Volvo XC 90 സ്വന്തമാക്കി; ഭാഗ്യ വര്‍ഷത്തില്‍ 'ഗിയര്‍ മാറ്റി' ബേസില്‍ ജോസഫ്

ഇന്ന് മലയാള സിനിമയില്‍ ഏറ്റവും മിനിമം ഗ്യരന്റിയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. സംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിച്ച മൂന്ന് സിനിമകളും ഹിറ്റാക്കിയ ബേസില്‍ അഭിനേതാവെന്ന നിലയിലും മിന്നിത്തിളങ്ങിയ വര്‍ഷമാണ് 2022. ഈ വര്‍ഷം ബേസില്‍ നായകനായി എത്തിയ പാല്‍തു ജാന്‍വറും ജയജയജയഹേയും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി'യെ നമുക്ക് സമ്മാനിച്ച ബേസിലിന്റെ യാത്രകളും ഇനി സൂപ്പറാകും. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളില്‍ ഒന്നായ വേള്‍വോ XC90 ആണ് യുവ സംവിധായകന്‍ സ്വന്തമാക്കിയത്. 97 ലക്ഷം ലക്ഷം രൂപയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ വോള്‍വോ വിതരണക്കാരില്‍ നിന്നാണ് ഭാര്യക്കൊപ്പമെത്തി ബേസില്‍ ഡെലിവറി എടുത്തത്. വോള്‍വോ 2015 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ടാം തലമുറ XC90 വില്‍ക്കുന്നു.

Volvo XC 90 സ്വന്തമാക്കി; ഭാഗ്യ വര്‍ഷത്തില്‍ ഗിയര്‍ മാറ്റി ബേസില്‍ ജോസഫ്

കഴിഞ്ഞ വര്‍ഷം അവസാനം 7 സീറ്റര്‍ എസ്‌യുവിക്ക് ഒരു എഞ്ചിന്‍ അപ്‌ഡേറ്റ് ലഭിച്ചിരുന്നു. 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം പുതിയ 2.0-ലിറ്റര്‍ മൈല്‍ഡ്- ഹൈബ്രിഡ് ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നല്‍കിയായിരുന്നു നവീകരണം. കഴിഞ്ഞ ഒക്ടോബറില്‍ വോള്‍വോ S90, വോള്‍വോ XC 60 എന്നീ വേരിയന്റുകളുടെ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് XC90-ക്ക് കൂടി വോള്‍വോ എഞ്ചിന്‍ അപ്‌ഡേറ്റ് നല്‍കിയത്. ഇതോടെ ഡീസലില്‍ നിന്ന് പെട്രോള്‍ കാറുകളിലേക്കുള്ള വോള്‍വോയുടെ മാറ്റം പൂര്‍ണമായി.

ആഗോളതലത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ കൂടി ഭാഗമായിരുന്നു ഈ നീക്കങ്ങള്‍. പുതിയ പെട്രോള്‍ മോട്ടോറിനൊപ്പം പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍പ്ലാന്റിനൊപ്പം XC90 ലഭ്യമാണ്. ഈ യൂണിറ്റ് പരമാവധി 300 bhp കരുത്തും 420 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇത് എല്ലാ ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 6.7 സെക്കന്‍ഡ് സമയം മാത്രം മതി.

Volvo XC 90 സ്വന്തമാക്കി; ഭാഗ്യ വര്‍ഷത്തില്‍ ഗിയര്‍ മാറ്റി ബേസില്‍ ജോസഫ്

മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. 48 V ബാറ്ററി, അതുല്യമായ കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം, 15 ശതമാനം വരെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സംയോജിത സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ എന്നിവയ്‌ക്കൊപ്പം ഇത് പ്രവര്‍ത്തിക്കുന്നു. അകത്തും പുറത്തുമായി ഒരുപിടി നവീകരണങ്ങളോടെയാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചത്. 90, 60 സീരീസിലെ എല്ലാ വോള്‍വോ കാറുകളിലും വോള്‍വോയുടെ അത്യാധുനിക മോഡുലര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ പുറത്തിറക്കിയ ആദ്യത്തെ കാറാണിത്.

ഏഴ് സീറ്റുകളുമായാണ് പുതിയ XC90 എത്തിയിരിക്കുന്നത്. XC90-ലെ നൂതന സാങ്കേതിക വിദ്യകള്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും സാധ്യമാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഔഡി Q7, ബിഎംഡബ്ല്യു X7, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മെര്‍സിഡീസ് ബെന്‍സ് GLC തുടങ്ങിയ കാറുകളോടാണ് ഇത് മത്സരിക്കുന്നത്. ഇതോടൊപ്പം ബ്രാന്‍ഡിന്റെ പുതിയ മുന്‍നിര ഓഫറായ EX90 ഓള്‍ ഇലക്ട്രിക് എസ്‌യുവി അടുത്തിടെ വോള്‍വോ അവതരിപ്പിച്ചിരുന്നു. 2024ലാകും പുതിയ ഓള്‍-ഇലക്ട്രിക് എസ്‌യുവി ആഗോളതലത്തില്‍ വില്‍പ്പനയ്‌ക്കെത്തുക.

XC40 റീചാര്‍ജിനും C40 റീചാര്‍ജിനും ശേഷം സ്വീഡിഷ് ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്. എങ്കിലും, ഒരു സമര്‍പ്പിത EV SPA2 ആര്‍ക്കിടെക്ചറിന് അടിവരയിടുന്ന ആദ്യ മോഡലാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ കാറാണ് പുതിയ EX90 എന്നാണ് വോള്‍വോ അവകാശപ്പെടുന്നത്. EX90 തുടക്കത്തില്‍ രണ്ട് തലത്തിലുള്ള ഔട്ട്പുട്ടോടുകൂടിയ ഡബിള്‍-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് പവര്‍ട്രെയിനോടുകൂടിയാണ് വരുന്നത്. ട്വിന്‍ മോട്ടോര്‍ മോഡലുകള്‍ക്ക് 408 bhp കരുത്തും 770 Nm ടോര്‍ക്കും ലഭിക്കും.

ഈ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് മോഡലുകള്‍ 517 bhp കരുത്തും 910 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകള്‍ക്കും മണിക്കൂറില്‍ 180 കിലോമീറ്ററായിരിക്കും ടോപ്പ് സ്പീഡ്. 600 കിലോമീറ്റര്‍ (WLTP സൈക്കിള്‍) റേഞ്ച് നല്‍കുന്ന 111 kWh ബാറ്ററിയില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നതാണ് ഇലക്ട്രിക് എസ്‌യുവി. ഇത് 30 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യും. EX90-ന്റെ ഉത്പാദനം അടുത്ത വര്‍ഷം അവസാനം യുഎസിലെ ചാള്‍സ്റ്റണിലുള്ള വോള്‍വോയുടെ പ്ലാന്റില്‍ ആരംഭിക്കും.

More from DriveSpark

Article Published On: Monday, December 26, 2022, 19:00 [IST]
English summary
Actor director basil joseph s new drive is volvo xc90 worth 97 lakh rupees
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X