍ എസ്‌യുവി ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലും തരംഗം തീര്‍ക്കുകയാണ്. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഡിഫെന്‍ഡര്‍ അടക്കമുള്ള കാറുകള്‍ക്ക് ഇനി വിലയും കുറയാന്‍ പോകുന്നതായാണ് പറയപ്പെടുന്നത് അങ്ങനെ വരുമ്പോള്‍ ഡിഫെന്‍ഡര്‍ ഓണര്‍ ആകുന്ന സെലിബ്രിറ്റികളുടെ പട്ടിക ഇനിയും നീളും. മോളിവുഡില്‍ മമ്മൂട്ടിയുടെ ഡിഫെന്‍ഡര്‍ വളരെ ഫെയ്മസാണ്. സമാനമായ രീതിയില്‍ ബോളിവുഡിലെ ഒരു വെറ്ററന്‍ നടനും ഡിഫെന്‍ഡറില്‍ വന്നിറങ്ങുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് ആരാണെന്ന് നോക്കാം.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്‌റ്റൈലുകളിലാണ് വില്‍ക്കുന്നത്: 90, 110, 130. വലിപ്പത്തിന്റെയും ശേഷിയുടെയും കാര്യത്തിലാണ് ഇവ വ്യത്യാസപ്പെടുന്നത്. കൂട്ടത്തില്‍ ഏറ്റവും ചെറുതും കുറഞ്ഞ വീല്‍ബേസുമായി വരുന്ന ഡിഫെന്‍ഡര്‍ 90-ക്ക് രണ്ട് ഡോറുകളാണ് ലഭിക്കുന്നത്. നാല് ഡോറുകളും ക്യാബിനില്‍ മതിയായ ഇടവും നല്‍കുന്ന ഡിഫെന്‍ഡര്‍ 110 ആണ് ഫാമിലികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.

anil kapoor land rover defender

ഡിഫെന്‍ഡര്‍ 130 ആണ് ഏറ്റവും നീളം കൂടിയത്. മൂന്ന് നിര സീറ്റിംഗ് കോണ്‍ഫിഗറേഷനും വലിയ കാര്‍ഗോ ഏരിയയും ഉള്ളതിനാല്‍ വലിയ കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ പരമാവധി കപാസിറ്റി ആവശ്യമുള്ളവര്‍ക്കാണ് ഇത് അനുയോജ്യം. ഇവിടെ ബോളിവുഡ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത് ഡിഫെന്‍ഡര്‍ 130 ആണ്. ഡിഫെന്‍ഡര്‍ 130 HSE മോഡലില്‍ 3 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

പരമാവധി 394 bhp പവറും 550 Nm പീക്ക് ടോര്‍ക്കും ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഒരു മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ശക്തമായ എഞ്ചിനും ഓഫ്‌റോഡ് ശേഷികളുമുള്ള ഈ എസ്‌യുവി സ്വന്തമാക്കിയ മുതിര്‍ന്ന നടന്‍ മറ്റാരുമല്ല 90'സ് കിഡ്‌സിന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളായ അനില്‍ കപൂറാണ്.

anil kapoor land rover defender

ഒരുകാലത്ത് മിസ്റ്റര്‍ ഇന്ത്യ, വിര്‍സാത്, നായക്: ദ റിയല്‍ ഹീറോ, തേസാബ്, മഷാല്‍, ലംഹേ, 1942: എ ലവ് സ്‌റ്റോറി, പുകാര്‍, രാം ലഖന്‍, ചമേലി കി ശാദി, കര്‍മ എന്നീ മികച്ച പടങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. ഇന്ത്യയുടെ യശസ്സ് ഓസ്‌കാര്‍ വേദിയിലെത്തിച്ച ഡാനി ബോയലിന്റെ സ്ലംഡോഗ് മില്യണയറിലൂടെ അനില്‍ കപൂര്‍ വിദേശത്തും താരമായി. 1979-ല്‍ അരങ്ങേറ്റം കുറിച്ച അനില്‍ നായകനായി അഭിനയിച്ച ആദ്യ പടം വന്നത് 1983-ലാണ്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ സഹനടന്റെ വേഷങ്ങളിലും മറ്റും. അഭിനയിക്കാന്‍ താരത്തിന് ഒരു മടിയുമില്ല. 2023 ല്‍ പുറത്തിറങ്ങിയ 'അനിമല്‍' എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിന്റെ പിതാവായി അഭിനയിച്ചുകൊണ്ട് അനില്‍ കപൂര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹൃതിക് റോഷന്റെ വരാന്‍ പോകുന്ന 'വാര്‍ 2' എന്ന വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സ് ചിത്രത്തില്‍ താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

anil kapoor land rover defender

ഇതിനുപുറമെ, നടി ആലിയ ഭട്ട് കൂടി അഭിനയിക്കുന്ന 'ആല്‍ഫ' എന്ന സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് അനില്‍ കപൂറാണ്. പ്രശസ്ത നിര്‍മാതാവായ സുരീന്ദര്‍ കപൂറിന്റെ മകനായ അനില്‍ കപൂര്‍ സാമ്പത്തിക പ്രയാസം നല്ല പോലെ അനുഭവിച്ച വ്യക്തിയാണ്. മുംബൈ നഗരത്തില്‍ ആദ്യമായി എത്തിയപ്പോള്‍ കൈയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നടന്‍ രാജ് കപൂറിന്റെ ഗരാജിലായിരുന്നു അനില്‍ കപൂറിന്റെയും കുടുംബത്തിന്റെയും താമസം.

എന്നാല്‍ ഇപ്പോള്‍ കോടികളുടെ സമ്പാദ്യമുള്ള അനിലിന്റെ ഗരാജും ആരെയും മോഹിപ്പിക്കുന്നതാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അനില്‍ കപൂര്‍ ഇതിനകം സമ്പന്നമായ തന്റെ ഗരാജിലേക്ക് ഒരു ഡിഫെന്‍ഡര്‍ കൂടി ചേര്‍ത്തത്. ഇപ്പോള്‍ തന്റെ ഡിഫെന്‍ഡറില്‍ പൊതുമധ്യത്തിലെത്തിയ നടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ഈ വീഡിയോയില്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെ അകമ്പടിയില്‍ നടന്‍ ഡിഫെന്‍ഡറില്‍ നിന്ന് ഇറങ്ങുന്നത് കാണാം. അനില്‍ കപൂര്‍ 2024 ഓഗസ്റ്റിലാണ് സാന്റോറിനി ബ്ലാക്ക് നിറത്തിലുള്ള ഈ ഡിഫെന്‍ഡര്‍ 130 വാങ്ങിയതെന്നാണ് വിവരം. അനില്‍ കപൂര്‍ ഡിഫന്‍ഡര്‍ 130 കാറിന്റെ HSE വേരിയന്റാണ് ഉപയോഗിക്കുന്നത്. അനില്‍ കപൂറിന് ഡിഫെന്‍ഡര്‍ കൂടാതെ ജെഎല്‍ആര്‍ തന്നെ പുറത്തിറക്കുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB മോഡലും സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Tuesday, June 3, 2025, 11:07 [IST]
English summary
Actor anil kapoor seen arriving in land rover defender at andheri viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X