45 കോടി ബജറ്റിലെത്തിയ അവസാന പടത്തിന്റെ കളക്ഷന്‍ 70000! പടങ്ങള്‍ പൊട്ടിയിട്ടും കോടികളുടെ കാര്‍ വാങ്ങുന്ന നടന്‍
സിനിമാ മേഖലയിലുള്ളവര്‍ക്ക് ആഡംബര കാറുകള്‍ സ്റ്റാറ്റസിന്റെയും സ്‌റ്റൈലിന്റെയും പ്രതീകമാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ എസ്‌യുവികള്‍ ലോകപ്രശസ്തമാണ്. ലോകത്തെ മുന്‍നിര സെലിബ്രിറ്റികളുടെയെല്ലാം ഗരാജുകളില്‍ ലാന്‍ഡ് റോവര്‍ മോഡലുകള്‍ കാണാമെന്നത് അവരുടെ ജനപ്രീതിക്ക് തെളിവാണ്. ഏതായാലും 2024 ലാന്‍ഡ് റോവറിന്റെ വര്‍ഷമാണെന്നാണ് തോന്നുന്നത്. എല്ലാമാസവും ഏതെങ്കിലും ഒരു സെലിബ്രിറ്റിയെങ്കിലും റേഞ്ച് റോവര്‍ എസ്‌യുവി സ്വന്തമാക്കുന്നുണ്ട്. അര്‍ജുന്‍ കപൂറാണ് (Arjun Kapoor) റേഞ്ച് റോവര്‍ ഉടമകളുടെ ക്ലബില്‍ അംഗത്വം നേടിയ ഏറ്റവും പുതിയ ബോളിവുഡ് താരം. താരത്തിന്റെ പുതിയ കാറിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.
തന്റെ തുടക്കകാലത്ത് തുടരെ ഹിറ്റുകള്‍ സൃഷ്ടിച്ച് ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അര്‍ജുന്‍ കപൂറിന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം വമ്പന്‍ പരാജയങ്ങളായിരുന്നു. അര്‍ജുന്റെ അവസാനം പുറത്തിറങ്ങിയ 'ലേഡി കില്ലര്‍' ബോളിവുഡിലെ എക്കാലത്തെയും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 45 കോടി മുതല്‍മുടക്കില്‍ എത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് വെറും 70000 രൂപ മാത്രമായിരുന്നു.

രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിങ്കംഎഗൈനിലെ (Singham Again) പ്രതിനായക വേഷത്തിലൂടെ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം തീയറ്ററുകളില്‍ എത്താനിരിക്കേ അര്‍ജുന്‍ കപൂര്‍ പുത്തന്‍ കാര്‍ വാങ്ങി ഗരാജ് വിപുലീകരിച്ചിരിക്കുകയാണ്. 11 മില്യണ്‍ ഡോളര്‍ (ഏകദേശം 91 കോടി രൂപ) ആസ്തിയുള്ള അര്‍ജുന്‍ ഒരു സിനിമക്കായി ഏഴ് കോടിയിലധികം രൂപ പ്രതിഫലം പറ്റുന്നുണ്ട്.
ഇതിനോടകം തന്നെ വിലപിടിപ്പുള്ള നിരവധി കാറുകള്‍ സ്വന്തമായുള്ള അര്‍ജുന്‍ പുതിയ റേഞ്ച് റോവര്‍ വാങ്ങിയ വിവരം കാര്‍സ് ഫോര്‍ യു യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്. മുംബൈയിലെ ജുഹു ഏരിയയിലെ താരത്തിന്റെ വസതിയില്‍ നിന്ന് വാഹനം വരുന്ന വീഡിയോ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. അര്‍ജുന്റെ റേഞ്ച് റോവര്‍ LWB HSE ആകര്‍ഷകമായ ഫ്യൂജി വൈറ്റ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സെലിബ്രിറ്റികള്‍ക്കിടയില്‍ വളരെ പോപ്പുലറായ കളര്‍ ഓപ്ഷനാണിത്. അര്‍ജുന്റെ സഹോദരിയും നടിയുമായ ജാന്‍വി കപൂറും അടുത്തിടെ ഇതേ നിറത്തിലുള്ള റേഞ്ച് റോവര്‍ എസ്‌യുവി (Range Rover SUV) വാങ്ങിയിരുന്നു. ലക്ഷ്വറി എസ്‌യുവിക്ക് 2.36 കോടി രൂപയാണ് എക്സ്ഷോറൂം വില. ഈ കാര്‍ നിരത്തിലെത്തിക്കാന്‍ പിന്നെയും ലക്ഷങ്ങള്‍ മുടക്കണം.
345 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. വിവിധ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനായി രൈഡവിംഗ് മോഡുകള്‍ ഇതില്‍ വരുന്നു. ആഡംബര എസ്‌യുവി ആണെങ്കിലും, ഇതിന് ഓഫ്-റോഡിംഗ് കഴിവുകള്‍ ഉണ്ട്.

വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ കഴിയും.റേഞ്ച് റോവര്‍ LWB HSE വേരിയന്റില്‍ അത്യാധുനിക സാങ്കേതികവിദ്യയും ആഡംബര സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. പിവി പ്രോ സോഫ്റ്റ്വെയര്‍ ഉള്ള ഫ്‌ലോട്ടിംഗ് കര്‍വ്ഡ് 13.1 ഇഞ്ച് ടച്ച് ഡിസ്പ്ലേ, 35 സ്പീക്കറുകളുള്ള 1,600W മെറിഡിയന്‍ സിഗ്‌നേച്ചര്‍ സൗണ്ട് സിസ്റ്റം, 13.7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഇതിലുണ്ട്.
പെര്‍ഫോമന്‍സും ആഡംബര സുഖസൗകര്യങ്ങളും സമന്വയിക്കുന്നതിനാല്‍ തന്നെ ഇത് എസ്‌യുവി പ്രേമികള്‍ കൊതിക്കുന്ന ഒരു മോഡലാണ്. പുതുതായി വാങ്ങിയ റേഞ്ച് റോവറിന് പുറമെ മെര്‍സിഡീസ് മെയ്ബാക്ക് GLS 600, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110, മസെരാട്ടി ലെവാന്റെ എന്നിവയും ഉണ്ട്. പരുക്കന്‍ ഓഫ്-റോഡറുകള്‍ മുതല്‍ സുഗമമായ ആഡംബര എസ്‌യുവികള്‍ വരെ ഉള്‍ക്കൊള്ളുന്ന അര്‍ജുന്റെ ഗരാജ് വാഹനങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന അഭിരുചിയെ പ്രതിഫലിപ്പിക്കുന്നു.
മാത്രമല്ല അടുത്തിടെ 39-കാരന്‍ ഒരു ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടറും ഗരാജിലെത്തിച്ചിരുന്നു. ജുഹുവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഡെലിവര്‍ ചെയ്ത ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 1.09 ലക്ഷം മുതല്‍ 1.34 ലക്ഷം രൂപ വരെയാണ് വില. ആഡംബര വാഹനങ്ങള്‍ക്കൊപ്പം സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളോടുള്ള നടന്റെ പ്രത്യേക താല്‍പ്പര്യം ഇത് പ്രകടമാക്കുന്നു. കോടികളുടെ ആസ്തിയുണ്ടായിട്ടും സാധാരണ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയ നടന് നെറ്റിസണ്‍സ് കൈയ്യടിക്കുകയും ചെയ്തു.


Click it and Unblock the Notifications








