സിനിമ നിര്‍ത്തിയാല്‍ ബാഴ്‌സലോണയില്‍ ഊബര്‍ ഓടിക്കാന്‍ പോകുമെന്ന് ഫഹദ്! കാരണം കേട്ടാല്‍ അതിശയിച്ച് പോവും

ഇന്ത്യന്‍ സിനിമക്ക് നിരവധി ഇതിഹാസ താരങ്ങളെ സമ്മാനിച്ച ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. പുതുമുഖ നടന്‍മാരില്‍ മലയാള സിനിമയുടെ യശസ്സ് പാന്‍ ഇന്ത്യ ലെവലില്‍ എത്തിച്ച ഒരാളാണ് ഫഹദ് ഫാസില്‍. ഫാഫായുടെ റീച്ച് എത്രത്തോളമാണെന്ന് കാണിച്ച് തരുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍. ഇതര സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ ഫഹദിന്റെ അഭിനയത്തെ വാഴ്ത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. മാത്രമല്ല ബോളിവുഡില്‍ നിന്നടക്കമുള്ള സെലിബ്രിറ്റികള്‍ പോലും ഫഹദിന്റെ അഭിനയം ഏറെ ഇഷ്ടപ്പെടുകയും കൂടെ അഭിനയിക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നു.

തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനാല്‍ തന്നെ ഫഹദ് പ്രത്യക്ഷപ്പെടുന്ന ചടങ്ങുകളുടെയും അഭിമുഖങ്ങളുടെയും ദൃശ്യങ്ങള്‍ വൈറലാകാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ ഇഷ്ടപ്പെടാത്ത ഫഹദ് തന്റെ റിട്ടയര്‍മെന്റ് ജീവിതത്തെ കുറിച്ച് ഉള്ളുതുറന്നതും ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്.

fahadh faasil retirement barcelona taxi plan

പല അഭിനേതാക്കളും സെലിബ്രിറ്റികളും അഭിനയത്തില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാലും സിനിമാ മേഖലയുമായി ചുറ്റിപ്പറ്റി നില്‍ക്കുകയോ ആണ് ചെയ്യാറ്. എന്നാല്‍ ഫഹദ് അവിടെയും വ്യത്യസ്തനാകുകയാണ്. ആളുകള്‍ക്ക് തന്നെ 'മടുത്ത്' കഴിയുമ്പോള്‍ ബാഴ്‌സലോണയില്‍ ഡ്രൈവറായി ജോലി നോക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആളുകളെ യാത്ര കൊണ്ടുപോയി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമില്ലെന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തുറന്നുപറഞ്ഞത്.

ബാഴ്‌സലോണയില്‍ ഊബര്‍ ഡ്രൈവറാകാനുള്ള സ്വപ്നം ഇപ്പോഴും മനസ്സിലുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ഫഹദിന്റെ മറുപടി. ഊബര്‍ ഡ്രൈവറാകുന്നതിനേക്കാള്‍ കൂടുതല്‍ താനാസ്വദിക്കുന്ന മറ്റൊരു കാര്യമില്ലെന്ന് ഫഹദ് മുമ്പും പറഞ്ഞിട്ടുണ്ട്. വിരമിക്കല്‍ പദ്ധതിയായി ബാഴ്‌സലോണയിലേക്ക് താമസം മാറി സ്‌പെയിനിലുടനീളം ആളുകളെ ടാക്‌സിയില്‍ കൊണ്ടുപോകാന്‍ ആഗ്രഹമുണ്ടെന്ന് ഭാര്യ നസ്രിയയോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതമാണെന്നാണ് ഫഹദ് പറയുന്നത്. ഏതായാലും നടന്റെ വ്യത്യസ്തമായ റിട്ടയര്‍മെന്റ് പ്ലാന്‍ ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ട്.

യുവനടന്‍മാരിലെ അറിയപ്പെടുന്ന വണ്ടിപ്രാന്തന്‍മാരില്‍ ഒരാള്‍ കൂടിയാണ് ഫഹദിന് ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ 911 കരേര എസ്, ടൊയോട്ട വെല്‍ഫയര്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ബിഎംഡബ്ല്യു 7 സീരീസ്, റേഞ്ച് റോവര്‍ വോഗ്, മിനി കണ്‍ട്രിമാന്‍, ജി വാഗണ്‍, മെര്‍സിഡീസ് ബെന്‍സ് GLS 450 എന്നീ കാറുകള്‍ അണിനിരക്കുന്ന വമ്പന്‍ ഗരാജാണുള്ളത്. അടുത്തിടെയാണ് താരം രാജ്യത്ത് തരംഗം സൃഷ്ടിച്ച ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ ഹോട്ട് ഹാച്ച് കാര്‍ ശേഖരത്തിലേക്ക് ചേര്‍ത്തത്.

അതിന്റെ ചൂടാറും മുമ്പേ ലെക്‌സസിന്റെ ആഡംബര എംപിവിയായ LM 350h എന്ന മോഡലും താരം സ്വന്തമാക്കി. രാജ്യത്ത് നിലവില്‍ ലഭ്യമാകുന്ന ഏറ്റവും വിലകൂടിയ എംപിവികളില്‍ ഒന്നാണ് ഇത്. ഇത് 4-സീറ്റര്‍ അള്‍ട്രാ ലക്ഷ്വറി, 7-സീറ്റര്‍ വിഐപി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വാങ്ങാം. എയര്‍ക്രാഫ്റ്റ്-സ്‌റ്റൈല്‍ റിക്ലൈനര്‍ സീറ്റുകള്‍, 23-സ്പീക്കര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, തലയിണ-സ്‌റ്റൈല്‍ ഹെഡ്റെസ്റ്റുകള്‍, ഒരു റഫ്രിജറേറ്റര്‍, 48 ഇഞ്ച് ടെലിവിഷന്‍ എന്നിവ പോലുള്ള കിടിലന്‍ സൌകര്യങ്ങളാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

fahadh faasil lexus lm 350h

ഇതിനൊപ്പം ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍, റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിററുകള്‍, ഒരു അംബര്‍ല ഹോള്‍ഡര്‍ എന്നിവയും ലെക്സസിന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്. അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ അന്യായ യാത്രാസുഖമാണ് ഇത് സമ്മാനിക്കുക. 246 bhp പവറും 239 Nmപീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് LM 350h എംപിവിക്ക് തുടിപ്പേകുന്നത്.

eCVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റവും കാറില്‍ വരുന്നുണ്ട്. ലക്ഷ്വറി എംപിവിയുടെ 7 സീറ്റര്‍ പതിപ്പിന് 2.10 കോടി രൂപയാണ് വില. അതേസമയം ആഡംബര സൗകര്യങ്ങള്‍ കുറച്ച് കൂടുതലുള്ള 4-സീറ്റര്‍ പതിപ്പിന്റെ വില 2.62 കോടി രൂപയാണ്. ലെക്‌സസ് ഇന്ത്യ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലകളാണ് ഇത്.

More from DriveSpark

Article Published On: Friday, July 25, 2025, 14:40 [IST]
English summary
Actor fahadh faasils plan is to drive taxi at barcelona after quitting cinema
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X