ഹാപ്പി ബര്‍ത്ത്‌ഡേ DQ! പൃഥ്വിരാജ് ഡോക്യുമെന്റിയാക്കണമെന്ന് പറഞ്ഞ ദുല്‍ഖറിന്റെ ഗരാജ് അടുത്തറിയാം...

മോളിവുഡിലെ യുവ സൂപ്പര്‍ താരവും പാന്‍ ഇന്ത്യ ലെവലില്‍ മലയാള സിനിമയുടെ ഐക്കണുകളില്‍ ഒരാളും കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് 42-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ ഏതുമില്ലാതെ സിനിമാ ലോകത്ത് തന്റെ കഴിവും അര്‍പ്പണബോധവും നിമിത്തം സ്വന്തമായി ഒരിടം സൃഷ്ടിച്ച നടന്‍ ഇന്ന് തെലുങ്ക്, തമിഴ് അടക്കമുള്ള അന്യഭാഷകളിലും സൂപ്പര്‍ ഹിറ്റുകളുമായി മുന്നേറുകയാണ്. ഒരു മാസ്റ്റര്‍ എന്റര്‍ടെയ്നര്‍ എന്നതിലുപരി ദുല്‍ഖറിന്റെ വാഹനപ്രേമവും പ്രശസ്തമാണ്. നടന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി അപ്‌ഡേറ്റുകള്‍ പുറത്തുവരുന്നുണ്ട്. ഒരു വണ്ടിപ്രാന്തന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ വാഹന ശേഖരം പരിചയപ്പെടുത്തുകയാണെല്ലോ ഞങ്ങളുടെ ധര്‍മം.

തന്റെ കാര്‍ ശേഖരം ദുല്‍ഖറിന്റെ അത്ര വരില്ലെന്നായിരുന്നു ലംബോര്‍ഗിനി ഉറൂസ് വാങ്ങിയ സമയത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞത്. ദുല്‍ഖറിന് ഇത് പാഷന്‍ ആണെന്നും തനിക്ക് അവസരം കിട്ടിയാല്‍ ദുല്‍ഖറിന്റെ കാര്‍ ശേഖരത്തെ കുറിച്ച് ഡോക്യുമെന്ററി ചെയ്യുമെന്നും, അത്രത്തോളം കിടിലനാണ് അതെന്നായിരുന്നു പൃഥ്വി 2022-ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആഡംബര കാറുകള്‍ മുതല്‍ ക്ലാസിക് കാറുകള്‍ വരെയുള്ള സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വരെ ആരാധകരുള്ള ദുല്‍ഖറിന്റെ ഗരാജിലെ പ്രധാനപ്പെട്ട ചില കാറുകള്‍ പരിചയപ്പെടാം.

dulquer salmaan porshe 911 gt3

പോര്‍ഷ 911 GT3: മിയാമി ബ്ലൂ കളറിലുള്ള പോര്‍ഷ 911 GT 3 എന്ന ദുല്‍ഖറിന്റെ കാറിന് സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ ആരാധകരുണ്ട്. 2018 മോഡല്‍ 911 ആണ് ദൂല്‍ഖറിന്റെ പക്കലുള്ളത്. താന്‍ ഒരു 911 ആരാധകനാണെന്ന് ദുല്‍ഖര്‍ പറയാറുണ്ട്. പോര്‍ഷ സെറാമിക് കോമ്പോസിറ്റ് ബ്രേക്കുകളും (പിസിസിബി), കാര്‍ബണ്‍ ബക്കറ്റ് സീറ്റുകളും ഉള്ള 6-സ്പീഡ് മാനുവല്‍ പതിപ്പാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മമ്മൂട്ടിക്കും ഒരു പോര്‍ഷ 911 ഉണ്ട്.

ഫെറാറി 458 സ്‌പൈഡര്‍: സെലിബ്രിറ്റികളുടെ കാര്‍ കളക്ഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ചുരുങ്ങിയത് ഒരു ഫെറാറിയെങ്കിലും പട്ടികയില്‍ ഇടം നേടാറുണ്ട്. ആളുകള്‍ ആരാധിക്കുന്ന എവര്‍ഗ്രീന്‍ കാറാണ് സ്ലീക്ക് ബ്യൂട്ടി. 458 ഇറ്റാലിയയുടെ കണ്‍വെര്‍ട്ടബിള്‍ വേരിയന്റ് ആണ് ഫെറാറി 458 സ്‌പൈഡര്‍. ഈ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ മോഡലാണിത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ കാറിന്റെ വില 1.74 കോടിയാണ്. മമ്മൂട്ടിക്ക് ഏകദേശം 4 കോടി രൂപ വില വരുന്ന ഫെറാറി 812 ഉണ്ട്.

dulquer salmaan ferrari 296 gtb

ഫെറാറി 296 GTB: റോസോ റുബിനോ മെറ്റാലിസാറ്റോ എന്ന റെഡ് ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ ദുല്‍ഖറിന്റെ ഫെറാറി 296 GTB-ക്ക് 5.44 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതിലെ 2.9 ലിറ്റര്‍ V6 എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഡിക്യുവിന്റെ ഗരാജിലെ ആദ്യത്തെ ഹൈബ്രിഡ് ആണ് ഈ ഫെറാറി മോഡല്‍.

