8 വയസിന് മുതിർന്ന ഭാര്യയുള്ള നടൻ, പ്രിയതമയ്ക്ക് 1.40 കോടിയുടെ എസ്‌യുവി സമ്മാനിച്ചതാരെന്ന് കണ്ടോ
ബിഎംഡബ്ല്യുവിൻ്റെ ഏറെ പ്രിയപ്പെട്ട മോഡലാണ് എസ്‌യുവി സെഗ്മെൻ്റിലെ X5. 1.09 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു X5 M സ്പോർട്ട് ലക്ഷ്വറി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 1.40 കോടി രൂപ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. xDrive xLine, xDrive30d xLine, xDrive40i M സ്പോർട്ട്, xDrive30d M സ്പോർട്ട് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ബിഎംഡബ്ല്യു X5 ലഭിക്കും.2023 ജൂണിലാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. സെലിബ്രിറ്റികൾ വില കൂടിയ ആഡംബര വാഹനങ്ങൾ വാങ്ങുന്നത് ഇപ്പോൾ വളരെ സാധാരണമാണല്ലോ.
അത്തരത്തിലൊരു പ്രശസ്ത നടൻ തൻ്റെ ഭാര്യയ്ക്ക് X5 സമ്മാനം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, മാട്രിക്‌സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ. 21 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ, എക്‌സ്‌ലൈൻ വേരിയൻ്റിൽ സാറ്റിൻ അലുമിനിയം സാറ്റിൻ അലുമിനിയം ട്രിമ്മിൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ലൈൻ എന്നിവയാണ് താരം സ്വന്തമാക്കിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ് 12.3 ഇഞ്ച് ഡിജിറ്റൽ ബിഎംഡബ്ല്യു വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, ഡയഗണലോടുകൂടിയ കൺട്രോൾ ഡിസ്‌പ്ലേയുള്ള 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് X5 എസ്‌യുവിയിലെ പ്രധാന ഫീച്ചറുകൾ.
ഇതുകൂടാതെ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. സേഫ്റ്റിയിലേക്ക് വന്നാലും കിടിലമാണ് വാഹനം.
ബിഎംഡബ്ല്യു സുരക്ഷാ സാങ്കേതികവിദ്യകളിൽ ആറ് എയർബാഗുകൾ, അറ്റൻ്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിന് കീഴിൽ കൊടുത്തിരിക്കുന്ന ഇൻ്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.
പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ബിഎംഡബ്ല്യു X5 വിപണിയിലെത്തുന്നത്. ഇതിൽ ട്വിൻപവർ ടർബോ സാങ്കേതികവിദ്യയാണ് നൽകുന്ന 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എഞ്ചിന് 381 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.4 സെക്കൻ്റുകൾ കൊണ്ട് പെട്രോൾ മോഡലുകൾക്ക് കഴിയുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

നടനും നർത്തകനുമായ അവിനാശ് ദ്വിവേദിയാണ് തൻ്റെ പ്രിയതമയ്ക്ക് ആഡംബര എസ്‌യുവി സമ്മാനിച്ചത്.റിയാലിറ്റി ഷോകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് അഭിനേതാവും മോഡലും നർത്തകിയും വ്ലോഗറും കൂടിയായ സംഭവ്ന സേത്തിനെയാണ്. ഭോജ്പുരി ഐറ്റം സോങ്ങുകളിലൂടെയാണ് താരം പ്രശസ്തയായത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








