ലാലേട്ടന്റെ പൊട്ടിയ പട്ടാള സിനിമയിലെ നടന്‍! ആനിവേഴ്‌സറിക്ക് ഭാര്യക്ക് BE 6 സമ്മാനിച്ച കക്ഷിയെ ഓര്‍മയുണ്ടോ?

കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ മഹീന്ദ്ര BE6 ഇപ്പോള്‍ ഇന്ത്യയില്‍ ഹോട്ട് സെല്ലിംഗ് ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ്. വെറും ഏഴ് മാസത്തിനുള്ളില്‍ കമ്പനി BE 6, XEV 9e ഇലക്ട്രിക് എസ്യുവികളുടെ 30000 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് ആഡംബര കാറിന്റെ ഫീല്‍ സമ്മാനിക്കുന്ന ഈ കാര്‍ സാധാരണക്കാര്‍ക്കൊപ്പം നിരവധി സെലിബ്രിറ്റികളും പ്രമുഖരും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ പത്താം വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് ഈ കാര്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളികള്‍ക്ക് സുപരിചിതനായ ഒരു തമിഴ് നടന്‍. അത് ആരാണെന്ന് തുടര്‍ന്ന് വായിക്കാം.

അറിയാത്തവര്‍ക്കായി ആദ്യം നമുക്ക് മഹീന്ദ്ര BE6 ഇലക്ട്രിക് കാറിനെ ചെറുതായി പരിചയപ്പെടാം. മഹീന്ദ്ര തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്‌കേലബിള്‍ മോഡുലാര്‍ INGLO സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമിലാണ് BE6 നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സെമി-ആക്ടീവ് സസ്‌പെന്‍ഷന്‍ സംവിധാനവും ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗിനായി വേരിയബിള്‍ ഗിയര്‍ അനുപാതങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ganesh venkatraman be 6 anniversary gift

59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് BE6 വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്കിന് 682 കിലോമീറ്ററും ചെറിയ ബാറ്ററി പായ്ക്കിന് 556 കിലോമീറ്ററുമാണ് റേഞ്ച് അവകാശപ്പെടുന്നത്. രണ്ട് ബാറ്ററികള്‍ക്കും മഹീന്ദ്ര ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. 59kWh വേരിയന്റില്‍ റിയര്‍ ആക്‌സില്‍ മൗണ്ടഡ് മോട്ടോര്‍ 228hp പവറും 380 Nm ടോര്‍ക്കും വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചെത്തുന്ന വേരിയന്റില്‍ 281hp പവറും 380Nm ടോര്‍ക്കും നല്‍കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇവി വെറും 6.7 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ബാറ്ററി 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ബോഡി ലൈനുകള്‍, മിനുസമാര്‍ന്ന പാനലുകള്‍, ആകര്‍ഷകമായ ലൈറ്റ് സിഗ്‌നേച്ചറുകള്‍, വൈവിധ്യമാര്‍ന്ന നിറങ്ങള്‍ എന്നിവയുമായി വരുന്ന BE 6 എയറോഡൈനാമിക്‌സിന് വലിയ പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ganesh venkatraman be 6 anniversary gift

എയറോ-എഫിഷ്യന്‍സി വര്‍ധിപ്പിക്കുന്നതിനായി ബോണറ്റിലൂടെ വായു കടത്തിവിടുന്നതിനുള്ള ഒരു എയര്‍ ഡക്റ്റ് ഹെഡ്ലൈറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുണ്ട്.ഇവിയുടെ ടോപ് വേരിയന്റുകള്‍ക്ക് 19 ഇഞ്ച് വീലുകളും ലോവര്‍ വേരിയന്റുകളില്‍ 18 ഇഞ്ച് വീലുകളുമാണ് വരുന്നത്. അത്യാധുനിക സവിശേഷതകള്‍ നിറഞ്ഞ ക്യാബിനാണ് ഈ മോഡലിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടോപ്പ്-സ്‌പെക്ക് BE6 മോഡലില്‍ ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്‍േറഷനുമായി രണ്ട് 12.3 ഇഞ്ച് ഫ്‌ലോട്ടിങ് ഡിസ്‌പ്ലേകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഒട്ടോ എന്നിവ ലഭിക്കുന്നു.

ഡോള്‍ബി അറ്റ്‌മോസ് സഹിതം 16 സ്പീക്കറുകളുള്ള ഹര്‍മാന്‍ കാര്‍ഡണ്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍-കാര്‍ ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇല്യുമിനേറ്റഡ് മഹീന്ദ്ര ലോഗോയോടുകൂടിയ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

ganesh venkatraman be 6 anniversary gift

ഇപ്പോള്‍ പ്രമുഖ നടനും മോഡലും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗണേഷ് വെങ്കിട്ടരാമനാണ് വിവാഹ വാര്‍ഷികത്തിന് ഭാര്യ നിഷ ഗണേഷിന് BE 6 സമ്മാനിച്ചത്. തമിഴ്, തെലുഗു സിനിമകളിലൂടെ ശ്രദ്ധേയനായ താരം മോഹന്‍ലാലിന്റെ കാണ്ഡഹാര്‍ (2010), പൃഥ്വിരാജിന്റെ മൈ സ്‌റ്റോറി (2018) എന്നീ സിനിമകളിലൂടെ മോളിവുഡിലും സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഗണേഷിന്റെ ഭാര്യ നിഷ തമിഴ് സീരിയല്‍, സിനിമ നടിയാണ്.

കുട്ടികളോടൊപ്പം ഡീലര്‍ഷിപ്പ് ജീവനക്കാരില്‍ നിന്ന് താക്കോല്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. BE 6 ഇലക്ട്രിക് എസ്‌യുവിയുടെ 'ഫയര്‍‌സ്റ്റോം ഓറഞ്ച' കളര്‍ ഓപ്ഷനാണ് ഗണേഷ് തെരഞ്ഞെടുത്തത്. ഇവിയുടെ പായ്ക്ക് 3 വേരിയന്റാണ് നടന്‍ സ്വന്തമാക്കിയതെന്നാണ് സൂചന. ഇതിന്റെ എക്‌സ്-ഷോറൂം വില 26.90 ലക്ഷം രൂപയാണ്. 11.2kW ഫാസ്റ്റ് ചാര്‍ജര്‍ കൂടി തിരഞ്ഞെടുക്കുകയാണെങ്കില്‍ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില 27.65 ലക്ഷം രൂപയായി ഉയരും.

More from DriveSpark

Article Published On: Saturday, November 22, 2025, 7:00 [IST]
English summary
Actor ganesh venkatraman gifted mahindra be6 to his wife nisha on 10th wedding anniversary
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X