മെര്‍സിഡീസ് SLS AMG: സ്ട്രീറ്റിലും റേസ് ട്രാക്കിലും ഒരുപോലെ പായാന്‍ പറ്റുന്ന ഇത് ഡിക്യുവിന്റെ 369 ഗരാജിലെ ഏറ്റവും വേഗതയേറിയ കാറുകളില്‍ ഒന്നാണ്. കാറിന്റെ 2011 മോഡല്‍ ആണ് താരത്തിന്റെ പക്കലുള്ളത്. M159 6.2 ലിറ്റര്‍ NA V8 എഞ്ചിനാണുള്ളത്. ഈ ടൂ സീറ്റര്‍ ലിമിറ്റഡ് എഡിഷന്‍ സ്‌പോര്‍ട്‌സ് കാര്‍ 3.8 സെക്കന്‍ഡില്‍ 62 mph വേഗത കൈവരിക്കും.

dulquer salmaan bmw m3 e46 sls

ബിഎംഡബ്ല്യു M3 E46: ദുല്‍ഖറിന്റെ ഗരാജിലുള്ള 'വിലപിടിപ്പുള്ളതും' താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കാറുകളില്‍ ഒന്നും കൂടിയാണ് സ്റ്റീല്‍ ഗ്രേ ഫിനിഷിലുള്ള 2002 ബിഎംഡബ്ല്യു M3. BBS അലോയ്, അപ്‌ഗ്രേഡഡ് സസ്‌പെന്‍ഷന്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ വെച്ച് കാര്‍ മൊഞ്ചാക്കിയിട്ടുണ്ട്. 343 പിഎസ് പവറും 365 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 3.2 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു M3 E46-ന് കരുത്ത് പകരുന്നത്.

ടൊയോട്ട സുപ്ര MK4: ഡിക്യുവിന്റെ ഗാരേജില്‍ ജെഡിഎം വിഭാഗത്തെ നയിക്കുന്നത് ഈ സൂപ്പര്‍ റെഡ് MK4 ടൊയോട്ടസുപ്ര ട്വിന്‍-ടര്‍ബോയാണ്. സുപ്ര സ്‌പോര്‍ട്‌സ് കാറിന്റെ നാലാം തലമുറ മോഡല്‍ 1993 മുതല്‍ 2022 വരെയാണ് വില്‍പ്പനയില്‍ ഉണ്ടായിരുന്നത്. ദുല്‍ഖറിന്റെ സുപ്രയില്‍ എവര്‍ഗ്രീന്‍ വോള്‍ക്ക് റേസ് ടിഇ-37 റിമ്മുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതൊരു ഓട്ടോമാറ്റിക് വേരിയന്റാണെന്നാണ് പറയപ്പെടുന്നത്. പവര്‍ഫുള്‍ എഞ്ചിനും സ്ലീക്കഎ ഡിസൈനും സ്‌ട്രോംഗ് പെര്‍ഫോമന്‍സുമാണ് ഈ കാറിനെ ജനപ്രിയമാക്കിയത്.

dulquer salmaan mercedes amg g 63

മെര്‍സിഡസ് ബെന്‍സ് G63 AMG: 2021-ലാണ് നടന്‍ പുതിയ മെര്‍സിഡീസ് AMG G63 ഗരാജില്‍ ചേര്‍ത്തത്. ഏകദേശം 2.45 കോടി രൂപയാണ് ഈ ലോകോത്തര എസ്‌യുവിയുടെ വില. ഡിസൈനോ ഒലിവ് ഗ്രീന്‍ മെറ്റാലിക് കളര്‍ ഓപ്ഷനിലുള്ള സ്പീഡ് മെഷീനാണ് 369 ഗരാജിലെത്തിയിരിക്കുന്നത്. ഒട്ടുമിക്കയാളുകളും ബ്ലാക്ക് അല്ലെങ്കില്‍, വൈറ്റ് കളര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ നിറം വേറിട്ട് നില്‍ക്കുന്നു. പലപ്പോഴും ദുല്‍ഖര്‍ ഈ കാറില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മസ്ദ മിയാറ്റ, നിസാന്‍ 370Z, പോര്‍ഷെ പനാമേര ടര്‍ബോ, 997 പോര്‍ഷ 911 കരേര എസ്, വോള്‍വോ 240 എസ്റ്റേറ്റ്, ടൊയോട്ട ഹൈലക്‌സ്, നിസാൻ പട്രോള്‍, ഫോക്സ്വാഗണ്‍ പോളോ ജിടിഐ, രണ്ട് മിനി കാറുകള്‍, ടൊയോട്ട സെല്‍സിയര്‍ എന്ന് തുടങ്ങി നീളുന്നു ദുല്‍ഖറിന്റെ ഗരാജിലുള്ള കാറുകളുടെ ശേഷിക്കുന്ന നിര.

മുകളില്‍ പറഞ്ഞ കാറുകള്‍ അല്ലാതെ ദുല്‍ഖറിന്റെ പക്കല്‍ ഒരുപിടി മെര്‍സിഡീസ്, ബിഎംഡബ്ല്യു കാറുകളും ഒന്നിലധികം ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്നിവയുണ്ട്. നടന്റെ ഓരോ കാറുകളും വെറുമൊരു വ്യക്തിപരമായ ആനന്ദം മാത്രമല്ല, മറിച്ച് ഓട്ടോമോട്ടീവ് സമൂഹത്തിന് ആവേശം നല്‍കുന്ന സംഗതി കൂടിയാണ്. നടനെന്ന നിലയിലും കാര്‍ ആരാധകനെന്ന നിലയിലും ദുല്‍ഖര്‍ സല്‍മാന്റെ യാത്ര പ്രേക്ഷകരെ ഇനിയും വര്‍ഷങ്ങളോളം ആര്‍ഷിക്കും.

More from DriveSpark

Article Published On: Monday, July 28, 2025, 13:29 [IST]
English summary
Actor dulquer salmaan exotic car collection from porsche 911 gt3 to mercedes benz g63 amg
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X