ഫീല്‍ഡ് ഔട്ടായി, 37 വര്‍ഷം നീണ്ട ദാമ്പത്യവും തകര്‍ച്ചയിലേക്ക്! സൂപ്പര്‍ താരത്തിന്റെ ലക്ഷ്വറി കാറുകള്‍ ആര്‍ക്ക്

1990-കളില്‍ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്‍മാരില്‍ ഒരാളും സൂപ്പര്‍ താരവുമായിരുന്നു ഗോവിന്ദ. 130'ലേറെ സിനിമകളില്‍ വേഷമിട്ട ഗോവിന്ദയുടെ നിരവധി സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി. പാര്‍ട്‌നര്‍, ദുല്‍ഹേ രാജ, ആന്‍ഖേം, രാജാ ബാബു, ദീവാന മസ്താന, കൂലി നമ്പര്‍ 1, ഹസീന മാന്‍ ജായേഗി, ഭാഗം ഭാഗ് എന്നിവയാണ് താരത്തിന്റെ ചില പ്രശസ്തമായ ചിത്രങ്ങള്‍. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും കൈനോക്കിയ ഗോവിന്ദ കോണ്‍ഗ്രസിന്റെ മുന്‍ എംപിയായിരുന്നു. ഇപ്പോള്‍ ശിവസേന ഷിന്‍ഡെ പക്ഷത്തിന്റെ കൂടെയാണ്. എന്നാല്‍ സിനിമ, രാഷ്ട്രീയം എന്നിവയില്‍ നിന്ന് മാറി ഗോവിന്ദയുടെ സ്വകാര്യ ജീവിതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

താരം ഭാര്യ സുനിത അഹുജയുമായുള്ള 37 വര്‍ഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ പോകുകയാണെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യം ഇരുകൂട്ടരും സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഗോവിന്ദയുടെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകിച്ച് നിരവധി ഹൈ-എന്‍ഡ് മോഡലുകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തെ പറ്റി തിരയുകയാണ് ആളുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 150 മുതല്‍ 170 കോടി രൂപ വരെയാണ് ഗോവിന്ദയുടെ ആസ്തി. സിനിമയ്ക്ക് പുറമെ പരസ്യങ്ങളും റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളുമാണ് ഗോവിന്ദയുടെ വരുമാന മാര്‍ഗങ്ങള്‍.

govinda sunita car

ജനപ്രിയ എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റ മുതല്‍ മെര്‍സിഡീസ് ബെന്‍സ് C220D എന്നിവ വരെ ഉള്‍പ്പെടുന്നതാണ് ഗോവിന്ദയുടെ ഗരാജ്. ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്ന ആഡംബര വാഹനങ്ങളോടാണ് ഗോവിന്ദയ്ക്ക് പ്രത്യേക താല്‍പര്യം എന്ന് അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കാര്‍ ശേഖരം നോക്കുമ്പോള്‍ മനസ്സിലാകും. ഹ്യുണ്ടായി ക്രെറ്റയും മെര്‍സിഡീസും കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ കിടിലന്‍ എസ്‌യുവികളും അദ്ദേഹത്തിനുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവിയായ ക്രെറ്റയാണ് ഗോവിന്ദയുടെ പക്കലുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍. വേരിയന്റിനെ ആശ്രയിച്ച് ഇതിന്റെ വില വ്യത്യാസപ്പെടുന്നു. വേരിയന്റിനെ ആശ്രയിച്ച് 12.82 ലക്ഷം മുതല്‍ 23.93 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയില്‍ ക്രെറ്റയുടെ ഓണ്‍-റോഡ് വില. നിരവധി പ്രീമിയം സവിശേഷതകളുമായി വരുന്ന എസ്‌യുവി ലിറ്ററിന് 17.4 മുതല്‍ 21.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു.

