1.5 കോടിയുടെ ബെന്‍സ് വാങ്ങുമ്പോള്‍ അച്ഛന് ഥാര്‍ എങ്കിലും വേണ്ടേ! സമ്മാനം കണ്ട് കണ്ണീരണിഞ്ഞ് നടന്റെ പിതാവ്

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വ്യക്തികളാണ് മാതാപിതാക്കള്‍. മക്കളെ വളര്‍ത്തി വലുതാക്കുന്നതില്‍ അമ്മമാരുടെ റോള്‍ ഏറെ പ്രശംസിക്കപ്പെടാറുണ്ടെങ്കിലും അതില്‍ അച്ഛന്‍മാര്‍ വഹിച്ച പങ്ക് പലപ്പോഴും വിസ്മരിക്കപ്പെടാറാണുള്ളത്. 'അച്ഛന്‍ കൊണ്ട വെയിലാണ് ഞങ്ങള്‍ അനുഭവിക്കുന്ന ഈ തണല്‍' എന്ന് ഫാദേഴ്‌സ് ഡേക്ക് സ്റ്റാറ്റസ് ഇടാറുണ്ടെങ്കിലും പലരും വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ പിതാക്കന്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാറില്ല. പലപ്പോഴും സെലിബ്രിറ്റികള്‍ അവര്‍ക്ക് ഒരു കുടുംബവും മറ്റുമായി കഴിയുമ്പോള്‍ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കുന്നതും അവരുമായി പിണങ്ങുന്നതുമെല്ലാം പതിവാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു നടനുണ്ട്.

താന്‍ സ്വന്തമായി ഒരു ആഡംബര കാര്‍ വാങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ മഹീന്ദ്ര ഥാര്‍ സമ്മാനിച്ചാണ് നടന്‍ പിതാവിനെ സന്തോഷിപ്പിച്ചത്. അര്‍ഹാന്‍ പട്ടേല്‍ എന്ന നടനാണ് മഹീന്ദ്ര ഥാര്‍ 3 ഡോര്‍ എസ്‌യുവി സമ്മാനിച്ച് പിതാവിനെ ഞെട്ടിച്ചത്.വീര്‍ മുറാബാജി എന്ന സിനിമയിലെ താരമാണ് അര്‍ഹാന്‍. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ അര്‍ഹാന്‍ നിരവധി മ്യൂസിക്കല്‍ വീഡിയോകളില്‍ വേഷമിട്ടിട്ടുണ്ട്.

arhaan patel gifts dad mahindra thar

പിതാവിന് പുത്തന്‍ കാര്‍ സമ്മാനിച്ച വീഡിയോ അര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മകന്റെ സര്‍പ്രൈസ് സമ്മാനം കണ്ട് അച്ഛന്‍ ആനന്ദക്കണ്ണീരണിഞ്ഞത് വീഡിയോയില്‍ നമുക്ക് കാണാം. മഹീന്ദ്ര ഡീലര്‍ഷിപ്പിലെ ചുവന്ന തുണിയാല്‍ മറച്ച 3 ഡോര്‍ ഥാറിന്റെ മുന്നില്‍ നടനും അച്ഛനും നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുക. കവര്‍ നീക്കിയ ശേഷം നടനും പിതാവും തങ്ങളുടെ വിശ്വാസപ്രകാരമുള്ള കര്‍മങ്ങള്‍ നിര്‍വഹിച്ചു.

ചങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പിതാവിന്റെ അടുത്തെത്തിയ നടന്‍ അച്ഛനെ ആലിംഗനം ചെയ്ത ശേഷം ഉമ്മവെച്ചു. പുതിയ കാറിന്റെ ഡെലിവറിയാണെങ്കിലും വീഡിയോയുടെ തുടക്കത്തില്‍ ഗൗരവക്കാരനായ അച്ഛനായ കാണപ്പെട്ട അദ്ദേഹത്തിന്റെ വികാരം അണപൊട്ടുന്നതാണ് പിന്നെ കണ്ടത്. മകന്‍ കവിളില്‍ ചുംബിച്ചപ്പോള്‍ അച്ഛന്‍ അത്യധികം വികാരാധീനനായി കാണപ്പെട്ടു.

arhaan patel gifts dad mahindra thar

ശേഷം കേക്ക് മുറിച്ച് ഷോറൂമിലുണ്ടായിരുന്നവര്‍ക്ക് വിതരണം ചെയ്ത ശേഷം താക്കോല്‍ കൈമാറ്റ ചടങ്ങ് നടന്നു. ശേഷം പിതാവിനെ ഫ്രണ്ടിലെ പാസഞ്ചര്‍ സീറ്റില്‍ അച്ഛനെ ഇരുത്തി ഥാര്‍ ഓടിച്ച് പോകുന്നതോടെ വീഡിയോ അവസാനിച്ചു. ഒരാഴ്ച മുമ്പാണ് അര്‍ഹാന്‍ പട്ടേല്‍ 1.5 കോടി രൂപ വിലവരുന്ന ഒരു മെര്‍സിഡീസ് ബെന്‍സ് GLS ആഡംബര എസ്‌യുവി വാങ്ങിയത്.

പോളാര്‍ വൈറ്റിന്റെ ക്ലാസിക് നിറത്തില്‍ പൂര്‍ത്തിയാക്കിയ ഈ കാറിന്റെ ഡെലിവറിക്കായി അര്‍ഹാന്‍ മാതാവിനെയായിരുന്നു ഒപ്പംകൂട്ടിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന്റെ ഡിസ്‌ക്രിപ്ഷനില്‍ നിന്ന് നടന്‍ കാറിന്റെ ഡീസല്‍ വേരിയന്റ് ആണ് വാങ്ങിയതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മെര്‍സിഡീസ്-ബെന്‍സ് GLS എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും.

arhaan patel mercedes gls

ഥാര്‍ 3 ഡോര്‍ എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ നിലവില്‍ 11.50 ലക്ഷം രൂപ മുതല്‍ 17.62 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില. 2020-ലാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ പതിപ്പ് പുറത്തിറങ്ങിയത്. മഹീന്ദ്രയുടെ മൂന്നാം തലമുറ ബോഡി ഓണ്‍ ഫ്രെയിം നിര്‍മ്മാണ രീതിയിലാണ് ഥാര്‍ പണിഞ്ഞിരിക്കുന്നത്. എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പ് ഥാര്‍ റോക്‌സ് എന്ന പേരില്‍ വിപണിയിലുണ്ട്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ 4X4 എസ്‌യുവി വാങ്ങാം. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ മോട്ടോറും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ എഞ്ചിന്‍ 150 bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 130 bhp പീക്ക് പവര്‍ നല്‍കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം.

arhaan patel gifts dad mahindra thar

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോസുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പും ലഭ്യമാണ്. RWD വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകള്‍ക്ക് ഒരു മാനുവല്‍-ഷിഫ്റ്റ് 4x4 ട്രാന്‍സ്ഫര്‍ കെയ്‌സും ലഭിക്കും. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ മാനുവല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ഉണ്ട്.

7-ഇഞ്ച് ടച്ച്സ്‌ക്രീന്‍, മാനുവല്‍ എസി, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളും ഥാറില്‍ വരുന്നുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയുള്ള കാര്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നിവയാണ് എതിരാളികള്‍.

More from DriveSpark

Article Published On: Sunday, June 22, 2025, 18:02 [IST]
English summary
Actor arhaan patel gifted brand new mahindra thar 3 door suv watch video
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X