അച്ഛനാകാന്‍ പ്രായമുള്ള നടനെ കെട്ടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ്! ഓടിച്ച് നടക്കുന്നത് 1 കോടിയുടെ ബെന്‍സ്
ഇന്ത്യയിലെ സമ്പന്നരുടെ ജനപ്രിയ കാര്‍ മോഡലുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്. ഇതൊരു ആഡംബര സെഡാന്‍ കാറാണ്. ആഡംബര സവിശേഷതകള്‍ കുത്തിനിറച്ച കാറുകളില്‍ ഒന്നാണിത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ഈ കാറില്‍ ജര്‍മന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു.
ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്. ഈ ആഡംബര സെഡാന്‍ 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 2.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍, 3.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

അത്യാധുനിക ആഡംബരവും സുരക്ഷാ സവിശേഷതകളും സുഖകരമായ യാത്രയും പ്രധാനം ചെയ്യുന്ന ഒരു ആഡംബര സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന പണക്കാര്‍ക്ക് പറ്റിയ ഓപ്ഷനാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 78.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.
ഉയര്‍ന്ന വിലയുണ്ടെങ്കിലും ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ വാങ്ങാന്‍ സമ്പന്നരായ ആളുകള്‍ തിരക്ക് കൂട്ടുന്നു. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങിയ നിരവധി മുന്‍നിര ബോളിവുഡ് താരങ്ങള്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം തന്നെ ബോളിവുഡിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൂറ ഖാനും ഈ ആഡംബര കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.

നടി രവീണ ടണ്ടണിന്റെ കൂടെ ഷൂറ പ്രവര്‍ത്തിച്ചിരുന്നു. ഷൂറ ഖാന്‍ എന്ന പേര് കേട്ട് മനസ്സിലാകാത്തവര്‍ക്ക് ഒരുപക്ഷേ ഇവരുടെ ഭാര്‍ത്താവിന്റെ പേര് പറഞ്ഞാല്‍ അറിയും. പ്രമുഖ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ ഭാര്യയാണ് രണ്ടാമത്തെ ഭാര്യയാണ് ഷൂറ. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ്.
നടി മലൈക അറോറയുമായുള്ള 19 വര്‍ഷത്തെ ദാമ്പത്യ ജീവിതം അര്‍ബാസ് 2017-ല്‍ അവസാനിപ്പിച്ചിരുന്നു. 2023-ല്‍ മുംബൈയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് അര്‍ബാസ് ഖാന്‍ ഷൂറ ഖാനെ ജീവിതസഖിയാക്കിയത്. വിവാഹ സമയത്ത് ഇരുവരുടെയും പ്രായ വ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. വിവാഹ സമയത്ത് 56 വയസായിരുന്നു അര്‍ബാസിന്റെ പ്രായം.

ഇരുവരും തമ്മില്‍ 22 വയസിന്റെ പ്രായവ്യത്യാസം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്ന വാദം. പിതാവാകാന്‍ പ്രായമുള്ള വ്യക്തിയെ വിവാഹം ചെയ്തുവെന്ന വിമര്‍ശനങ്ങളെയും വിവാദവും പ്രായം വെറുമൊരു സംഖ്യയാണെന്ന് പറഞ്ഞുകൊണ്ട് ഷൂറ ഖാന്‍ അവസാനിപ്പിക്കുകയായിരുന്നു. പലപ്പോഴും തന്റെ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് കാറിലാണ് ഷൂറ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോള്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ മുംബൈയിലെ ബാന്ദ്രയിലെത്തിയ ഷൂറയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഏതോ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഷൂറ മടങ്ങുന്നതിന് മുമ്പായി പാപ്പരാസികള്‍ക്കായി ഫോട്ടോക്ക് പോസ് ചെയ്തു. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസിന്റെ ഏത് വേരിയന്റാണ് ഷൂറ ഖാനിന്റെ പക്കലുള്ളതെന്ന് വ്യക്തമല്ല. ഈ കാറിന്റെ ടോപ് വേരിയന്റാണെങ്കില്‍ അത് നിരത്തിലെത്തിക്കാന്‍ ഏകദേശം 1.07 കോടി രൂപയാകും.


Click it and Unblock the Notifications








