തമിഴും തെലുങ്കും കീഴടക്കിയ മലയാളത്തിന്റെ 'ഇന്റര്‍നാഷനല്‍' നടന്‍! 3.6 കോടി പൊടിച്ച് വാങ്ങിയ കാര്‍ കണ്ടോ?

മലയാള സിനിമയില്‍ നിന്ന് അന്യഭാഷകളില്‍ പോയി കൈയ്യടി നേടിയ താരങ്ങള്‍ ഒത്തിരിയാണ്. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങിവെച്ച പതിവ് യുവ താരങ്ങളും തുടര്‍ന്ന് പോരുന്നു. പുതുതലമുറയിലെ താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍ വിവിധ തെന്നിന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രികളില്‍ പേരെടുത്ത നടന്‍മാരാണ്. ഇതില്‍ തന്നെ ഇന്റര്‍നാഷനല്‍ ലെവല്‍ നടന്‍ എന്നാണ് നമ്മുടെ സ്വന്തം 'ഫാഫാ'യെ തമിഴ് പ്രേക്ഷകര്‍ അടക്കം വിശേഷിപ്പിക്കുന്നത്. മുമ്പ് ഫഹദ് ഫാസില്‍ എന്ന നടന്‍ തമിഴ്‌നാട്ടുകാര്‍ക്ക് നസ്രിയ നസീമിന്റെ ഭര്‍ത്താവ് എന്ന നിലയില്‍ മാത്രമായിരുന്നു അറിയാമായിരുന്നത്. എന്നാല്‍ ഇന്ന് ഫഹദിന്റെ ഭാര്യ എന്ന ലേബലിലാണ് യുവനടി അറിയപ്പെടുന്നത്.

വില്ലന്‍ വേഷങ്ങള്‍ കൊണ്ടും ക്യാരക്ടര്‍ റോളുകള്‍ കൊണ്ടും തെന്നിന്ത്യയാകെ ഫാഫാ തരംഗമാണ്. തന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ദുല്‍ഖറിനെയും പൃഥ്വിയെയും പോലെ തന്നെ കാറുളോട് അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുന്ന ആള് കൂടിയാണ് ഫഹദ്. താരത്തിന് കട്ടക്ക് കൂട്ടായി നസ്രിയയുമുണ്ട്. ഇതിനോടകം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു 740i എന്നീ ആഡംബര കാറുകള്‍ സ്വന്തമാക്കിയ ഫഹദ് ഇപ്പോള്‍ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ്.

actor fahadh faasil mercedes g-wagon

മെര്‍സിഡീസ് ജി-വാഗണില്‍ ആയിരിക്കും ഇനി ഫഹദിന്റെ യാത്രകള്‍. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് G 63 AMG ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 3.6 കോടി രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. നസ്രിയ പുതിയ കാറിന്റെ വളയം പിടിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആഡംബര എസ്‌യുവിയുടെ റൂബെലൈറ്റ് റെഡ് മെറ്റാലിക് കളര്‍ ഓപ്ഷനാണ് ഫഹദ്‌-നസ്രിയ ദമ്പതികള്‍ തെരഞ്ഞെടുത്തത്.

മെര്‍സിഡീസ് AMG G63-യെ കുറിച്ച് പറയുമ്പോള്‍ ഇത് ആഡംബരത്തിന് മാത്രമല്ല പ്രകടന ശേഷിയിലും വേറിട്ടുനില്‍ക്കുന്ന എസ്‌യുവിയാണ്. ഇതിലെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 hp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് AMG സ്പീഡ്ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.

actor fahadh faasil mercedes g-wagon

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററാണ്. മെര്‍സിഡീസിന്റെ 4MATIC സാങ്കേതികവിദ്യ കാറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും നാല് വീലുകളിലേക്കും പവര്‍ അയക്കുകയും ചെയ്യുന്നത്.

ഒക്‌ടോബര്‍ അവസാനം മെര്‍സിഡീസ് ബ്രാന്‍ഡിന്റെ പരമ്പരാഗത ഓഫ്-റോഡ് ശേഷിയും ആഡംബരവും നൂതന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഐക്കണിക് ജി-ക്ലാസ് ലൈനപ്പിലേക്ക് പുതിയ AMG G 63 ചേര്‍ത്തിരുന്നു. ലോഞ്ചിന് മുമ്പേ തന്നെ ഈ എസ്‌യുവിയുടെ 120-ലധികം യൂണിറ്റുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ബുക്ക് ചെയ്ത് പോയി. ആദ്യ ബാച്ചിന്റെ ഡെലിവറി അടുത്ത വര്‍ഷം ആരംഭത്തില്‍ തുടങ്ങും. 2025 മൂന്നാം പാദത്തില്‍ ഡെലിവറി പ്രതീക്ഷിക്കുന്ന അടുത്ത ബാച്ചിനുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

actor fahadh faasil mercedes g-wagon

ഐക്കണിക് സിലൗട്ടും പുതിയ ഫീച്ചറുകളും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും നിലനിര്‍ത്തിക്കൊണ്ട് പരിഷ്‌ക്കരിച്ച രൂപകല്‍പ്പനയാണ് കാറിന് ലഭിക്കുന്നത്. ഫ്ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, അഗ്രസീവ് ഫ്രണ്ട് ഫാസിയ, വെര്‍ട്ടിക്കല്‍ ലൂവറുകള്‍ ഫീച്ചര്‍ ചെയ്യുന്ന പുതിയ AMG സ്പെസിഫിക് ബമ്പര്‍ എന്നിവയാണ് പുതിയ AMG G 63-യിൽ വരുത്തിയിരിക്കുന്ന ഡിസൈന്‍ പരിഷ്‌കാരങ്ങള്‍.

നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, കാര്‍ബണ്‍ ഫൈബര്‍ ട്രിം, ആംബിയന്റ് ലൈറ്റിംഗ്, MBUX NTG7 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ 12.3 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേയും മള്‍ട്ടിമീഡിയ സ്‌ക്രീനും, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍, ഓഗ്മെന്റഡ് റിയാലിറ്റി, 18 സ്പീക്കറുകളുള്ള ബര്‍മെസ്റ്റര്‍® 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയാണ ശ്രദ്ധേയമായ സവിശേഷതകള്‍. ടെംപറേച്ചര്‍ കണ്‍ട്രോള്‍ഡ് കപ്പ് ഹോള്‍ഡറുകളും വയര്‍ലെസ് മൊബൈല്‍ ചാര്‍ജറും ലഭിക്കുന്നതോടൊപ്പം കാറില്‍ ആദ്യമായി കീലെസ് എന്‍ട്രിയും നല്‍കിയിട്ടുണ്ട്.

ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളോടെയാണ് പുതിയ AMG G 63 വരുന്നത്. ഏതായാലും ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ താനും ഒട്ടും പിന്നോട്ടല്ലെന്നാണ് ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Friday, November 1, 2024, 16:00 [IST]
English summary
Actor fahadh faasil buys new mercedes g63 amg luxury suv details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X