ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംവിധായകരില്‍ ഒരാള്‍! 3 കോടി പൊടിച്ച് ആഡംബര കാര്‍ വാങ്ങി 'സകലകലാ വല്ലഭന്‍'

ബോളിവുഡിലെ പ്രമുഖ പ്രമുഖ സിനിമ കുടുംബമാണ് ജാവേദ് അക്തറിന്‍േറത്. 'ഷോലെ' അടക്കം നിരവധി വിഖ്യാത ചിത്രങ്ങള്‍ക്ക് പേന ചലിപ്പിച്ച ജാവേദ് അക്തറിന്റെ മക്കളായ ഫര്‍ഹാന്‍ അക്തറും സോയ അക്തറും സിനിമയിലെ വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ഫര്‍ഹാന്‍ അക്തര്‍ നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലെല്ലാം തിളങ്ങിയ വ്യക്തിയാണ്. 'ദില്‍ ചാഹ്താ ഹേ', 'ലക്ഷ്യ', 'ഡോണ്‍', 'ഡോണ്‍ 2' എന്നീ ബോളിവുഡ് സിനിമകള്‍ സംവിധാനം ചെയ്ത ഫര്‍ഹാന്‍ അക്തര്‍ ക്യാമറക്ക് മുന്നിലും തന്റെ കഴിവ് തെളിയിച്ചു.

താന്‍ രചന നിര്‍വഹിച്ച 'സിന്ദഗി നാ മിലോഗി ദോബാര' എന്ന ചിത്രമാണ് അഭിനേതാവെന്ന നിലയില്‍ ഫര്‍ഹാനെ അടയാളപ്പെടുത്തിയത്. ഫര്‍ഹാന്റെ കരിയറിലെ വഴിത്തിരിവായത് 2013-ല്‍ പുറത്തിറങ്ങിയ 'ഭാഗ് മില്‍ഖ ഭാഗ്' ആയിരുന്നു. ഒളിമ്പ്യന്‍ മില്‍ഖ സിംഗിന്റെ ബലോപിക്കിലെ പ്രകടനം ഫര്‍ഹാന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. '120 ബഹദൂര്‍' എന്ന ചിത്രത്തിലാണ് താരത്തിന്‍േറതായി പുറത്തിറങ്ങാന്‍ പോകുന്നത്. മാത്രമല്ല 'ഡോണ്‍' ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രത്തിലൂടെ ഫര്‍ഹാന്‍ വീണ്ടും സംവിധായകക്കുപ്പായമണിയാന്‍ പോകുകയാണ്.

farhan akhtar mercedes maybach s580

നല്ലൊരു വാഹന പ്രേമി കൂടിയായ ഫര്‍ഹാന്‍ തന്റെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഭാവി യാത്രകള്‍ക്ക് കൂട്ടായി ഒരു പുത്തന്‍ ആഡംബര കാര്‍ വാങ്ങിയിരിക്കുകയാണ്. ഇതിനോടകം തന്നെ ആഡംബര കാറുകളുടെ അസൂയാവഹമായ ഒരു ശേഖരം ഫര്‍ഹാന് സ്വന്തമായുണ്ട്. പോര്‍ഷ കേമാന്‍ 718 GTS, മെര്‍സിഡീസ് ബെന്‍സ് മോഡലുകളായ GLS 350D, ML350, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി SRT എന്നിവയാണ് ഫര്‍ഹാന്റെ ഉടമസ്ഥതയിലുള്ള ശ്രദ്ധേയമായ കാറുകള്‍.

ഇപ്പോള്‍ ഒരു പുത്തന്‍ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് s580 മോഡല്‍ സ്വന്തമാക്കി തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ് ഫര്‍ഹാന്‍. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ മോഡലുകളില്‍ ഒന്നായ ഇത് പ്രീമിയം ഡിസൈന്‍, അത്യാധുനിക സാങ്കേതിക വിദ്യ, സമാനതകളില്ലാത്ത സുഖസൗകര്യങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് S580 മോഡലിന് ഏകദേശം മൂന്ന് കോടി രൂപയാണ് വില.

farhan akhtar mercedes maybach s580

മെയ്ബാക്ക് S-ക്ലാസ് S580 ഡെലിവറിക്കായി മുംബൈയിലെ ഫര്‍ഹാന്‍ അക്തറിന്റെ വീട്ടിലേക്ക് ട്രക്കില്‍ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്സിനുള്ള മേര്‍സിഡീസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. നോട്ടിക്കല്‍ ബ്ലൂ, ഓനിക്‌സ് ബ്ലാക്ക്, എമറാള്‍ഡ് ഗ്രീന്‍, ഡിസൈനോ ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൊത്തം 4 കളര്‍ ഓപ്ഷനുകളില്‍ മെര്‍സിഡീസ് മെയ്ബാക്ക് S580 ലഭ്യമാണ്.

ഓനിക്‌സ് ബ്ലാക്ക് കളര്‍ ഓപ്ഷനാണ് ഫര്‍ഹാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് ഒരു ഹൈബ്രിഡ് കാറാണ്. അതായത്, ഈ കാറിന് 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനും 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറും ഉണ്ട്. 4MATIC ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡായി 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ പോകുന്നു.

farhan akhtar mercedes maybach s580

മെയ്ബാക്ക് S-ക്ലാസ് ഒരു S680 വേരിയന്റിലും വരുന്നു. ഇതിന് 612 PS പവറും 900 Nm ടോര്‍ക്കും നല്‍കുന്ന 6-ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മെര്‍സിഡീസ് മെയ്ബാക്ക് S580-യുടെ പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.8 സെക്കന്‍ഡില്‍ ഇത് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗത.

നിരവധി ആഡംബര ഫീച്ചറുകളും സുഖസൗകര്യങ്ങളും നിറഞ്ഞ ക്യാബിനാണ് ഈ കാറില്‍ ജര്‍മന്‍ ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നത്. സെന്റര്‍ കണ്‍സോളില്‍ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 11.6 ഇഞ്ച് ഡിസ്പ്ലേകളോട് കൂടിയ റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്, 4D ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകളും ഫ്രിഡ്ജുമടക്കമുള്ള സവിശേഷതകള്‍ ഈ കാറില്‍ കാണാം.

ഒന്നിലധികം എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, മികച്ച ടേണിംഗ് റേഡിയസിന് റിയര്‍ സീറ്റിയറിംഗ് വീല്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള ADAS ഫീച്ചറുകള്‍ എന്നിവയടക്കം ഈ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഒരുക്കിയിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് അനില്‍ കപൂര്‍, ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത്, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മെയ്ബാക്ക് S-ക്ലാസ് സ്വന്തമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, ഔഡി A8 L എന്നിവയ്ക്കുള്ള ആഡംബര ബദലാണ് ഈ മെയ്ബാക്ക് മോഡല്‍.

More from DriveSpark

Article Published On: Friday, September 27, 2024, 10:00 [IST]
English summary
Actor director farhan akhtar buys mercedes maybach s class s580 worth rs 3 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X