300 കോടി മുടക്കിയെടുത്ത ഈ വർഷത്തെ ബ്രഹ്‌മാണ്ഡ 'ദുരന്ത' പടത്തിലെ വില്ലന്‍! 3 കോടിയുടെ ആഡംബര കാര്‍ വാങ്ങി
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളാല ലാന്‍ഡ് റോവര്‍ നിലവില്‍ 7 റേഞ്ച് റോവര്‍ മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. തെരഞ്ഞെടുത്ത മോഡലുകളുടെ പ്രാദേശിക ഉല്‍പ്പാദനം കൂടി ആരംഭിച്ചതിനാല്‍ മികച്ച വില്‍പ്പനയാണ് റേഞ്ച് റോവറിന് ലഭിക്കുന്നത്. ഈ വര്‍ഷം തന്നെ നിരവധി സെലിബ്രിറ്റികള്‍ പുതിയ റേഞ്ച് റോവര്‍ കാറുകള്‍ വാങ്ങിയിട്ടുണ്ട്. സെലിബ്രിറ്റികളുടെയും പണക്കാരുടെയും ഇഷ്ടപ്പെട്ട റേഞ്ച് റോവര്‍ മോഡലാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി (Range Rover Autobiography). ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.
ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മസാജ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ വരുന്ന കാര്‍ ആണിത്. ഇപ്പോള്‍ 1990-കളില്‍ യുവതികളുടെ ഹരമായിരുന്ന ഒരു നടന്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നത്തെ തലമുറക്ക് പക്ഷേ ഇദ്ദേഹത്തെ വില്ലന്‍ റോളകളില്‍ കണ്ടായിരിക്കും പരിചയം.

അത് മറ്റാരുമല്ല പ്രമുഖ ബോളിവുഡ് നടന്‍ ബോബി ഡിയോളാണ്. ഇതിഹാസ നടന്‍ ധര്‍മേന്ദ്രയുടെ മകനും സണ്ണി ഡിയോളിന്റെ അനിയനുമാണ് ബോബി. ഗുപ്ത്, സോള്‍ജ്യര്‍, ബാദല്‍, ബിച്ചൂ, അജ്‌നബി, ഹംറാസ് എന്നീ ചിത്രങ്ങളിലൂടെ 1995-2002 കാലയളവില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന താരമായിരുന്ന ബോബി. ശേഷം കരിയറില്‍ വലിയ തിരിച്ചടി നേരിട്ട ബോബിക്ക് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അനിമല്‍ ആയിരുന്നു വലിയ ബ്രേക്ക് ആയത്.
അനിമലിലെ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ഗംഭീരമാക്കിയ ബോബി അതുവഴി തെന്നിന്ത്യന്‍ സിനിമയിലുമെത്തി. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'കങ്കുവ'യിലും പ്രതിനായക വേഷത്തില്‍ ബോബിയായിരുന്നു. എന്നാല്‍ വന്‍ പ്രതീക്ഷകളോടെ എത്തിയ കങ്കുവ ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തി. ഈ സാഹചര്യത്തിലാണ് ബോബി ഡിയോള്‍ ഒരു പുതിയ കാര്‍ വാങ്ങിയത്. 300 മുതല്‍ 350 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ കളക്ഷന്‍ 106 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കങ്കുവയില്‍ 'ഉധിരന്‍' എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബോബിക്ക് 5 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് വിവരം. ബോബി ഡിയോള്‍ പുതുതായി വാങ്ങിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പുതിയ റേഞ്ച് റോവറില്‍ ബോബിക്കൊപ്പം ഭാര്യയെയും കാണാം. പോര്‍ഷ കയെന്‍, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് തുടങ്ങിയവയാണ് ബോബിയുടെ ഗരാജിലെ മറ്റ് കാറുകള്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








