ട്രോളൻമാരുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാർ; സംഗീത സംവിധായകന് 2 കോടിയുടെ പോർഷെ സമ്മാനിച്ച് ബാലയ്യ
തെലുങ്ക് സൂപ്പർസ്റ്റാറുകളെ മലയാളികൾക്ക് ഏറെ പ്രിയമാണ്. പ്രത്യേകിച്ച് ബാലകൃഷ്ണയെ. അദ്ദേഹത്തിൻ്റെ സിനിമയിലെ മാസ് രംഗങ്ങൾക്ക് കേരളത്തിൽ പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ട്രോളൻമാർ അദ്ദേഹത്തെ ട്രോളുന്ന വീഡിയോ വലിയ വൈറലാണ്. തെലുങ്ക് സിനിമയിലെ തൻ്റേതായ ഒരിടം സൃഷ്ടിച്ച നടനും, ചലച്ചിത്ര നിർമ്മാതാവും, രാഷ്ട്രീയക്കാരനുമാണ് അദ്ദേഹം. 2014 മുതൽ ഹിന്ദുപുരം നിയോജകമണ്ഡലത്തിൽ നിന്ന് ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗവും കൂടിയാണ് ബാലകൃഷ്ണ. അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ മാസ് ബിജിഎം നൽകുന്നത് തമാൻ എന്ന സംഗീത സംവിധായകനാണ്. തൻ്റെ ചിത്രങ്ങളിലെ സംഗീതത്തിന് തമാന് 2 കോടിയുടെ പോർഷെ സമ്മാനിച്ചിരിക്കുകയാണ് ബാലയ്യ.
ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കൊച്ചിയിലെ ഓൺ-റോഡ് വില വരുന്നത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റായിരിക്കണം സമ്മാനിക്കാൻ സാധ്യത. ഇന്ത്യയിൽ വാഹനം കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴി വിപണിയിലെത്തുന്നതിനാലാണ് എസ്‌യുവിക്ക് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്.

340 bhp പവറിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് പോർഷ കയീൻ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഡിസൈനിന്റെ കാര്യത്തിലായാലും ഇടിവെട്ടാണ് കക്ഷി. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, വലിയ അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, വീൽ ആർച്ചുകൾ, എന്നിവയെല്ലാം പോർഷയുടെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് അഴകേകാനായി കൊടുത്തിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടലമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.9 ഇഞ്ച് കോ-പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കുള്ള ഇലക്ട്രിക് സൺബ്ലൈൻഡുകൾ, 14-സ്പീക്കർ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് എന്നിവയെല്ലാം എസ്‌യുവിയിൽ കൊടുത്തിട്ടുള്ളതിനാൽ യാത്രകളെല്ലാം ആഡംബരമായിരിക്കും.
ബാലയ്യയുടെ ചിത്രങ്ങളിൽ വാഹനങ്ങൾക്കും വലിയ പങ്കുണ്ട് എന്ന പറയാതിരിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന് വേണ്ടി പല ചിത്രങ്ങളിലും വാഹനം കസ്റ്റമൈസ് ചെയ്യാറുണ്ട്. ബൈക്ക് മാത്രമല്ല കാറുകൾ വരെ അദ്ദേഹത്തിൻ്റെ താൽപ്പര്യ പ്രകാരം കസ്റ്റമൈ് ചെയ്ത് നിർമിക്കാറുണ്ട്. അദ്ദേഹത്തിൻ്റെ ലെജൻഡ് എന്ന ചിത്രത്തിന് വേണ്ടി ബൈക്കും ഒരു ടാറ്റ സഫാരിയും കസ്റ്റമൈസ് ചെയ്തിരുന്നു.

ബാലയ്യയുടെ പക്കൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. അതിൽ പ്രധാനം ലെക്സസ് lm 350h ആണ്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ എംപിവിയാണ് ലെക്സസ് LM 350h. 4, 7 സീറ്റർ പതിപ്പുകളിൽ വരുന്ന വാഹനത്തിന് 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിൽ പരിമിതമായ യൂണിറ്റിൽ മാത്രമാണ് മോഡൽ വിപണനം ചെയ്യുന്നതും. ശരിക്കും പറഞ്ഞാൽ ടൊയോട്ട വെൽഫയർ എംപിവിയുടെ കൂടുതൽ ആഡംബരമായ പതിപ്പാണ് ലെക്‌സസ് LM 350h.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








