മോളിവുഡിൽ ഇന്ത്യൻ ടെസ്‌ലയ്ക്ക് പ്രിയമേറുന്നു! ഹിറ്റ് നായകൻ സ്വന്തമാക്കിയത് മഹീന്ദ്രയുടെ കരിമ്പുലിയെ

രാജ്യത്ത് ഇവികളോടുളള പ്രിയം വർധിച്ചുവരുന്നതിനൊപ്പം തന്നെ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾക്കാണ് ഡിമാൻ്റ് കൂടുതൽ. മോളിവുഡിലും ടെലിവിഷൻ സീരിയൽ രംഗത്തുളള നടീനടൻമാരെല്ലാം മഹീന്ദ്രയുടെ ഇവി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് മോളിവുഡിലെ ഒരു ചോക്ലേറ്റ് പയ്യനും എത്തിയിട്ടുണ്ടേ. ഇദ്ദേഹത്തിൻ്റെ സഹോദരനെ മനസിലാക്കാൻ നിവേദ്യം എന്ന ഒറ്റ ചിത്രം മതി. അതേ വിനു മോഹൻ തന്നെ. അദ്ദേഹത്തിൻ്റെ അനിയൻ അനു മോഹനും സിനിമയിലേക്ക് എത്തിയിരുന്നു. അയ്യപ്പനും കോശിയും, ബിഗ് ബെൻ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. അനു മോഹന് താൽപ്പര്യം ഇവി വാഹനങ്ങളോടാണ് എന്ന് ഒരിക്കൽ പറഞ്ഞിരുന്നു.

അത് കൊണ്ട് തന്നെ താരം തൻ്റെ യാത്രകൾക്ക് കൂട്ടായി മഹീന്ദ്രയുടെ ഇന്ത്യൻ ടെസ്‌ലയെ സ്വന്തമാക്കിയിരിക്കുകയാണ്. താരം ഭാര്യ മഹേശ്വരിയും മകനും അമ്മയും അഭിനയത്രിയുമായ ശോഭ മോഹനുമൊപ്പമാണ് വാഹനം ഡെലിവറി എടുക്കാൻ എത്തിയത്. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

anu mohan buys mahindra xev 9e

ഇവിയുടെ ലോവർ വേരിയന്റുകൾക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ ടോപ്പ് വേരിയന്റുകൾ 79 kWh ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 Bhp കരുത്തിൽ 380 Nm ടോർക്ക് വരെ നിർമിക്കാൻ പാകമാണ്. ഈ മോഡലുകൾ പൂർണ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വരെ സമ്മാനിക്കും. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്‌യുവിയാണിത്. XUV 9E ഇവിയുടെ മുൻവശം മസ്ക്കുലാർ ആയതും എന്നാൽ പ്രീമിയം ലുക്കിലുമാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

anu mohan buys mahindra xev 9e

കൺസെപ്റ്റ് പതിപ്പിൽ കണ്ട മിക്ക ഡിസൈൻ ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇവികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്. കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു ഹൈലൈറ്റ്.

മോഡലിൻ്റെ സ്റ്റെൽത്ത് ബ്ലാക്ക് ആണ് അനു മോഹൻ തെരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ ഫീച്ചറുകളിലേക്ക് നോക്കിയാൽ മിക്ക ആധുനിക മഹീന്ദ്ര വാഹനങ്ങളെയും പോലെ XUV 9E ഇവിയും ഫീച്ചറുകളാൽ സമ്പന്നമായ മോഡലാണെന്ന് കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും. ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകൾ പോലുള്ള പ്രീമിയം സവിശേഷതകൾ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

anu mohan buys mahindra xev 9e

7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംഗതികളും മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിലെ അടിപൊളിയാക്കുന്നുണ്ട്.

anu mohan buys mahindra xev 9e

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 15, 2025, 21:49 [IST]
English summary
Actor anu mohan added new mahinda xev 9e added to the garage check out the video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X