govinda

ഗോവിന്ദയുടെ ഗരാജിലെ മറ്റൊരു കാറാണ് കരുത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ടൊയോട്ട ഫോര്‍ച്യൂണര്‍. ഈ ഫുള്‍സൈസ് എസ്‌യുവിയുടെ വില ആരംഭിക്കുന്നത് 33.78 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക്ക് വേരിയന്റിന് 51.94 ലക്ഷം രൂപ മുടക്കണം. ലിറ്ററിന് 11 മുതല്‍ 14 കിലോമീറ്റര്‍ വരെ മൈലേജ് ഇത് വാഗ്ദാനം ചെയ്യുന്നു. ഓഫ്‌റോഡ് ശേഷികള്‍ക്ക് പേരുകേട്ട ഈ കാറിന്റെ ഏത് വേരിയന്റാണ് ഗോവിന്ദ വാങ്ങിയതെന്ന് വ്യക്തമല്ല.

ഫോര്‍ച്യൂണറിന്റെ എതിരാളിയായ ഫോര്‍ഡ് എന്‍ഡവറും ഗോവിന്ദ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ബ്രാന്‍ഡ് ഇന്ത്യ വിട്ടതിനാല്‍ ഈ കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്ന് മാത്രമേ വാങ്ങാന്‍ സാധിക്കൂ. മുമ്പ് 29.19 ലക്ഷം മുതല്‍ 36.26 ലക്ഷം രൂപ വരെയായിരുന്നു എന്‍ഡവറിന്റെ വില പോയിരുന്നത്. വേരിയന്റിനെയും മോഡല്‍ സവിശേഷതകളെയും ആശ്രയിച്ച് ഈ കാര്‍ 10.6 മുതല്‍ 14.2 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

govinda mercedes

ഗോവിന്ദയുടെ ശേഖരത്തിലെ ഏറ്റവും പ്രശസ്തമായ കാര്‍ 60.30 ലക്ഷം രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് C220d ആണ്. ഈ മൈല്‍ഡ് ഹൈബ്രിഡ് വാഹനത്തില്‍ പെര്‍ഫോമന്‍സിന്റെയും ആഡംബരത്തിന്റെയും സംയോജനം കാണാന്‍ പറ്റും. ഡീസല്‍ ഹൈബ്രിഡ് വാഹനത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആണ് വരുന്നത്.

ഗോവിന്ദയുടെയും സുനിതയുടെയും വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 6 മാസങ്ങള്‍ക്ക് മുമ്പ് സുനിത ഡിവോഴ്‌സ് ഫയല്‍ ചെയ്തിരുന്നുവെന്ന് ഗോവിന്ദയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് കുടുംബം വീണ്ടും ഒന്നായോ അതോ വേര്‍പിരിയുകയാണോ എന്ന കാര്യം ഇതുവരെ തീര്‍ത്ത് പറയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇരുവരും രണ്ട് വഴിക്ക് പിരിയാന്‍ തീരുമാനിച്ചാല്‍ കാറുകളുടെ ഉടമസ്ഥാവകാശം ആര്‍ക്കായിരിക്കും എന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകും.

സാധാരണയായി നിയമവ്യവസ്ഥയാണ് ആസ്തികളുടെ വിഭജനം നിര്‍ണയിക്കുന്നത്. ഇതില്‍ പ്രധാന മാനദണ്ഡം കാര്‍ ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ്. വിവാഹമോചനത്തിനുശേഷം രജിസ്‌ട്രേഷന്‍ രേഖകളില്‍ പേരുള്ള വ്യക്തിക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം നല്‍കുന്നതാണ് നിയമം. ഹ്യുണ്ടായി ക്രെറ്റ മുതല്‍ മെര്‍സിഡീസ് C220D വരെയുള്ള അദ്ദേഹത്തിന്റെ ഗരാജിലെ ഓരോ കാറിനും അതിന്റേതായ സവിശേഷമായ ആകര്‍ഷണമുണ്ട്. രജിസ്‌ട്രേഷന്‍ വിശദാംശങ്ങളെ ആശ്രയിച്ചിരിക്കും ഈ കാറുകളുടെ ഭാവി ഉടമസ്ഥാവകാശം.

More from DriveSpark

Article Published On: Thursday, February 27, 2025, 13:03 [IST]
English summary
Actor govinda car collection from hyundai creta to mercedes benz c220d
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X