'ഗോൾഫ്' ജ്വരം ബാധിച്ച് മോളിവുഡ്; ഗോൾഫ് ആവേശത്തിൽ ആറാടി രംഗണ്ണനും

ഫോക്സ്‌വാഗൺ പോലും വിചാരിക്കാത്ത രീതിയിലുളള കച്ചോടമാണ് ഗോൾഫ് GTI-ക്ക് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സിഐഡി മൂസയിൽ ഹരിശ്രീ അശോകൻ പറയുന്നത് പോലെ ഈശ്വരാ കണ്ടെയ്നർ വിളിക്കേണ്ടി വരുമോ എന്ന അവസ്ഥയാണ്. 150 യൂണിറ്റിൽ 50 എണ്ണവും കേരളത്തിലാണ്. അതും മോളിവുഡ് താരങ്ങൾ മത്സരിച്ചാണ് വാഹനങ്ങൾ സ്വന്തമാക്കുന്നത്. ആദ്യം മമ്മൂട്ടിയും ജോജു ജോർജുമാണ് വാഹനങ്ങൾ ബുക്ക് ചെയ്തിരുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ ലഭിച്ചത്.എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജയസൂര്യ തൻ്റെ മകൻ്റെ ഇഷ്ടപ്രകാരം പുത്തൻ ഗോൾഫ് സമ്മാനിക്കുകയായിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ മകനും,മകളും എന്നിങ്ങനെ ഓരോ ദിവസവും ഓരോരുത്തർ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ മോളിവുഡിൻ്റെ നക്ഷത്ര കണ്ണുളള രാജകുമാരനായ ഫഹദ് ഫാസിലും സ്വന്തമാക്കിയിരിക്കുകയാണ്. ഇവിഎം ഷോറൂമിൽ നിന്ന് ആണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇനിയും ലിസ്റ്റ് നീളുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കേരളത്തില്‍ നിന്ന് മാത്രം 50 ഗോള്‍ഫ് ബുക്ക് ചെയ്ത് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെ കാറുകളോടുള്ള സ്‌നേഹത്തിന് ഇതിലും വലിയ ഉദാഹരണം മറ്റെന്ത് വേണം. ഗോള്‍ഫ് GTI എന്നത് ഫോക്‌സ്വാഗന്റെ ഒരു 4-ഡോര്‍ ഹോട്ട് ഹാച്ച്ബാക്ക് കാറാണ്.

Fahadh Faasil buys golf gti

52.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ ഉയര്‍ന്ന വിലയ്ക്ക് പ്രധാന കാരണം ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI പ്രാദേശികമായി നിർമിക്കുന്നില്ല എന്നത് കൊണ്ടാണ്. പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ച കാര്‍ സിബിയു റൂട്ടില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI-ക്ക് 4,289mm നീളവും 1,789mm വീതിയും 1,456mm ഉയരവുമുണ്ട്.

വീല്‍ബേസ് അളവിലേക്ക് നോക്കിയാൽ 2,627mm ആണ്. ടേണിംഗ് സര്‍ക്കിള്‍ 12 മീറ്ററും 134mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. 225/40/R18 ലോ-പ്രൊഫൈല്‍ ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളിലാണ് ഹോട്ട് ഹാച്ച് ഓടുന്നത്. ബ്രാൻഡിൻ്റെ ഈ പായും പുലിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

Fahadh Faasil buys golf gti

ഇൻ്റീരിയറിലേക്ക് കയറിയാൽ ഫിക്‌സഡ് ഫ്രണ്ട് ഹെഡ്റെസ്റ്റുകളില്‍ ചുവപ്പ് നിറത്തില്‍ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്പോര്‍ട്സ് സീറ്റുകള്‍, മധ്യഭാഗത്തായി സിഗ്‌നേച്ചര്‍ ടാര്‍ട്ടന്‍ ഇന്‍സേര്‍ട്ടുകള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം കാറിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

പെർഫോമൻസ് കൂടുന്തോറും വാഹത്തിൻ്റെ സേഫ്റ്റിയും കൂടുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. ബിൽഡ് ക്വാളിറ്റിയിൽ മികച്ചതായി നിൽക്കുന്ന ഗോൾഫിൽ 7 എയർബാഗുകൾ, റിയർ-വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS എന്നിവയെല്ലാം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.

വാഹനത്തിൻ്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് തുടിപ്പേകുന്നത്. പെർഫോമൻസ് ആണല്ലോ ഇദ്ദേഹത്തിൻ്റെ മെയിൻ. അത് കൊണ്ട് തന്നെ സ്പീഡ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു ചോയിസ് തന്നെയാണ് ഗോൾഫ് GTI.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, June 21, 2025, 9:00 [IST]
English summary
Actor fahadh faasil added volkswagen golf gti to his garage images goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X