അക്കരെ പറമ്പിൽ ചീട്ടുകളിക്കുന്നവര് വരെ അറിഞ്ഞോ; ജോജിയുടെ ചേട്ടൻ ബെൻസ് വാങ്ങി

മലയാള സിനിമയിലെ ആക്ഷൻ ലേഡി ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുളള സാക്ഷാൽ വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങളിലൂടേയും പൊലീസ് വേഷങ്ങളിലൂടേയും എല്ലാവരുടേയും മനം കവർന്ന നടിയുടെ മനസ് കവർന്നത് മറ്റൊരാളായിരുന്നു. അതേ ബാബുരാജാണ് വാണി വിശ്വനാഥിൻ്റെ ഭർത്താവ്. വീല്ലൻ വേഷങ്ങളിലൂടെ വന്ന ബാബുരാജ് കോമഡി വേഷപകർച്ചയിലൂടെ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. പ്രത്യേകിച്ച് സോൾട്ട് ആൻ്റ് പെപ്പർ എന്ന ചിത്രത്തിലെ ബാബു എന്ന കഥാപാത്രം. നടൻമാരിലെ മികച്ച ഒരു വാഹനപ്രേമി കൂടിയാണ്.അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ അടുത്തിടെ മുഖംമിനുക്കിയെത്തിയ റാങ്ലറിന്റെ റൂബിക്കോൺ പതിപ്പ് ബാബുരാജ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു മെർസിഡീസ് ബെൻസ് GLE350 കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

യൂസ്ഡ് കാർ സൈറ്റായ ഹൈ സ്ട്രീറ്റ് കാർസിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് GL350 CDI-യെ കുറിച്ച് പറയുമ്പോള്‍ ഇത് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയിലില്ല. അവസാനകാലത്ത് 77.68 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഒബ്‌സിഡിയന്‍ ബ്ലാക്ക്, പല്ലാഡിയം സില്‍വര്‍, പോളാര്‍ വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമായിരുന്നു. ഇതില്‍ പോളാർവൈറ്റ് നിറമാണ് ബാബുരാജ് തെരഞ്ഞെടുത്തത്.

258 PS പവറും 619 Nm ടോര്‍ക്കും നല്‍കുന്ന 6-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇതില്‍ പാഡില്‍ ഷിഫ്റ്ററുകളും മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ഡൈനാമിക്സിനായി സ്പോര്‍ട്സ് മോഡും സജ്ജീകരിച്ചിരിക്കുന്നു.

ആദ്യം സൂചിപ്പിച്ചത് പോലെ മോളിവുഡിൽ ആദ്യമായിട്ടാണ് റാങ്ലറിന്റെ റൂബിക്കോൺ പതിപ്പ് ഒരു നടൻ സ്വന്തമാക്കുന്നത്. മോളിവുഡിൽ മുമ്പ് ജോജു ജോർജ് ജീപ്പ് റാങ്ലർ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം കൂടെക്കൂട്ടിയിരിക്കുന്ന ആദ്യ സെലിബ്രിറ്റിയാണ് ബാബുരാജ്. മഹീന്ദ്ര ഥാറിന്റെ അപ്പൻ തമ്പുരാൻ എന്ന വിളിപ്പേരും ഈ കരുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുണ്ട്.

71.65 ലക്ഷം രൂപയാണ് റാങ്ലറിന് എക്സ്ഷോറൂം വിലയെങ്കിലും ഇൻഷുറൻസും ടാക്‌സുമെല്ലാം കഴിഞ്ഞ് കൊച്ചിയിൽ ഏകദേശം 91.11 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില. ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന ലുക്കാണ് ഈ വാഹനത്തിനുള്ളത്. 2023-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച റാങ്‌ലറിന്റെ അതേ മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

കറുപ്പിലൊരുക്കിയിരിക്കുന്ന സിഗ്നേച്ചർ സെവൻ-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലും 17 ഇഞ്ച് അലോയ് വീലുകളുമാണ് മോഡലിന്റെ പ്രധാന ആകർഷണം. എവിടെയും പോവാനും ഏത് കുന്നും മലയും താണ്ടാനും വേണ്ടി നിർമിച്ചിരിക്കുന്നതിനാൽ റാങ്ലറിന്റെ വിൻഡ്ഷീൽഡിന് ഇപ്പോൾ ഗോറില്ല ഗ്ലാസ് സംരക്ഷണവും ജീപ്പ് നൽകുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ അതിന്റെ ഓഫ്-റോഡ് സ്വഭാവ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുള്ള പരിഷ്ക്കാരങ്ങളാണ് ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റിനും സമ്മാനിച്ചിട്ടുള്ളത്.

പരിഷ്ക്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ടാണ് ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും അമേരിക്കൻ ബ്രാൻഡ് പിശുക്കൊന്നും കാട്ടിയിട്ടില്ല. എസ്‌യുവിയിൽ ഇപ്പോൾ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 12-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ, ടിപിഎംഎസ്, ഒരു ADAS സ്യൂട്ട് പോലുള്ള ആധുനിക സവിശേഷതകളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 16, 2025, 11:36 [IST]
English summary
Actor baburaj brings home mercedes benz gl350 cdi delivery video inside
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X