200 കോടി ക്ലബ്ബ് പടത്തിലെ താരം വാങ്ങിയത് സെക്കൻഡ് ഹാൻഡ് സെൽറ്റോസ്! അമ്മാവന്മാർ പ്രമുഖ സിനിമാക്കാർ

2020 മോഡല്‍ കിയ സെല്‍റ്റോസ് ചേര്‍ത്ത് തന്റെ വാഹന ശേഖരം വിപുലീകരിച്ച് യുവ നടന്‍ ബാലു വര്‍ഗീസ്. കിയയുടെ ഏറ്റവും ജനപ്രിയമായ എസ്‌യുവി മോഡലുകളില്‍ ഒന്നായ സെല്‍റ്റോസിന്റെ ടോപ് വേരിയന്റായ ജിടി ലൈന്‍ (GT Line) ഓട്ടോമാറ്റിക് പതിപ്പാണ് താരം തിരഞ്ഞെടുത്തത്. പ്രമുഖ പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലറായ മിഥുന്‍ മിര്‍സയില്‍ നിന്നാണ് താരം വാഹനം ഏറ്റുവാങ്ങിയത്. മിഥുന്‍ മിര്‍സ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ബാലു വര്‍ഗീസ് പുതിയ വാഹനത്തിന്റെ ഡെലിവറി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. വെള്ള നിറത്തിലുള്ള കിയ സെല്‍റ്റോസ് ജിടി ലൈന്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്.

2005-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'ചാന്തുപൊട്ട്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബാലു വര്‍ഗീസ് അരങ്ങേറ്റം കുറിച്ചത്. നടന്‍ ലാലിന്റെയും സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെയും അനന്തിരവനായ ബാലുവിന് കരിയര്‍ ബ്രേക്ക് നല്‍കിയത് കസിന്‍ ലാല്‍ ജൂനിയറിന്റെ 'ഹണി ബീ' എന്ന ചിത്രത്തിലെ 'അംബ്രോസ്' എന്ന കഥാപാത്രമാണ്.

balu varghese buys used seltos

പിന്നീട് കിംഗ് ലയര്‍, ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ, ജാന്‍.എ.മന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. 200 കോടിയിലധികം രൂപ കളക്ഷന്‍ നേടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ബാലു. സെല്‍റ്റോസിന് മുമ്പ് ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവിയായ ലെക്‌സസ് NX 300h ആയിരുന്നു ബാലു സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ആയ കിയയുടെ ഇന്ത്യയിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മോഡലാണ് സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവി.സ്‌പോര്‍ട്ടി ലുക്കിനും അത്യാധുനിക സവിശേഷതകള്‍ക്കും പേരുകേട്ട വേരിയന്റാണ് ജിടി ലൈന്‍. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളുമാണ് ഇതിന്റെ മുന്‍വശത്തെ പ്രധാന ആകര്‍ഷണം. റെഡ് ലൈനുകളോടു കൂടിയ ഗ്രില്ലും സ്‌പോര്‍ട്ടി അലോയ് വീലുകളും ജിടി ലൈനിന്റെ എടുപ്പ് കൂട്ടുന്നു.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സെല്‍റ്റോസ് ജിടി ലൈന്‍ പതിപ്പില്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ അല്ലെങ്കില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യമുള്ളതിനാല്‍ ഈ മോഡല്‍ സിറ്റി ഡ്രൈവുകളിലും ദീര്‍ഘദൂര യാത്രകളിലും ഒരുപോലെ സുഗമമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും. ഉയര്‍ന്ന ടോര്‍ക്കും മികച്ച പെര്‍ഫോമന്‍സുമാണ് ജിടി ലൈനിന്റെ കരുത്ത്.

അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സമ്പന്നമാണ് കിയ സെല്‍റ്റോസിന്റെ അകത്തളം. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ബോസ് (Bose) സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ആഡംബര പൂര്‍ണമായ യാത്ര പ്രദാനം ചെയ്യുന്നു. കൂടാതെ, ഇലക്ട്രിക് സണ്‍റൂഫും 360 ഡിഗ്രി ക്യാമറയും ഡ്രൈവിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു.

സുരക്ഷാ കാര്യത്തിലും കിയ സെല്‍റ്റോസ് ജിടി ലൈന്‍ പിന്നിലല്ല. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM) തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുന്നുണ്ട്. എബിഎസ് (ABS), ഇബിഡി (EBD) സംവിധാനങ്ങള്‍ എല്ലാ വേരിയന്റുകളിലും സുരക്ഷ ഉറപ്പാക്കുന്നു.

യുവതലമുറയ്ക്കിടയില്‍ വലിയ തരംഗമായ കിയ സെല്‍റ്റോസ് മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളുടെയും പ്രിയ വാഹനമാണ്. സ്‌പോര്‍ട്ടി ഡിസൈനിനൊപ്പം പരിപാലന ചെലവും കുറവായതിനാലാണ് സെല്‍റ്റോസ് അതിവേഗം ഇന്ത്യയില്‍ ജനപ്രിയമായത്. 2019 ഓഗസ്റ്റില്‍ വിപണിയിലെത്തിയ സെല്‍റ്റോസിന്റെ വില്‍പ്പന അടുത്തിടെ 6 ലക്ഷം യൂണിറ്റ് കടന്നിരുന്നു. സമീപകാലത്തായി വില്‍പ്പന മന്ദഗതിയിലായിരുന്നുവെങ്കിലും കഴിഞ്ഞ മാസം പുതിയ തലമുറ പതിപ്പ് പുറത്തിറങ്ങിയതോടെ സെല്‍റ്റോസിന്റെ വില്‍പ്പന വീണ്ടും കൂടിയിട്ടുണ്ട്.

ഗ്ലോബല്‍ K3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ തലമുറ സെല്‍റ്റോസിന് പഴയ പതിപ്പിനേക്കാള്‍ നീളവും വീതിയുമുണ്ട്. പുതിയ പ്ലാറ്റ്‌ഫോം വാഹനത്തിന്റെ സുരക്ഷിതത്വവും ഡ്രൈവിംഗ് നിലവാരവും ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. 4,460 mm നീളവും 1,830 mm വീതിയും 2,690 mm വീല്‍ബേസും സെല്‍റ്റോസിന്റെ റോഡ് പ്രസന്‍സ് കൂട്ടിയെന്ന് മാത്രമല്ല ഇന്റീരിയര്‍ സ്പെയ്സും മെച്ചപ്പെടുത്തി.

നിരവധി നൂതന സവിശേഷതകളും എസ്‌യുവിയില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ 10.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് സെല്‍റ്റോസിന്റെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ടാറ്റ സിയറ, മാരുതി വിക്ടോറിസ്, ഹോണ്ട എലിവേറ്റ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് തുടങ്ങിയ പ്രമുഖ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ സെല്‍റ്റോസിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, February 28, 2026, 22:27 [IST]
English summary
Actor balu varghese took delivery of 2020 kia seltos gt line automatic details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X