സോഷ്യല്‍ മീഡിയ കത്തിച്ച് ദുല്‍ഖറും കുഞ്ഞുമാലാഖയും! 369 ഗരാജിലെ ആദ്യ ഇലക്ട്രിക് ബൈക്ക് കണ്ടോ?

പാന്‍ ഇന്ത്യ ലെവലില്‍ അറിയപ്പെടുന്ന മലയാള സിനിമാ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി സ്വന്തം നിലയിലാണ് ദുല്‍ഖര്‍ സിനിമയില്‍ ഓരോ പടവുകളും കയറിയത്. ടോളിവുഡില്‍ ഹാട്രിക് ഹിറ്റ് നേടി തെലുങ്കരുടെ ദത്തുപുത്രനായി മാറിയ ദുല്‍ഖര്‍ ഇന്ന് അന്യഭാഷകളില്‍ മലയാളത്തിന്റെ ഐക്കണ്‍ ആണ്. ദുല്‍ഖറിന്റെ ഒരു മലയാള സിനിമാ കാണാന്‍ ഏവരും കൊതിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടക്കിടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ കത്തിച്ചത്.

ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റിന്റെ F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ അച്ഛനും മകളും ഇരിക്കുന്ന ക്യൂട്ട് ഫോട്ടോ ആയിരുന്നു അത്. ദുല്‍ഖറിന്റെ മുന്നില്‍ ഇരിക്കുന്ന കുഞ്ഞു മറിയമിന്റെ കൈയ്യിലായിരുന്ന ബൈക്കിന്റെ ഹാന്‍ഡില്‍. ട്രൗസറും തൊപ്പിയുമണിഞ്ഞ് പിന്നില്‍ ഇരിക്കുന്ന ദുല്‍ഖര്‍ ഇത് നോക്കിനില്‍ക്കുന്നത് ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

dulquer salmaan spotted with daughter on ultraviolette f77

മെഗാസ്റ്റാര്‍ കുടുംബത്തിന്റെ '369' ഗരാജിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ആണ് ഇത്. 'TN 06 AK 0369' എന്നാണ് ഈ ബൈക്കിന്റെ നമ്പര്‍. ഏതായാലും ഈ ചിത്രം '369' ഗരാജിന്റെയും ഡിക്യു ഫാന്‍പേജുകളും ആഘോഷമാക്കി. 2023-ലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ അള്‍ട്രാവയലറ്റ് F77 ഡെലിവറിയെടുത്തത്. F77 ലിമിറ്റഡ് എഡിഷന്റെ #001 മോഡല്‍ ബെംഗളൂരുവിലെ അള്‍ട്രാവയലറ്റിന്റെ എക്‌സ്പീരിയന്‍സ് സെന്ററില്‍ വെച്ചാണ് ദുല്‍ഖറിന് കൈമാറിയത്.

ഓരോ ലിമിറ്റഡ് എഡിഷന്‍ അള്‍ട്രാവയലറ്റ് F77 മോഡലുകള്‍ക്കും സവിശേഷമായ നമ്പറിംഗ് ലഭിക്കുന്നു. കൂടാതെ മീറ്റിയര്‍ ഗ്രേ, ആഫ്റ്റര്‍ബേണര്‍ യെല്ലോ എന്നിങ്ങനെ പ്രത്യേക പെയിന്റ് സ്‌കീമും ഉണ്ട്. അള്‍ട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷന്‍ സ്റ്റാക്ക് വേരിയന്റുകളേക്കാള്‍ കൂടുതല്‍ പവറും ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

dulquer salmaan ultraviolette f77

PMS ഇലക്ട്രിക് മോട്ടോര്‍ 40.2 bhp പവറും 100 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ അള്‍ട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷന്‍ 7.8 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കും. മണിക്കൂറില്‍ 152 കിലോമീറ്ററാണ് പരമാവധി വേഗത. ലിമിറ്റഡ് എഡിഷന്‍ ഓഫറില്‍ ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്രവാഹനത്തിലും ഉള്ളതില്‍ വച്ച് ഏറ്റവും വലിയ 10.3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണുള്ളത്.

ഇത് ഫുള്‍ ചാര്‍ജില്‍ 307 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എസി ചാര്‍ജര്‍ ഉപയോഗിച്ച് 7-8 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് മോഡലില്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും ഉണ്ട്. കണക്റ്റിവിറ്റി സവിശേഷതകളും ഇന്‍ബില്‍റ്റ് eSIM-ഉം F77-ല്‍ ലഭ്യമാണ്.

dulquer salmaan ultraviolette f77

5 ഇഞ്ച് TFT സ്‌ക്രീന്‍, പിന്നില്‍ മോണോഷോക്ക് സഹിതം 41 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, 320 mm ഫ്രണ്ട്, 230 mm ഡിസ്‌ക് ബ്രേക്കുകള്‍, ബോഷില്‍ നിന്ന് കടമെടുത്ത ഡ്യുവല്‍-ചാനല്‍ ABS, ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍.

അടുത്തകാലത്തായി ടെസറാക്റ്റ് എന്ന ഇലക്ട്രിക് സ്‌കൂട്ടറും ഷോക്ക്‌വേവ് എന്ന എന്‍ഡ്യൂറോ ബൈക്കും അള്‍ട്രാവയലറ്റ് പുറത്തിറക്കിയിരുന്നു. പ്രീമിയം സവിശേഷതകളും രൂപവുമുള്ള ഈ മോഡലുകള്‍ കൊതിപ്പിക്കുന്ന വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ടെസറാക്റ്റ് ഇ-സ്‌കൂട്ടറിന് റെക്കോഡ് ബുക്കിംഗ് ആണ് ലഭിച്ചത്. ഇരുമോഡലുകളുടെയും വിതരണം അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കൂ. ബ്രാന്‍ഡിനെ സോഷ്യല്‍ മീഡിയയിലൂടെ പ്രമോട്ട് ചെയ്യാറുള്ള ദുല്‍ഖര്‍ അള്‍ട്രാവയലറ്റിന്റെ ഏത് വാഹനമാണ് അടുത്തതായി ഡെലിവറിയെടുക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 7, 2025, 10:46 [IST]
English summary
Actor dulquer salmaan spotted with daughter maryam on ultraviolette f77 viral images
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X